799 രൂപ ഡൌൺപേയ്മെൻറിൽ സ്മാർട്ട്ഫോൺ ലഭ്യമാക്കാൻ വോഡാഫോൺ, ഒപ്പം 180 ദിവസത്തെ പ്ലാനും
ഐയുസി ചാർജ് ഈടാക്കാൻ ജിയോ തീരുമാനിച്ച അവസരം മുതലെടുത്ത് ഉപയോക്താക്കളെ ആകർഷിക്കാനായി വോഡാഫോൺ ഐഡിയ നിരവധി ഓഫറുകളാണ് നൽകുന്നത്. പുതിയ പ്ലാനുകൾക്കൊപ്പം മറ്റ് വ്യത്യസ്മായ ഓഫറുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. അത്തരത്തിലുള്ള പുതിയൊരു ഓഫറാണ് 4 ജി സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകുന്നത്. കസ്റ്റമർ ഫിനാൻസ് പ്രൊവൈഡർമാരായ ഹോം ക്രെഡിറ്റ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് ഈ ഓഫർ നടപ്പാക്കുന്നത്.

ഈ പദ്ധതിയിലൂടെ വോഡാഫോൺ ഉപയോക്താക്കൾക്ക് 799 രൂപ ഡൌൺ പേയ്മെൻറിലൂടെ 4 ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് ലോക്കൽ നാഷണൽ കോളുകൾ പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയും കമ്പനി നൽകുന്നുണ്ട്. 799 രൂപ ഡൌൺ പെയ്മെൻറ് നൽകി 4ജി സ്മാർട്ട്ഫോൺ സ്വന്തമാക്കുമ്പോൾ ഈ 180 ദിവസത്തെ പ്ലാനും ഉപയോക്താവിന് ലഭിക്കും.

15,000 രൂപയ്ക്ക് താഴെയുള്ള 4 ജി സ്മാർട്ട്‌ഫോണുകളാണ് വോഡാഫോൺ പുതിയ ഓഫറിലൂടെ ലഭ്യമാക്കുക. ആറുമാസത്തേക്ക് ഈ ഓഫർ ലഭ്യമാകും. ഹോം ക്രെഡിറ്റ് ഇന്ത്യ പ്രവർത്തിക്കുന്ന 179 നഗരങ്ങളിലായിരിക്കും ഈ സൌകര്യം ലഭ്യമാക്കുകയെന്ന് വോഡഫോൺ അറിയിച്ചു. 799 രൂപ ഡൌൺ പേയ്മെൻറിൽ ഫോൺ ലഭിക്കുന്നതിനൊപ്പം തന്നെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനും ഉപയോക്താക്കളെ ഓഫറിലേക്ക് ആകർഷിക്കുമെന്നാണ് കമ്പനി കരുതുന്നത്.

ദീപാവലിക്ക് ജിയോ ഫോണിന് ജിയോ പ്രത്യേക ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോഡാഫോണിൻറെ ഈ നീക്കം. ദീപാവലി ഓഫറിലൂടെ 1500 രൂപ വിലയുള്ള ജിയോ ഫോൺ 699 രൂപയ്ക്ക് കമ്പനി നൽകിയിരുന്നു. അതായത് വാങ്ങുന്നവർക്ക് 800 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ കമ്പനി 99 രൂപ മൂല്യമുള്ള സൌജന്യ ഡാറ്റയും ലഭ്യമാക്കുയിരുന്നു. ഐയുസി ചാർജ്ജ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചതോടെ ഉണ്ടായ ഉപയോക്താക്കളുടെ മോശം പ്രതികരണത്തെ മാറ്റാനും കൂടുതൽ ആളുകളെ ആകർഷിക്കാനുമായാണ് ജിയോ ഇത്തരത്തിലൊരു ഓഫർ ദീപാവലി കാലയളവിൽ പ്രഖ്യാപിച്ചത്.

നേരത്തെ സൂചിപ്പിച്ചതുപോലെ വോഡഫോൺ മികച്ച പ്ലാനുകൾ ഈയിടെയായി അവതരിപ്പിക്കുന്നുണ്ട്. പുതുതായി പുറത്തിറക്കിയ 69 പ്ലാനിൽ സൌജന്യ എസ്എംഎസുകളും. 28 ദിവസത്തേക്ക് 250MB ഡാറ്റയും 150 മിനിറ്റ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും ഈ ഓഫറിലൂടെ ലഭ്യമാകുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, ബീഹാർ, ജാർഖണ്ഡ്, ദില്ലി, എൻസിആർ, മുംബൈ തുടങ്ങിയ ഏതാനും സർക്കിളുകളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ. ഗുജറാത്തിലും മുംബൈയിലും ഈ പ്ലാൻ 100 എസ്എംഎസ് മെസേജുകൾ നൽകുന്നു.ഈ ഓഫർ ഇതിനകം തന്നെ വെബ്‌സൈറ്റിൽ "കോംബോ റീചാർജ്" ആയി കാണിക്കുന്നുണ്ട്.

ഐഡിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണിക്കുന്നത് 69 രൂപയുടെ പ്ലാൻ ജമ്മു കശ്മീരിലും കേരളത്തിലും സമാന ആനുകൂല്യങ്ങളോടെ ലഭ്യമാണെന്നാണ്. വോഡഫോൺ 49 രൂപയുടെ പ്ലാൻ ആരംഭിച്ചതിന് പിന്നാലെയാണ് 69 രൂപയുടെ പ്ലാൻ വരുന്നത്. ഫുൾടോക് ടൈം പ്ലാനാണ് 45 രൂപയുടേത്.

ഐയുസി ചാർജ് ഈടാക്കൽ മുതലാക്കി ജിയോയുടെ പ്രതാപത്തിന് വിള്ളലേൽപ്പിക്കാനും ഉപയോക്താക്കലെ കൂടുതൽ ആകർഷിക്കാനുമുള്ള വോഡാഫോണിൻറെ ശ്രമങ്ങൾ മികച്ച പ്ലാനുകൾ ആരംഭിക്കുന്നതിനൊപ്പം തന്നെ ജിയോ ഫോണിൻറെ ഓഫറിനെ നേരിടാൻ പോന്ന 4ജി സ്മാർട്ട് ഫോണുകൾക്കുള്ള ഓഫറുകൾ കൂടി ലഭ്യമാക്കുകയാണ്. ഇത് ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








