വോഡാഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ

|

എല്ലാ ടെലിക്കോം കമ്പനികൾക്കൊപ്പവും താരിഫ് വർദ്ധന നടപ്പാക്കിയ വോഡാഫോൺ ഇപ്പോൾ ഉപയോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതികളിലാണ്.

താരിഫ് വർദ്ധന ഉപയോക്താക്കൾക്കിടയിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എയർടെല്ലും മികച്ച പ്ലാനുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വോഡാഫോൺ ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്ന രണ്ട് അൺലിമിറ്റഡ് പ്ലാനുകൾ 219 രൂപ, 449 രൂപ നിരക്കുകളിലാണ്.

അൺലിമിറ്റഡ് സൗജന്യ കോളുകൾ
 

അൺലിമിറ്റഡ് സൗജന്യ കോളുകൾ നൽകുന്ന പ്ലാനുകളാണ് 219 രൂപയുടെയും 449 രൂപയുടെയും പ്ലാനുകൾ. താരിഫ് വർദ്ധനവിന് ശേഷം അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ അവതരിപ്പിക്കാൻ എയർടെൽ മുന്നോട്ടു വന്നതിന് പിന്നാലെയാണ് വോഡാഫോൺ ഐഡിയയും തങ്ങളുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന ടെലിക്കോം മേഖലയിൽ മത്സരം അവസാനിക്കുന്നില്ല എന്നതിന്‍റെ തെളിവ് തന്നെയാണ് ഈ പ്ലാനുകൾ.

പുതിയ പ്ലാനുകളിലെ ആനുകൂല്യങ്ങൾ

പുതിയ പ്ലാനുകളിലെ ആനുകൂല്യങ്ങൾ

വോഡാഫോൺ ഐഡിയ ഇതിനകം തന്നെ പുതിയ രണ്ട് പ്ലാനുകളും അതിന്‍റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാനുകളുടെ വില 219 രൂപയും 449 രൂപയുമാണ്. 499 രൂപ പ്ലാനിലൂടെ 56 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ ലഭിക്കും. വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത് അനുസരിച്ച് 219 രൂപ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും 28 ദിവസത്തേക്ക് 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും

449 രൂപയുടെ പ്ലാൻ

449 രൂപയുടെ പ്ലാൻ വാലിഡിറ്റി കാലയളവായ 56 ദിവസവും പ്രതിദിനം 100 എസ്എംഎസുകൾ ലഭ്യമാക്കുന്നു. ഈ രണ്ട് പ്ലാനുകളും ഐഡിയ ഉപയോക്താക്കൾക്കും ലഭ്യമാണെങ്കിലും നിലവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, കർണാടക എന്നിവിടങ്ങളിൽ മാത്രമാണ് ഈ പ്ലാൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം കമ്പനി 339 രൂപയുടെ പ്ലാനും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എയർടലും വോഡഫോണും സൗജന്യ കോളുകൾ നൽകുന്ന പ്ലാനുകളിൽ നിന്നും എഫ്‌യുപി പരിധി നീക്കം ചെയ്തിരുന്നു.

വേഗതയേറിയ 4 ജി
 

നിലവിൽ ദില്ലി എൻ‌സി‌ആറിലെ ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വർക്കാണ് വോഡഫോൺ എന്ന് സ്പീഡ് ടെസ്റ്റിംഗ് കമ്പനിയായ ഓക്ല പ്രഖ്യാപിച്ചു. കൂടുതൽ ഉപയോക്താക്കൾ തങ്ങളുടെ വോഡഫോൺ 4 ജി ബാൻഡ്‌വാഗനിൽ ചേരുമെന്നും വോഡഫോൺ പ്ലേ ആപ്പിൽ ലഭ്യമായ സോണി ലിവ്, സീ 5, ഷെമറൂ, ഹോയി ചോയി മുതലായവയിൽ നിന്നുള്ള പ്രീമിയം ഉള്ളടക്ക ഓഫറുകൾ ആസ്വദിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വോഡഫോൺ ഐഡിയയുടെ ദില്ലിയിലെ ബിസിനസ് ഹെഡ് അരവിന്ദർ സിംഗ് സച്ച്ദേവ് പ്രസ്താവനയിൽ പറഞ്ഞു.

എജിആർ

അതേസമയം എജിആർ വിഷയത്തിൽ ടെലികോം ഓപ്പറേറ്റർമാർക്കെതിരായ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് കമ്പനി. വോഡഫോൺ ഐഡിയ 53,000 ലക്ഷം കോടി രൂപയാണ് ടെലിക്കോം വകുപ്പിന് നൽകേണ്ടത്. മൂന്ന് മാസത്തിനകം കുടിശ്ശിക നൽകണമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ഈ മാസം ആ കാലാവധി പൂർത്തിയാവുകയാണ്. ഡിസംബർ 13നകം കുടിശ്ശികയുടെ സ്വയം വിലയിരുത്തൽ പൂർത്തിയാക്കണമെന്ന് സർക്കാർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

കൂടുതൽ വായിക്കുക: എയർടെല്ലിലും വോഡാഫോണിലും ഇനി നിയന്ത്രണങ്ങളില്ലാതെ സൗജന്യകോളുകൾ

ടെലിക്കോം വ്യവസായം

ടെലിക്കോം വ്യവസായത്തിന് സർക്കാരിന്‍റെ ഭാഗത്ത് നിന്നും ദുരിതാശ്വാസ പാക്കേജ് അനുവദിച്ചില്ലെങ്കിൽ വോഡാഫോൺ ഐഡിയ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാനുള്ള സാധ്യതയുണ്ടെന്ന് കുമാർ മംഗലം ബിർള നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനി രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഒപ്റ്റിക് ഫൈബർ ബിസിനസ് വിൽക്കാനും വോഡാഫോൾ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Most Read Articles
Best Mobiles in India

English summary
Vodafone-Idea has recently revised its tariff plans for its prepaid customers. But again, the company has launched two unlimited plans. The new plans are priced at Rs. 219 and Rs. 449. These new plans provide unlimited calling. This development comes in the backdrop of Airtel's recent announcement on expanding its prepaid plans with the free unlimited calling offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X