Home
News

ഈ വോഡഫോൺ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൌജന്യമായി അധിക ഡാറ്റ നേടാം

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ അടുത്ത കാലത്ത് പുതിയ പ്രീപെയ്ഡ് പ്ലാനുകളൊന്നും അവതരിപ്പിച്ചിട്ടില്ല. പക്ഷേ നിലവിലുള്ള പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് അധിക ഡാറ്റ ആനുകൂല്യം നൽകുന്നൊരു ഓഫർ വോഡാഫോൺ അടുത്തിടെ പ്രഖ്യാപിച്ചു. നേരത്തെ കമ്പനി ചില പ്ലാനുകളിൽ ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു, ഇപ്പോൾ ചില പ്ലാനുകളിൽ 5 ജിബി, 2 ജിബി ഡാറ്റ അധികമായി നൽകുന്ന മറ്റൊരു ഓഫറാണ് വോഡാഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡബിൾ ഡാറ്റ ഓഫർ

വോഡഫോണിന്റെ ഡബിൾ ഡാറ്റ ഓഫർ അധിക ചിലവില്ലാതെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ഇരട്ടിയാക്കുന്ന ഓഫറാണ്. ഉദാഹരണത്തിന് ഉപയോക്താവിന്റെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നുണ്ടെങ്കിൽ ഈ ഓഫറിലൂടെ ദിവസവും 4ജിബി ഡാറ്റ ലഭിക്കും. അതിനാൽ ഉപയോക്താക്കൾക്ക് അധിക ഇന്റർനെറ്റ് ഡാറ്റ നൽകുന്ന പുതിയ പ്ലാനുകൾ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായാണ് 5ജിബി വരെ ഡാറ്റ നൽകുന്നത്.

149 രൂപ പ്ലാൻ

149 രൂപ പ്ലാൻ

വോഡഫോണിന്റെ വിലകുറഞ്ഞ കോംബോപ്രീപെയ്ഡ് പ്ലാനായ 149 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ പുതിയ ഓഫറിന്റെ ഭാഗമായി 1 ജിബി ഡാറ്റ അധികമായി ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ മൊത്തം 2 ജിബി ഡാറ്റയാണ് ഇപ്പോൾ നൽകുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

219 രൂപ പ്ലാൻ

219 രൂപ പ്ലാൻ

വോഡഫോണിന്റെ മറ്റൊരു ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ 219 രൂപയുടേതാണ്. ഈ പ്ലാനിലും ഇപ്പോൾ അധിക ഡാറ്റ ഓഫർ ലഭ്യമാണ്. ഈ പ്ലാനിലൂടെ ദിവസവും 1ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകിയിരുന്നത്. ഇതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റ വോഡാഫോൺ അധികം നൽകുന്നു. എല്ലനെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു.

249 രൂപ പ്രീപെയ്ഡ് പ്ലാൻ

249 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന പ്രീപെയ്ഡ് പ്ലാനാണ് 249 രൂപയുടേത്. ഈ പ്ലാനിലും ഇപ്പോൾ അധിക ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിലൂടെ 5 ജിബി ഡാറ്റയാണ് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അധികമായി ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾക്കൊപ്പം പ്രതിദിനം 1.5 ജിബി ഡാറ്റയുമായാണ് പ്ലാൻ വരുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

399 രൂപ പ്ലാൻ

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും വോഡഫോൺ തങ്ങളുടെ പുതിയ അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 5 ജിബി ഡാറ്റ അധികമായി ലഭിക്കും. ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും നൽകുന്നുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്ന അധിക ആനുകൂല്യമാണ്.

599 രൂപ പ്ലാൻ

അധിക ഡാറ്റ ലഭിക്കുന്ന പ്ലാനുകളുടെ നിരയിലെ അവസാന പ്ലാനിന് 599 രൂപയാണ് വില. 5 ജിബി അധിക ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കൂടാതെ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Vodafone has introduced offers that provide extra internet data to the customers. The company had earlier announced the double data benefits on some of its plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X