Home
News

ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങളുമായി വോഡാഫോണിൻറെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നു. 199 രൂപയുടെയും 399 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളിലാണ് വോഡാഫോൺ ഇരട്ടി ഡാറ്റ നൽകുന്നത്. പുതുര്രിയ പ്ലാനിലൂടെ വോഡഫോൺ ഇപ്പോൾ 84 ജിബി ഡാറ്റയാണ് വരിക്കാർക്ക് നൽകുന്നത്. ലിമിറ്റഡ് പിരിയഡ് ഓഫറായാണ് വോഡാഫോൺ ഈ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്.

പ്രീപെയ്ഡ് പ്ലാൻ

199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ സാധാരണയായി 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് നൽകുന്നത്. എന്നാൽ ഇപ്പോൾ ഈ പ്ലാൻ അതേ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു അതായത് മൊത്തത്തിൽ പുതുക്കിയ പ്ലാനിലൂടെ ഉപയോക്താവിന് 84 ജിബി ഡാറ്റ ലഭിക്കുന്നു.

399 രൂപയുടെ പ്ലാൻ

399 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തേക്കാണ് ഈ പ്ലാനിൻറെ കാലാവധി. അതായത് ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് മൊത്തത്തിൽ 168 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗും ദിവസവും 100 സൌജന്യ എസ്എംഎസും നൽകുന്നുണ്ട്.

വോഡഫോൺ പ്ലേ

പുതുക്കിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷനിലും വെബ്‌സൈറ്റിലും സൌജന്യ ആക്സസ് ലഭിക്കും. ഈ ഇരട്ട ഡാറ്റ ആനുകൂല്യം ആക്സസ് ചെയ്യുന്നതിന്, ആദ്യം ഉപയോക്താക്കൾ വോഡഫോൺ ആപ്ലിക്കേഷനിലോ വെബ്‌സൈറ്റിലോ അവരുടെ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ ആന്ധ്ര, തെലങ്കാന, ചെന്നൈ, കർണാടക, കേരളം, മുംബൈ ടെലികോം സർക്കിളുകളിലാണ് ഈ ഓഫർ ലഭ്യമായിട്ടുള്ളത്.

ജിയോ ഐ‌യു‌സി

ജിയോ ഐ‌യു‌സി ടോപ്പ്-അപ്പ് വൗച്ചറുകൾ പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞാണ് വോഡാഫോണിൻറെ ഈ നീക്കം. അതുകൊണ്ട് തന്നെ ഈ ഓഫർ റിലയൻസ് ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കളെ വോഡാഫോണിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. ജിയോ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ഇതൊരു നിർണായക സമയമാണ്.

നോക്കിയയുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ

നോക്കിയയുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി വൈഡ് ഏരിയ നെറ്റ്‌വർക്കിൽ (എസ്ഡി-വാൻ) സോഫ്റ്റ്വെയർ ഡിഫൈൻഡ് നെറ്റ്‌വർക്കിംഗ് വികസിപ്പിക്കുന്നതിന് വോഡഫോൺ ഐഡിയ നോക്കിയയുമായി സഹകരിച്ചുവരികയാണ്. ഈ പാർട്ട്ണർഷിപ്പിൻറെ ഭാഗമായി ഡിപ്ലോയ്മെൻറ്, ഫ്ലക്സിബിലിറ്റി, കൺട്രോൺ എന്നിവ വർദ്ധിപ്പിക്കുന്നതിന് വോഡഫോൺ ഐഡിയ വിപുലമായ നെറ്റ്‌വർക്കിംഗ്, കണക്റ്റിവിറ്റി സൊലൂഷൻസ് ഓഫർ ചെയ്യും.

മൾട്ടി-ക്ലൗഡ്

ഒരു മൾട്ടി-ക്ലൗഡ് സെറ്റപ്പിൽ സുരക്ഷിതമായി ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്ന ഡിജിറ്റൽ ബിസിനസ്സിനായുള്ള സോഫ്റ്റ്വെയർ ഡിഫൈൻഡ് നെറ്റ്‌വർക്കാണ് ഇത്. ഇതിലൂടെ നോക്കിയയുമായി സഹകരിച്ച് സർവ്വീസുകൾ വ്യാപിപിക്കും. നോക്കിയയുടെ ന്യൂജ് നെറ്റ്‌വർക്ക്സ് വെർച്വലൈസ്ഡ് സർവീസസ് പ്ലാറ്റ്‌ഫോമിൽ (വിഎസ്പി)ലാണ് ഇത് നിർമ്മിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Vodafone is reportedly offering double data benefits with its prepaid plans priced at Rs. 199 and Rs. 399 plan. Under this new revision, Vodafone is now offering 84GB data. However, there is a catch. This offer is valid for a limited period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X