90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡാഫോണിന്റെ പുതിയ ഓഫര്‍!
പ്രതി ദിനം ടെലികോം മേഖല ഒട്ടനേകം ഡാറ്റ പ്ലാനുമായാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഈ ദീപാവലിക്ക് വോഡാഫോണ്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുകളുമായി എത്തിയിരിക്കുന്നു.

അതായത് വോഡാഫോണിന്റെ ഈ പുതിയ ഓഫറില്‍ 399 രൂപയ്ക്കാണ്
റീച്ചാര്‍ജ്ജാണ് ചെയ്യേണ്ടത്. ഈ പ്ലാനിന്റെ കീഴില്‍ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി 4ജി ഡാറ്റ ആറു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. കൂടാതെ ഈ ഡാറ്റയ്‌ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ഉള്‍പ്പെടുന്നു.
റിലയന്‍സ് ജിയോയുടെ വില കുറഞ്ഞ ഡാറ്റ പ്ലാനുകള്‍ എത്തിയതോടെയാണ് ഈ ഒരു വന്‍ മാറ്റം ടെലികോം മേഖലയെ മാറ്റി മറിച്ചത്. എന്നാല്‍ എയര്‍ടെല്ലും 399 രൂപയുടെ പ്ലാന്‍ കൊണ്ടു വന്നിട്ടുണ്ട്. അതില്‍ 70 ദിവസം വാലിഡിറ്റി, 1ജിബി 4ജി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ എന്നിവ ലഭിക്കുന്നു.

എന്നാല്‍ റിലയന്‍സ് ജിയോയുടെ 399 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഇതില്‍ പ്രതി ദിനം 1ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്, ജിയോ ആപ്‌സുകള്‍ എന്നിവയും ലഭിക്കുന്നു.
വോഡാഫോണിനെ പോലെ തന്നെ റിലയന്‍സ് ജിയോയും ദീവാലി ഓഫര്‍ നല്‍കിയിട്ടുണ്ട്. ഈ ഓഫറിന്റെ കീഴില്‍ ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. ക്യാഷ്ബാക്ക് ലഭിക്കുന്നത് വ്വൗച്ചറുകളുടെ രൂപത്തിലാണ് എന്നും കമ്പനി വ്യക്തമാക്കുന്നു.


Click it and Unblock the Notifications








