Home
News

Vodafone Prepaid plan: വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചു

ഉപയോക്താക്കളെ ആകർഷിക്കാനും അതേ സമയം സാമ്പത്തിക ബാധ്യത കുറയ്ക്കാനുമായി വോഡഫോൺ തങ്ങളുടെ പ്രീപെയ്ഡ് താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തികൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ 555 രൂപ റീചാർജ് പ്ലാൻ പരിഷ്കരിച്ച് 7 ദിവസം അധിക വാലിഡിറ്റിയും നൽകി.

എൻട്രി ലെവൽ പ്ലാൻ

ഇപ്പോഴിതാ എൻട്രി ലെവൽ പ്ലാനായ 129 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചിരിക്കുകയാണ് വോഡാഫോൺ. വോഡഫോണിന്റെ 129 രൂപ പ്ലാൻ ഇപ്പോൾ 24 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്ലാൻ ആരംഭിച്ച സമയത്ത് 14 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് വോഡാഫോൺ നൽകിയിരുന്നത്.

ജിയോ

ജിയോയുടെ താങ്ങാനാവുന്ന നിരക്കിലുള്ള 98 രൂപ പ്ലാനിനെതിരായാണ് വോഡഫോൺ 129 രൂപ പ്ലാൻ വരുന്നത്. ജിയോയിൽ നിന്ന് വ്യത്യസ്തമായി അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം നൽകുന്നതിനാൽ വോഡാഫോൺ പ്ലാൻ ജിയോ പ്ലാനിനേക്കാൾ മികച്ച ഓപ്ഷനാണ്. ജിയോയുടെ 98 രൂപ പ്ലാനിൽ ജിയോ നമ്പരുകളിലേക്ക് പരിധിയില്ലാത്ത സൌജന്യ കോളിംഗ് ലഭ്യമാണ്. പക്ഷേ മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കുന്നതിന് ഉപയോക്താക്കൾ ഐയുസി ടോപ്പ്-അപ്പുകൾ ഉപയോഗിക്കേണ്ടതുണ്ട്.

129 രൂപ റീചാർജ്

വോഡാഫോണിന്റെ പുതുക്കിയ 129 രൂപ റീചാർജ് പ്ലാൻ നിലവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, മുംബൈ തുടങ്ങിയ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. അധികം വൈകാതെ മറ്റ് സർക്കിളുകളിലും ഈ പ്ലാൻ വോഡാഫോൺ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24 ദിവസത്തെ വാലിഡിറ്റിയാണ് പുതുക്കിയ പ്ലാനിലൂടെ ലഭ്യമാകുന്നത്.

ജിയോ, വോഡാഫോൺ, എയർടെൽ

ജിയോ, വോഡാഫോൺ, എയർടെൽ എന്നീ മൂന്ന് മുൻ നിര സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ ഏറ്റവും കൂടുതൽ പ്രീപെയ്ഡ് പ്ലാനുകളുള്ളത് വോഡഫോണിനാണ്. ഓരോ ആഴ്ചയിലും വോഡാഫോൺ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക വളരുകയാണ്. 14 ദിവസത്തെ വാലിഡിറ്റിയോടെ വോഡഫോൺ 129 രൂപ പ്രീപെയ്ഡ് റീചാർജ് മാസങ്ങൾക്ക് മുമ്പാണ് അവതരിപ്പിച്ചത്.

തിരഞ്ഞെടുത്ത സർക്കിളുകളിൽ

മുംബൈ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തിരഞ്ഞെടുത്ത സർക്കിളുകളിലും 24 ദിവസത്തെ വാലിഡിറ്റിയോടെയും രാജസ്ഥാനിൽ 21 ദിവസത്തെ വാലിഡിറ്റിയോടെയുമാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ചില സർക്കിളുകളിൽ പ്ലാൻ ഇപ്പോഴും 14 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. അധികം വൈകാതെ മറ്റ് സർക്കിളുകളിലും 14 ദിവസം വാലിഡിറ്റി എന്നത് പുതുക്കി 24 ദിവസം വാലിഡിറ്റി ലഭ്യമാക്കും.

വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ

വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ

വോഡഫോണിന്റെ 129 രൂപ പ്രീപെയ്ഡ് റീചാർജ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യം ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആണ്. 300 എസ്എംഎസുകൾ, 2 ജിബി ഡാറ്റ എന്നിവയും പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 999 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

റീചാർജ്

129 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്നതിന്റെ പ്രധാന നേട്ടം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യമാണ്. വോയിസ് കോളിങിന് പ്രധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ഇതൊര മികച്ച പ്ലാൻ തന്നെയാണ്. 24 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ തന്നെ വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും. ഇതിൽ യാതൊരു എഫ്‌യുപി ലിമിറ്റും ഇല്ല എന്നതും ശ്രദ്ധേയമാണ്.

വോഡഫോൺ 129 പ്ലാൻ vs ജിയോ 98 റീചാർജ്

വോഡഫോൺ 129 പ്ലാൻ vs ജിയോ 98 റീചാർജ്

വോഡഫോണിന്റെ 129 രൂപ പ്ലാൻ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ റിലയൻസ് ജിയോ എൻട്രി ലെവൽ പ്ലാനായി 98 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് കൊണ്ടുവന്നു. 2 ജിബി 4 ജി ഡാറ്റ, 300 എസ്എംഎസ്, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ റീചാർജിലൂടെ ലഭിക്കുന്നത്. ജിയോ അതിന്റെ 98 രൂപ പ്ലാനിൽ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള വോയ്‌സ് കോളിംഗ് ആനുകൂല്യം നൽകുന്നില്ല.

98 രൂപ പ്ലാൻ

98 രൂപ പ്ലാൻ റീചാർജ് ചെയ്താൽ തന്നെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുന്നതിന് ഉപയോക്താക്കൾ ഐയുസി ടോപ്പ്-അപ്പുകളായ 10 രൂപ, 20 രൂപ, 50 രൂപ തുടങ്ങിയ പ്ലാനുകൾ റീചാർജ് ചെയ്യേണ്ടിവരും. 2 ജിബി ഡാറ്റ, 300 എസ്എംഎസ്, മറ്റ് നെറ്റ്വർക്കിലേക്ക് 1,000 മിനിറ്റ് സൌജന്യ കോളുകൾ, പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ എന്നിവ ഉൾക്കൊള്ളുന്ന 129 രൂപ പ്ലാനും റിലയൻസ് ജിയോ നൽകുന്നുണ്ട്.

Best Mobiles in India

English summary
Vodafone continues to improve prepaid tariff plans. After introducing the Rs 499 plan and revising the Rs 555 recharge, it is now time for the telco to increase the validity of Rs 129 entry-level prepaid plan. Vodafone’s Rs 129 plan now comes with 24 days validity, as opposed to the 14 days validity which the plan was launched with.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X