പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി വിപണിയിൽ മത്സരം ശക്തമാക്കാൻ വോഡാഫോൺ

|

രാജ്യത്തെ ടെലിക്കോം വിപണിയിൽ തുടരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് ഡിസംബറിലാണ് കമ്പനികൾ വർദ്ധിപ്പിച്ച്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഒഴികെയുള്ള മറ്റ് കമ്പനികളെല്ലാം തന്നെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. താരിഫ് വർദ്ധനവിനെ തുടർന്ന് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനിടയിൽ തന്നെ പല പ്ലാനുകളിലും മാറ്റങ്ങൾ വരുത്താനും വില വർദ്ധനവ് മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന അതൃപ്തി പരിഹരിക്കാനും കമ്പനികൾ ആകർഷകമായ പ്ലാനുകളും അവതരിപ്പിച്ചു.

വോഡഫോൺ
 

രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ വോഡഫോൺ അതിന്റെ ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 99 രൂപ, 555 രൂപ നിരക്കുകളിലാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ് റീചാർജിനായി വളരെ കൂടുതലോ വളരെ കുറവോ തുക ചെലവഴിക്കാത്ത മിഡിൽ റേഞ്ച് റീച്ചാർജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും പുതിയതാണ്, മുമ്പത്തെ പ്ലാനുകളിൽ മാറ്റം വരുത്തി അവതരിപ്പിക്കുന്നവയല്ല.

വോഡഫോൺ 99 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 99 രൂപ പ്രീപെയ്ഡ് പ്ലാൻ

99 രൂപ പ്രീപെയ്ഡ് പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും അൺലിമിറ്റഡ് ലോക്കൽ, വോയിസ് കോളിംഗ് എന്നിവയുമായാണ് വരുന്നത്. 18 ദിവസത്തേക്ക് 1 ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വരിക്കാർക്ക് 999 രൂപ വിലമതിക്കുന്ന ZEE5 സബ്സ്ക്രിപ്ഷന്റെ അധിക ആനുകൂല്യങ്ങളും വോഡഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും സൌജന്യമായി ലഭിക്കും. നിലവിൽ കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ സർക്കിളുകളിൽ 99 പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.

കൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും വെട്ടികുറച്ച് ബിഎസ്എൻഎൽ

വോഡഫോൺ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 555 രൂപ പ്രീപെയ്ഡ് പ്ലാൻ

555 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിന ഡാറ്റ എഫ്യുപി പരിധിയോടെയാണ് വരുന്നത്. 70 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. 50 മുതൽ 80 ദിവസങ്ങൾ വരെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ മികച്ചതാ ഓപ്ഷനായിരിക്കും. 555 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിംഗ് ആനുകൂല്യം, ദിവസേന 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് സൌജന്യ ZEE5, വോഡഫോൺ പ്ലേ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. ഇപ്പോൾ, ഈ പ്ലാൻ മുംബൈ സർക്കിളിൽ മാത്രമേ ലഭ്യമായിട്ടുള്ളു.

എയർടെൽ
 

വോഡാഫോണിന്റെ 99 രൂപ, 555 രൂപ പ്ലാനുകൾ പരിശോധിക്കുമ്പോൾ അവ എയർടെൽ പുറത്തിറക്കിയ 149 രൂപ, 598 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന അതേ നിലയിലുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. എന്നിരുന്നാലും വോഡഫോൺ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ ഓഫറിനേക്കാൾ വിലകുറഞ്ഞതാണ് പക്ഷേ ഇരു കമ്പനികളുടെയും പ്ലാനുകൾ ഏകദേശം ഒരുപോലെ തന്നെയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Telecom industry has witnessed upheaval after the telcos hike the price of the tariff plans in the country. Only the state-owned telecom operator has not made any changes to the tariff plans expect to reduce the validity of some plans here and there. Now, Vodafone has launched two new prepaid plans of its users. The new prepaid plans include Rs. 99 and Rs. 555, the company has launched this plans for subscribers who are not willing to invest too much or too less on their prepaid recharge. Also do note that both the plans are new and doesn't offer previous validity range what Vodafone use to offer earlier.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X