Vodafone Prepaid Plans: 499 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോൺ, 555 രൂപ പ്ലാൻ വാലിഡിറ്റിയിലും മാറ്റം

|

വോഡാഫോൺ പ്രിപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു. 499 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ദിവസവും 1.5 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്കാണ് പുതിയ പ്ലാനും വരുന്നത്. നിലവിൽ ഈ വിഭാഗത്തിൽ വോഡാഫോണിന് 249 രൂപ, 399 രൂപ, 555 രൂപ, 599 രൂപ വിലകളിലുള്ള പ്ലാനുകളാണ് ഉള്ളത്. 555 രൂപയുടെ പ്ലാൻ കമ്പനി കുറച്ച് നാളുകൾക്ക് മുമ്പാണ് അവതരിപ്പിച്ചത്.

വാലിഡിറ്റി

555 രൂപ പ്ലാനിന് വോഡാഫോൺ നൽകിയിരുന്ന വാലിഡിറ്റി 70 ദിവസമായിരുന്നു. 499 രൂപയുടെ പ്ലാൻ കൊണ്ടുവന്നതോടെ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി കമ്പനി 77 ദിവസമായി ഉയർത്തി. പുതിയ 499 രൂപ പ്ലാൻ 70 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ബിഹാർ അടക്കമുള്ള ചില സർക്കിളുകളിൽ 499 രൂപ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇവിടങ്ങളിൽ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമാണ്.

വിപണിയിൽ തോറ്റുകൊടുക്കാതെ വോഡാഫോൺ

വിപണിയിൽ തോറ്റുകൊടുക്കാതെ വോഡാഫോൺ

സാമ്പത്തിക പ്രശ്നങ്ങളും വിപണിയിൽ നേരിടുന്ന തിരിച്ചടിയും കാരണം സേവനങ്ങൾ നൽകുന്നതിനായി പാടുപെടുകയാണ് വോഡാഫോൺ ഐഡിയ. പക്ഷേ പുതിയ പ്ലാനുകൾ ആരംഭിക്കാനും വിപണിയിലെ മത്സരത്തിൽ ശക്തമായ സാന്നിധ്യമാകാനും കമ്പനി ഇപ്പോഴും മുന്നിട്ടിറങ്ങുന്നു. ഇതിന്റെ തെളിവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 499 രൂപ പ്ലാൻ. തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുക.

കൂടുതൽ വായിക്കുക: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനികൂടുതൽ വായിക്കുക: എയർടെൽ 5ജി സ്പെക്ട്രം ലേലത്തിനില്ല; അടിസ്ഥാന വില തന്നെ കൂടുതലെന്ന് കമ്പനി

വോഡാഫോൺ 499 രൂപ പ്ലാൻ; ആനുകൂല്യങ്ങൾ
 

വോഡാഫോൺ 499 രൂപ പ്ലാൻ; ആനുകൂല്യങ്ങൾ

വോഡാഫോൺ 499 രൂപ പ്ലാൻ മറ്റ് സ്പെഷ്യൽ റീച്ചാർജ് പ്ലാനുകളെ പോലെ തന്നെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ദിവസേന 1.5 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇതിനൊപ്പം 100 എസ്എംഎസുകളും ദിവസവും ലഭിക്കുന്നു. അധിക ആനുകൂല്യമായി വോഡാഫോൺ പ്ലേ സബ്ക്രിപ്ഷനും സീ5 പ്രീമിയം കണ്ടന്റുകളും ഈ പ്ലാനിലൂടെ ലഭിക്കും. 70 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

പരിധിയില്ലാത്ത കോളിങ്

എല്ലാ നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളിങ് ലഭിക്കുന്നത് തന്നെ മികച്ച ഓഫറാണ്. 1.5 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ച ഡീലായിരിക്കും. പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ലഭിക്കുന്ന സീ5 പ്രീമിയം കണ്ടന്റിന്റെ സബ്ക്രിപ്ഷന് യഥാർത്ഥത്തിൽ ഒരു വർഷത്തേക്ക് 999 രൂപയും മാസം 99 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. ഇത് സൌജന്യമായി ലഭിക്കുന്നത് മികച്ച ഓഫർ തന്നെയാണ്.

555 രൂപ പ്ലാനിൽ 7ദിവസം അധിക വാലിഡിറ്റി

555 രൂപ പ്ലാനിൽ 7ദിവസം അധിക വാലിഡിറ്റി

ദിവസേന 1.5 ജിബി ഡാറ്റ നൽകുന്ന 555 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 70 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനായി അവതരിപ്പിച്ചെങ്കിലും പുതിയ 499 രൂപ പ്ലാൻ സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനായി ഇപ്പോൾ വന്നതോടെ 555 രൂപ പ്ലാനിന്റെ വാലിഡിറ്റി കമ്പനി 7 ദിവസം കൂടി വർദ്ധിപ്പിച്ചു. ഇപ്പോൾ 77 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

കൂടുതൽ വായിക്കുക: വോഡാഫോണിന്റെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: വോഡാഫോണിന്റെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ആനുകൂല്യങ്ങൾ

499 രൂപ പ്ലാൻ 555 രൂപ പ്ലാനിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇപ്പോൾ 499 രൂപ പ്ലാനിന്റെ വാലിഡിറ്റിയേക്കാൾ 7 ദിവസത്തെ അധിക വാലിഡിറ്റിയാണ് കമ്പനി 555 രൂപ പ്ലാനിന് നൽകുന്നത്. അതായത് 7 ദിവസത്തെ അധിക വാലിഡിറ്റിക്കായി ഉപയോക്താവ് 56 രൂപ ചിലവഴിക്കേണ്ടി വരും. ഇതേ ആനുകൂല്യങ്ങളെല്ലാം 84 ദിവസത്തേക്ക് ലഭ്യമാക്കുന്ന 599 രൂപ പ്ലാനും നിലവിലുണ്ട്.

60 ദിവസത്തെ വാലിഡിറ്റി

499 രൂപ പ്ലാൻ ചില സർക്കിളുകളിൽ 60 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. ഈ സർക്കിളുകളിൽ 555 രൂപ പ്ലാൻ ഇപ്പോഴും 70 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. വോഡഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലേക്കോ വെബ്‌സൈറ്റിലേക്കോ പോയി അവരവരുടെ സർക്കിളുകളിൽ പ്ലാൻ ലഭ്യമാണോ എന്ന് പരിശോധിക്കാം.

വോഡഫോണിന്റെ 1.5 ജിബി ഡാറ്റ പ്ലാനുകൾ

വോഡഫോണിന്റെ 1.5 ജിബി ഡാറ്റ പ്ലാനുകൾ

499 രൂപയുടെ പ്ലാൻ ആരംഭിച്ചതോടെ വോഡഫോൺ പോർട്ട്ഫോളിയോയിൽ 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ വന്നു. ആദ്യത്തെ 249 രൂപ പ്ലാൻ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ആ പ്ലാനിനൊപ്പം ലഭ്യമാണ്. 399 രൂപയുടെ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപകൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് എയർടെൽ; കഴിഞ്ഞ പാദത്തിൽ നഷ്ടം 1,035 കോടി രൂപ

599 രൂപ

നേരത്തെ പറഞ്ഞ 499 രൂപ, 555 രൂപ പ്ലാനപകൾക്ക് പുറമേ 599 രൂപയുടെ പ്ലാനും കമ്പനി നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഇത് കൂടാതെ വോഡഫോണിന്റെ 1.5 ജിബി ഡാറ്റ ദിവസവും നൽകുന്ന മറ്റൊരു പ്ലാനാണ് 997 രൂപയുടേത്. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ വളരെ കുറച്ച് സർക്കിളുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു.

Best Mobiles in India

English summary
Vodafone has introduced a new prepaid recharge of Rs 499 that joins the company’s 1.5GB daily data plans like Rs 249, Rs 399, Rs 555 and Rs 599. The Rs 499 is the same Rs 555 prepaid recharge which the telco introduced a few weeks ago. The major change has been made to the Rs 555 plan as it now offers benefits for 77 days, up from the earlier 70 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X