Just In
- 16 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 17 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 18 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 19 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്റാം രമേശ്
- Sports
ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചെത്തുമോ? പ്രതീക്ഷ കൈവിട്ടിട്ടില്ല-അഞ്ച് പേര്
- Automobiles
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
ആകർഷകമായ ഡാറ്റ ആനുകൂല്യവുമായി വോഡാഫോൺ പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചു
ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ 200 രൂപയ്ക്ക് താഴെ വിലയിൽ രണ്ട് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 109 രൂപ, 169 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകൾക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. എന്നാൽ ഇരു പ്ലാനുകളും നൽകുന്ന ഡാറ്റയുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. ഈ പുതിയ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

പുതുതായി പുറത്തിറക്കിയ 109 രൂപ പായ്ക്ക് ‘അൺലിമിറ്റഡ് പായ്ക്ക്സ്' വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. പുതുതായി അവതരിപ്പിച്ച 169 രൂപ പ്ലാൻ ദൈനംദിന ഡാറ്റാ ആനുകൂല്യം നൽകുന്ന വോഡഫോണിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ്. 200 രൂപയിൽ താഴെ പുതുതായി അവതരിപ്പിച്ച 169 രൂപ, 109 രൂപ പ്ലാനുകൾക്ക് പുറമേ 129 രൂപ, 149 രൂപ, 169 രൂപ, 199 രൂപ എന്നിങ്ങനെ ചില പ്ലാനുകളും വോഡാഫോണിന് ഉണ്ട്.

109 രൂപ പ്ലാൻ
വോഡാഫോണിന്റെ പുതിയ രണ്ട് പ്ലാനുകളിലെ ആദ്യത്തെ പ്ലാനായ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 300 എസ്എംഎസു ലഭിക്കും. 20 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്രീപെയ്ഡ് പ്ലാനിനാപ്പം വോഡഫോൺ സീ5, വോഡഫോൺ പ്ലേ തുടങ്ങിയ സബ്സ്ക്രിപ്ഷനുകളൊന്നും ലഭിക്കില്ല.

169 രൂപ പ്ലാൻ
വോഡാഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ ദിവസവും 1ജിബി ഡാറ്റ വീതമാണ് നൽകുന്നത്. 20 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 20 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

129 രൂപ, 149 രൂപ പ്ലാനുകൾ
പുതിയ 109 രൂപ, 169 രൂപ പ്ലാനുകൾക്ക് ഇടയിൽ 129 രൂപയുടെയും 149 രൂപയുടെയും രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ കൂടി വോഡാഫോണിന് ഉണ്ട്. 129 രൂപയുടെ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. കുറഞ്ഞ ഡാറ്റയും കൂടുതൽ വോയിസ് കോളുകളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ലാഭകരമായ പ്ലാനാണ് ഇത്.

149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് 129 രൂപയുടെ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളായ 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് എന്നിവ നൽകുന്ന പ്ലാനാണ്. 129 രൂപ, 149 രൂപ പ്ലാനുകൾ വോഡഫോൺ പ്ലേ, സീ5 എന്നീ ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസ് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ 109 രൂപ, 169 രൂപ പ്ലാനുകൾക്കൊപ്പവും ഒടിടി ആപ്പുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ വോഡാഫോൺ നൽകിയേക്കും. ഈ പ്ലാനുകൾ ഐഡിയ ഉപയോക്താക്കൾക്കും ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470