ഒരേ വിലയിൽ വോഡാഫോൺ നൽകുന്നത് ജിയോയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ

|

ടെലികോം ഭീമന്മാരായ വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ എന്നിവ ഓരോ ദിവസവും പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി മത്സര രംഗത്ത് സജിവമാവുകയാണ്. റിലയൻസ് ജിയോ കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യം നൽകി ജനപ്രീതി നേടിയ ടെലിക്കോം കമ്പനിയാണ്. വോഡഫോണും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ അവതരിപ്പിച്ച് വിപണിയിൽ കടുത്ത മത്സരം ഉയർത്തുന്നു. അടുത്തിടെ വോഡഫോൺ നിവിലുള്ള ചില പ്ലാനുകളിൽ ഇരട്ട ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചു. പരിമിതമായ സമയത്തേക്കാണ് ഈ ഓഫർ.

ജിയോ
 

മുൻനിര ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വോഡഫോൺ എന്നിവയിൽ ജിയോയ്ക്ക് ഏറ്റവും കുറഞ്ഞ വിലയിലുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിര തന്നെ ഉണ്ടായിരുന്നു. വോഡഫോൺ ഇരട്ട ഡാറ്റ ആനുകൂല്യ പ്ലാൻ അവതരിപ്പിച്ചതോടെ ജിയോയുടെ പ്ലാനുകളെക്കാൾ മികച്ച ആനുകൂല്യം നൽകുന്ന പ്ലാനുകളായി വോഡാറഫോൺ പപ്ലാനുകൾ മാറി. 249 രൂപ, 399 രൂപ, 599 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളിലാണ് വോഡഫോൺ ഇരട്ട ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

249 രൂപ

വോഡഫോണിന്റെ ഇരട്ട ഡാറ്റ സ്കീമിന് കീഴിലെ പ്ലാനുകളിൽ ഒന്ന് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണെങ്കിൽ അതിനൊപ്പം അധികമായി പ്രതിദിനം 1.5 ജിബി ഡാറ്റ കൂടി ലഭിക്കും. അതായത് മൊത്തത്തിൽ 3 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. എന്നാൽ ഈ പ്ലാനിന്റെ വിലകൾ അതേപടി തുടരും. ജിയോയ്ക്കും വോഡാഫോണിനും ഒരേ വില നിലവാരത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഇവ താരതമ്യം ചെയ്ത് നോക്കാം.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലവരുന്ന മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലവരുന്ന മികച്ച പ്ലാനുകൾ

വോഡഫോൺ

റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ ശ്രദ്ധേയമായ പ്ലാനാണ് 249 രൂപയുടത്. ജിയോയുടെ 249 രൂപ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. വോഡഫോൺ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളു. എന്നാൽ ഇപ്പോൾ ഇരട്ട ഡാറ്റ ആനുകൂല്യത്തിലൂടെ പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇതുകൂടാതെ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്.

399 രൂപ
 

249 രൂപ പ്ലാനിനൊപ്പം വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു. നേരത്തെ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന വോഡഫോണിന്റെ 399 രൂപ പ്ലാൻ ഇപ്പോൾ ഇരട്ട ഡാറ്റ സ്കീമിന് കീഴിൽ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യും. ഈ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യും. ഇത് 56 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ 399 രൂപ വിലയുള്ള പ്ലാൻ 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ജിയോ-ടു-ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. വില ഒന്നുതന്നെയാണ് എന്നതാണ് ശ്രദ്ധേയം. ആനുകൂല്യങ്ങൾ നേരത്തെ ഒന്നുതന്നെയായിരുന്നു. പക്ഷേ വോഡഫോണിന്റെ ഇരട്ട ഡാറ്റ സ്കീമിന് കീഴിൽ വോഡഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വർദ്ധിച്ചു.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ഏറ്റവും ലാഭകരമായ പ്ലാനുകൾ

ഡാറ്റാ

വോഡഫോണിന്റെ 599 രൂപ പ്ലാനും റിലയൻസ് ജിയോയുടെ 555 രൂപ പ്ലാനും പരസ്പരം മത്സരിക്കുന്ന പ്ലാനുകളാണ്. കാരണം ഇത് ഒരേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ്. ജിയോയുടെ പ്ലാനിന്റെ വില കുറവാണ്. എന്നാലിപ്പോൾ വോഡാഫോൺ ഈ പ്ലാനിന്റെ ഡാറ്റാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് മുന്നേറിയിരിക്കുകയാണ്. പ്ലാൻ ഇപ്പോൾ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇത് 84 ദിവസത്തേക്ക് വാലിഡിറ്റിയും നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
The telecom giants Vodafone, Airtel and Reliance Jio are coming up with new prepaid plans every day with competitive prices. While Reliance Jio has kept their prices really low, Vodafone too is now jumping into the arena by introducing more benefits without increasing the prices. Recently, Vodafone announced a double data benefits scheme on some of its existing plans albeit for a limited period of time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X