ദിവസവും 4ജിബി ഡാറ്റ നൽകുന്ന വോഡാഫോൺ ഐഡിയയുടെ ഡബിൾ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വിഐ തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ വിഐ പിന്നിലാക്കുന്നത് അവയുടെ പ്രത്യേക ഓഫറുകൾ കൊണ്ടാണ്. വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡബിൾ ഡാറ്റ ആനുകൂല്യം, രാത്രിയിലെ സൌജന്യ ഡാറ്റ ഓഫർ എന്നിവ വിഐയുടെ ഓഫറുകളാണ്. ഇതിൽ തന്നെ ഡബിൾ ഡാറ്റ വിഐയുടെ ജനപ്രീതി വർധിക്കാൻ കാരണമായി. ഇരട്ടി ഡാറ്റയാണ് ഓഫറുകളുള്ള പ്ലാനുകളിലൂടെ ലഭിക്കുന്നത്. ഈ പ്ലാനുകൾ പരിചയപ്പെടാം.

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ ഡബിൾ ഡാറ്റ ഓഫറുളുള്ള പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നേരത്തെ 2 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇത് ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ വന്നതോടെ 2ജിബി ഡാറ്റ അധികമായി ലഭിക്കാൻ തുടങ്ങി. ഇതിലൂടെ മൊത്തം ഡാറ്റ ആനുകൂല്യം 4ജിബിയായി ഉയർന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 112 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഡാറ്റ ആനുകൂല്യത്തിന് പുറമേ 299 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. 299 രൂപ പ്ലാനിൽ ഡാറ്റാ വീക്കെൻഡ് റോൾഓവർ ബെനിഫിറ്റും ലഭ്യമാണ്. ഇതിലൂടെ തിങ്കൾ മുതൽ വെള്ളിവരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാം. എംപിഎല്ലിൽ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, സൊമാറ്റോയിൽ ദിവസവും ഓർഡറുകൾക്ക് 75 രൂപ ക്യാഷ് ബാക്ക്, വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 449 രൂപ പ്ലാൻ
വിഐയുടെ ഡബിൾ ഡാറ്റ ആനുകൂല്യം ലഭിക്കുന്ന രണ്ടാമത്തെ പ്ലാനിന് 449 രൂപയാണ് വില. ഈ പ്ലാൻ 2+2 എന്ന കണക്കിൽ ദിവസവും 4 ജിബി ഡാറ്റയാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്. 56 ദിവസത്തേക്ക് മൊത്തം 224 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൌജന്യ അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനുകൂല്യം. ഇത് കൂടാതെ വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. അധിക ആനുകൂല്യങ്ങൾ 299 രൂപ പ്ലാനിന് സമാനമാണ്.

വിഐ 699 രൂപ പ്ലാൻ
വിഐയുടെ ഡബിൾ ഡാറ്റ ആനുകൂല്യം ലഭിക്കുന്ന വില കൂടിയ പ്ലാനാണ് 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ ദിവസവും 2+2 എന്ന നിരക്കിൽ മൊത്തം നാല് ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 336 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. സൌജന്യ കോളിങ്, എസ്എംഎസുകൾ ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ എന്നിവയെല്ലാം 449, 299 പ്ലാനുകൾക്ക് സമാനമാണ്.


Click it and Unblock the Notifications