വോഡാഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫറാണ് 1ജിബി 3ജി ഡാറ്റ വെറും 53 രൂപയ്ക്ക്.

Written By:

വോഡാഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫറാണ് 1ജിബി 3ജി ഡാറ്റ വെറും 53 രൂപയ്ക്ക്.

കുറച്ചു മുന്‍പ് എയര്‍ടെല്ലും ഇതു പോലെ ഒരു ഓഫര്‍ കൊണ്ടു വന്നിരുന്നു, ഈ മത്സരങ്ങളൊക്കെ തുടങ്ങിയത് ജിയോ വിപണിയില്‍ എത്തിയതിനു ശേഷമാണ്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തമിഴ്‌നാട്ടിലെ ഉപയോക്താക്കള്‍ക്കു മാത്രം

വോഡാഫോണിന്റെ ഈ പ്ലാന്‍ നല്‍കുന്നത് തമിഴ്‌നാട്ടിലെ ഉപയോക്താക്കള്‍ക്കു മാത്രമാണ്. മറ്റു സര്‍ക്കിളുകളില്‍ ഇത് നല്‍കുമോ എന്നത് വോഡാഫോണ്‍ വെളുപ്പെടുത്തിയിട്ടില്ല.

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

1,501 രൂപയ്ക്ക് ആദ്യ റീച്ചാര്‍ജ്ജ്

ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 1,501 രൂപയ്ക്ക് ആദ്യം റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്. അപ്പോള്‍ നിങ്ങള്‍ക്ക് 15ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് എങ്ങനെ മാറ്റാം?

അതിനു ശേഷം 1ജിബി ഡാറ്റ 53 രൂപയ്ക്ക്

ആദ്യത്തെ മാസം നിങ്ങള്‍ 1,501 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍, അതിനടുത്ത മാസം മുതല്‍ 1ജിബി 3ജി ഡാറ്റ 53 രൂപയ്ക്ക്, 2ജിബി ഡാറ്റ 103 രൂപയ്ക്ക്, 5ജിബി ഡാറ്റ 256 രുപയ്ക്ക് എന്നിങ്ങനെ ലഭിക്കുന്നതാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: സൂക്ഷിക്കുക!!!

മറ്റു രണ്ടു പ്ലാനുകള്‍

വോഡാഫോണ്‍ വേറെ രണ്ടു പദ്ധതികളും നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് 1,501 രൂപയ്ക്ക് ആദ്യ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ 748 രൂപയ്ക്കും 494 രൂപയ്ക്കും റീച്ചാര്‍ജ്ജ് ചെയ്യാം. 748 രൂപയുടെ പാക്കില്‍ 3ജിബി ഡാറ്റയും 494 രൂപയുടെ പാക്കില്‍ 2ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

ആറു മാസത്തെ ആനുകൂല്യ/കാലാവധി

748 രൂയുടേയും 494 രൂപയുടേയും റീച്ചാര്‍ജ്ജില്‍ ആറു മാസത്തെ ആനുകൂല്യം ലഭിക്കുന്നു, അതായത് ആറു മാസത്തേക്ക് വിലകുറഞ്ഞ ഡാറ്റ പാക്കുകളാണ്. അതില്‍ 748 രുപയുടെ പ്ലാനില്‍ 1ജിബി 3ജി ഡാറ്റ 106 രൂപയാണ് എന്നാല്‍ 494 രൂപയുടെ പ്ലാനില്‍ 122 രൂപയും ആകുന്നു.

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel introduced the same offer a couple of months ago and now Vodafone is stepping into this game to especially combat Reliance Jio
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot