Home
News

Vodafone Rs.558, Rs.398 Prepaid Plans: രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോൺ

2020 ആരംഭിച്ചത് തന്നെ ടെലിക്കോം രംഗത്തെ താരിഫ് വർദ്ധനയ്ക്ക് ശേഷമുള്ള പുതിയ പ്ലാനുകളിലൂടെയാണ്. എല്ലാ സ്വകാര്യ കമ്പനികളും താരിഫ് വർദ്ധന കാരണം ഉപയോക്താക്കൾക്കുണ്ടായ അതൃപ്തി മറികടക്കാനായി മികച്ച പ്ലാനുകളാണ് വിപണിയിലെത്തിക്കുന്നത്. ഇപ്പോഴിതാ വോഡാഫോൺ ഐഡിയയും തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 398 രൂപ, 558 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വാലിഡിറ്റി

56 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് 558 രൂപയുടേത്. നിലവിൽ മധ്യപ്രദേശിലെ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമായിട്ടുള്ളു. കമ്പനി അവതരിപ്പിച്ച 398 രൂപയുടെ പ്ലാൻ ഇതേ ആനുകൂല്യങ്ങൾ തന്നെ കുറഞ്ഞ കാലയളവിലേക്ക് നൽകുന്ന പ്ലാനാണ്. രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ കമ്പനി അതിന്റെ ഏറ്റവും വില കുറഞ്ഞ ഡാറ്റാ പ്ലാനായ 19 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ 19 രൂപ പ്ലാനിലൂടെ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വോഡഫോൺ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ പുതുതായി അവതരിപ്പിച്ച 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ദിവസേന 3 ജിബി ഡാറ്റയും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ കാലയളവിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിലവിൽ മുംബൈയിലെയും മധ്യപ്രദേശിലെയും വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്. അധികം വൈകാതെ മറ്റ് സർക്കിളുകളിലേക്കും പ്ലാൻ എത്തിക്കാനാണ് സാധ്യത. ശ്രദ്ധേയമായി. 28 ദിവസത്തെ വാലിഡിറ്റിയും ദിവസേന 3 ജിബി ഡാറ്റയും എന്നത് മികച്ച ആനുകൂല്യം തന്നെയാണ്. ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടും.

വോഡഫോൺ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ അവതരിപ്പിച്ച മറ്റൊരു പ്ലാൻ 558 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും 3 ജിബി ഡാറ്റയും നൽകുന്ന പ്ലാനിന്റെ വാലിഡിറ്റി 56 ദിവസത്തേക്കാണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കായി 499 രൂപ വിലയുള്ള ഒരു വർഷത്തേക്കുള്ള കോംപ്ലിമെന്ററി വോഡഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാക്കുന്നുണ്ട്. കൂടാതെ 999 രൂപ വിലയുള്ള ഒരു വർഷത്തെ ZEE5 സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

വോഡഫോൺ 19 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 19 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ നിലവിലുണ്ടായിരുന്ന 19 രൂപയുടെ പ്ലാൻ പുതുക്കി. വരിക്കാർക്കായി ഈ പ്രീപെയ്ഡ് പ്ലാനിലൂടെ കൂടുതൽ ഡാറ്റയാണ് കമ്പനി ഇപ്പോൾ നൽകുന്നത്. 150 എംബിയായിരുന്നു മുമ്പ് ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അത് 200 എംബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. ഈ പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. മധ്യപ്രദേശ്, മുംബൈ, ഹരിയാന തുടങ്ങിയ തിരഞ്ഞെടുത്ത സർക്കിളുകളിലെ ഉപയോക്താക്കൾക്കായി ഈ പ്ലാൻ ലിസ്റ്റുചെയ്തിട്ടുണ്ട്. മറ്റ് സർക്കിളുകളിലേക്ക് ഈ പ്ലാൻ വൈകാതെ എത്തിയേക്കും.

വോഡഫോൺ

കഴിഞ്ഞ ദിവസം വോഡഫോൺ 997 രൂപയുടെ ഒരു ദീർഘകാല പ്ലാൻ ആരംഭിച്ചിരുന്നു. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത് എന്നതും ശ്രദ്ധേയമാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കനത്ത നഷ്ടത്തിലുള്ള വോഡാഫോൺ ഇന്ത്യയിൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ അവസരത്തിൽ തന്നെയാണ് കമ്പനി ഉപയോക്താക്കൾക്കായി പുതിയ ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The telecom operator Vodafone has launched two new prepaid plans for its subscribers including Rs. 398 and Rs. 558. As of now, the latter is available for users in Madhya Pradesh and offers 3GB of data for a period of 56 days. The former is available in Mumbai and Madhya Pradesh circles and offers similar benefits for a lesser period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X