Home
News

വോഡാഫോൺ ഉപയോക്താക്കൾക്കായി പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

ടെലിക്കോം വിപണിയിൽ ലോക്ക്ഡൌണിനിടയിലും കമ്പനികൾ തമ്മിലുള്ള മത്സരം തുടരുകയാണ്. മികച്ച പ്ലാനുകൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വോഡാഫോൺ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 'മൂല്യവർദ്ധിത സേവന' വിഭാഗത്തിന് കീഴിലാണ് വോഡാഫോൺ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. സർവ്വീസ് വാലിഡിറ്റി കൂടി നൽകുന്ന വാല്യൂ ആഡഡ് പ്ലാനുകളാണ് ഇവ.

പുതിയ പ്ലാനുകൾ

47 രൂപ, 67 രൂപ, 78 രൂപ വിലയുള്ള പുതിയ പ്ലാനുകൾ ‘കോളർ ട്യൂൺ' ആനുകൂല്യവും 90 ദിവസം വരെ സർവ്വീസ് വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഇവ ഓൾ റൌണ്ടർ പ്ലാനുകളല്ല. ടോക്ക് ടൈമോ ഡാറ്റാ ബെനിഫിറ്റോ ഈ പ്ലാനുകൾ നൽകുന്നില്ല. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് കോളർ ട്യൂൺ ആനുകൂല്യം നേടാൻ സാധിക്കും. സർവ്വീസ് വാലിഡിറ്റി വർദ്ധിപ്പിക്കാൻ താല്പര്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

 വോഡാഫോൺ 95

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വോഡാഫോൺ 95 രൂപയുടെ ഒരു ഓൾറൌണ്ടർ പ്ലാൻ അവതരിപ്പിച്ചിരുന്നു. 56 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 95 രൂപ ഓൾ റൌണ്ടർ പ്ലാൻ പോലെ തന്നെ പുതിയ മൂന്ന് പ്ലാനുകളും തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. മുംബൈ സർക്കിളിൽ ഈ പ്ലാൻ ലഭ്യമാണെന്ന് ഉറപ്പാണ്. നിങ്ങളിപ്പോൾ ഉള്ള സർക്കിളിൽ പ്ലാൻ ലഭ്യമാണോ എന്നറിയാൻ വോഡാഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

വോഡഫോണിന്റെ പുതിയ കോളർ ട്യൂൺ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോണിന്റെ പുതിയ കോളർ ട്യൂൺ പ്രീപെയ്ഡ് പ്ലാനുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, കമ്പനിയുടെ ‘മൂല്യവർദ്ധിത സേവന' വിഭാഗത്തിലേക്കാണ് പുതിയ കോളർ ട്യൂൺ പ്ലാനുകൾ വന്നിരിക്കുന്നത്. 47 രൂപ പ്ലാൻ 28 ദിവസത്തേക്ക് യൂസർ കോളർ ട്യൂൺ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ കാലയളവിലേക്ക് സർവ്വീസ് വാലിഡിറ്റിയും ലഭിക്കുന്നു. അതായത് ഉപയോക്താക്കൾക്ക് ഇൻകമിംഗ് വോയ്‌സ് കോളുകൾ ഈ കാലയളവിൽ ലഭിക്കും. ടോക്ക്ടൈമോ മറ്റേതെങ്കിലും ഔട്ട്ഗോയിങ് കോൾ റീചാർജുകളോ ചെയ്താൽ ഈ കാലയളവിലേക്ക് ഔട്ട്ഗോയിങ് സേവനവും ലഭിക്കും.

67 രൂപ

67 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തേക്ക് കോളർ ട്യൂൺ ആനുകൂല്യമാണ് നൽകുന്നത്. 78 രൂപയുടെ പ്ലാൻ 89 ദിവസത്തെ കോളർ ട്യൂൺ ആനുകൂല്യങ്ങളും സർവ്വീസ് വാലിഡിറ്റിയും നൽകുന്നു. ഈ മൂന്ന് പ്ലാനുകളും വ്യത്യസ്ത വാലിഡിറ്റിയാണ് നൽകുന്നതെങ്കിലും ആനുകൂല്യം ഒന്ന് തന്നെയാണ്. ഡാറ്റ ആനുകൂല്യങ്ങളോ സൌജന്യ കോൾ ആനുകൂല്യങ്ങളോ നൽകുന്നില്ല എന്നതാണ് ഈ പ്ലാനുകളുടെയെല്ലാം മറ്റൊരു പ്രത്യേകത.

വോഡഫോൺ ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

വോഡഫോൺ ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

വോഡഫോൺ മികച്ച ചില ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഈ പായ്കക്കുകൾ സർവ്വീസ് വാലിഡിറ്റി കൂടി നൽകുന്ന പായ്ക്കുകളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 16 രൂപ മുതൽ ആരംഭിക്കുന്ന ആഡ്-ഓൺ പായ്ക്കുകളാണ് വോഡാഫോണിന് ഉള്ളത്. ഇത് 1 ജിബി ഡാറ്റ ആനുകൂല്യം 24 മണിക്കൂർ വാലിഡിറ്റിയോടെ നൽകുന്നു. 48 രൂപ, 98 രൂപ ഡാറ്റാ ആഡ്-ഓണുകൾ യഥാക്രമം 3 ജിബി, 6 ജിബി ഡാറ്റാ ആനുകൂല്യങ്ങൾ 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയോടെ നൽകുന്നു.

ഇൻകമിംഗ്

ഇൻകമിംഗ് വോയ്‌സ് കോളുകൾ സ്വീകരിക്കുന്നതിന് വോഡഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് സർവ്വീസ് വാലിഡിറ്റി ആവശ്യമാണ്. ഉപയോക്താക്കൾക്ക് സർവ്വീസ് വാലിഡിറ്റി പ്ലാൻ ഉണ്ടെങ്കിൽ ഇൻകമിങ് കോൾ ലഭ്യമാകും. ഔട്ട്ഗോയിങിന് പ്രത്യേകം പ്ലാനുകളോ ടോക്ടൈമോ വേണം.

Best Mobiles in India

English summary
Continuing the launch spree, Vodafone has now brought new prepaid plans under ‘Value Added Service’ section. The USP of these prepaid plans is the ‘Service Validity’ benefit. Priced at Rs 47, Rs 67 and Rs 78, the new plans offer ‘Caller Tune’ benefit and service validity up to 90 days. These are not the All Rounder plans and they do not offer talk time or data benefit, instead, the company is offering caller tune benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X