കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്കായി 225 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോൺ

|

വോഡഫോൺ തങ്ങളുടെ ഓൾ റൌണ്ടർ പ്ലാനുകൾ അവതരിപ്പിച്ച ശേഷം ഇപ്പോൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ പ്ലാൻ കൂടി പുറത്തിറക്കിയിരിക്കുകയാണ്. 48 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്ലാൻ എന്ന നിലയിലാണ് 225 രൂപയുടെ പ്ലാൻ വോഡാഫോൺ പ്രത്യേകമായി ഒരുക്കിയിരിക്കുന്നത്. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് ഇന്ത്യയ്ക്കുള്ളിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് സേവനങ്ങൾ ലഭിക്കും.

ഡാറ്റാ ആനുകൂല്യം

പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റാ ആനുകൂല്യം പരിശോധിച്ചാൽ 4 ജിബി 4 ജി / 3 ജി / 2 ജി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. 48 ദിവസം തന്നെ കാലയളവ് വാലിഡിറ്റി ഉള്ള 600 എസ്എംഎസും പ്ലാനിലൂടെ കമ്പനി ലഭ്യമാക്കും. അധിക ഡാറ്റ ഉപയോഗിക്കാത്ത കൂടുതൽ കോളുകൾ ആവശ്യമുള്ള ആളുകൾക്ക് സഹായകരമാവുന്ന പ്ലാനാണ് വോഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

സമാനമായ പ്ലാനുകൾ

225 രൂപയുടെ പ്ലാനിന് സമാനമായി വോഡഫോൺ 205 രൂപ 299 രൂപ എന്നീ നിരക്കുകളിലും പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഈപ്രീപെയ്ഡ് പ്ലാനുകൾ ആനുകൂല്യങ്ങൾളേക്കാൾ വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്നവരെ ലക്ഷ്യമിട്ടുള്ള പ്ലാനുകളാണ്. 205 രൂപയുടെ പ്ലാനിനൊപ്പം 2 ജിബി ഡാറ്റയും 38 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും 600 എസ്എംഎസുമാണ് വോഡാഫോൺ ഉപയോക്താക്കൾക്ക് നൽകുന്നത്.

കൂടുതൽ വായിക്കുക: 50 ശതമാനം വേഗത്തിലുള്ള ഡാറ്റാക്കായി വോഡഫോൺ റെഡ് എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ ആരംഭിച്ചുകൂടുതൽ വായിക്കുക: 50 ശതമാനം വേഗത്തിലുള്ള ഡാറ്റാക്കായി വോഡഫോൺ റെഡ് എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ ആരംഭിച്ചു

299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഇതേ കാറ്റഗറിയിൽ വരുന്ന മറ്റൊരു പ്ലാനാണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 70 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവ കമ്പനി ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളിലൂടെയും വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്ക് കമ്പനി സൌ ജന്യ ആക്സസ് നൽകുന്നുണ്ട്.

എയർ‌ടെലിൻറെ പ്ലാനുകൾ

വോഡാഫോണിൻറെ ഈ പുതിയ പ്ലാനുകൾ‌ എയർ‌ടെലിൻറെ 249 രൂപ, 299 രൂപ പ്ലാനുകൾക്ക് സമാനമാണ് എയർടെലിൻറെ 249 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, ദേശീയ റോമിംഗ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബി 3 ജി / 4 ജി ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നു. 28 ദിവസത്തേക്ക് വിങ്ക് മ്യൂസിക്കിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.

റിലയൻസ് ജിയോയുടെ പ്ലാൻ

എയർടെല്ലിൻറെ 299 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം റിലയൻസ് ജിയോയുടെ 299 രൂപയുടെ റീചാർജ് പ്ലാനിലൂടെ 28 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു ഇത് കൂടാതെ 28 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക : 15 രൂപയിൽ ആരംഭിക്കുന്ന ഓൾ റൌണ്ടർ പാക്കുകളുമായി വോഡാഫോൺകൂടുതൽ വായിക്കുക : 15 രൂപയിൽ ആരംഭിക്കുന്ന ഓൾ റൌണ്ടർ പാക്കുകളുമായി വോഡാഫോൺ

ആനുകൂല്യങ്ങൾ

വോഡഫോൺ നിലവിൽ 255 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട് പ്രതിദിനം 2.5 ജിബി 3 ജി / 4 ജി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയും ഓരോ ദിവസവും 100 എസ്എംഎസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്ക് സൌജന്യ ആക്സസും ലഭിക്കും. വോഡഫോണിൻറെ പ്ലാനുകളെ എയർടെല്ലിന്റെ 249 രൂപ, 299 രൂപ പ്ലാനുകളുമായി വോഡഫോണിന്റെ പ്ലാനുകളെ താരതമ്യം ചെയ്താൽ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ എയർടെല്ലാണ് മുന്നിൽ എന്ന് കാണാം.

Best Mobiles in India

English summary
After introducing the All Rounder plans, Vodafone has now launched a new plan for its prepaid users. The Rs. 225 plan is specially designed for users who want to keep their mobile number active for 48 days.Under this plan, users will get unlimited local, STD, and roaming services within India. It includes 4GB of 4G/3G/2G data and 600 SMSes valid for the same period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X