വോഡഫോൺ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റ വരെ സൌജന്യമായി നേടാം
ഉപയോക്താക്കൾക്കൾക്ക് ഇരട്ട ഡാറ്റ ആനുകൂല്യങ്ങൾ നൽകിയ ശേഷം പുതിയൊരു മികച്ച ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് വോഡഫോൺ. നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 2 ജിബി, 5 ജിബി ഡാറ്റ അധികമായി നൽകുന്ന ഓഫറാണ് വോഡാഫോൺ നൽകുന്നത്. മാസത്തിൽ 56 ജിബി ഡാറ്റ ലഭിക്കുന്ന ഒരു പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താവിന് അധിക ചിലവില്ലാതെ തന്നെ 5 ജിബി ഡാറ്റ കൂടി നൽകുന്ന ഓഫറാണ് ഇത്.

വോഡഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് കമ്പനി ഇപ്പോൾ നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനിലേക്ക് 2 ജിബി, 5 ജിബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ ആപ്ലിക്കേഷനിലൂടെയോ വോഡഫോൺ വെബ്‌സൈറ്റിലൂടെയോ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. നിലവിൽ 149 രൂപ, 249 രൂപ, 399 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകളിലാണ് അധിക ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നത്.

വോഡഫോണിന്റെ പുതിയ ഓഫറിലൂടെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 1 ജിബി ഡാറ്റാ ആനുകൂല്യം അധികമായി ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിൽ മൊത്തം 2 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളുമാണ് ഉള്ളത്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

219 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ 2 ജിബി ഡാറ്റയാണ് അധികമായി ലഭിക്കുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

വോഡാഫോണിന്റെ അധിക ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ അടുത്തത് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ 5 ജിബി ഡാറ്റയാണ് അധികം ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും പ്രതിദിനം 1.5 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. വോഡഫോൺ പ്ലേ, സീ 5 എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

399 രൂപ പ്രീപെയ്ഡ് പ്ലാനിലും വോഡഫോൺ പുതിയ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം അധികമായി 5 ജിബി ഡാറ്റയും ഇനി ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ നൽകുന്ന പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഓഫർ ബാധകമായ പ്ലാനുകളിടെ അവസാന പ്ലാൻ 599 രൂപ വിലയുള്ളതാണ്. 5 ജിബി അധിക ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു. അധിക ഡാറ്റ ഓഫറിനെ സംബന്ധിച്ച് വോഡാഫോൺ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഔദ്യോഗിക വെബ്‌സൈറ്റിൽ വരുത്തിയ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.


Click it and Unblock the Notifications








