Vodafone Rs. 269 Prepaid Plan: 56 ദിവസം വാലിഡിറ്റിയുമായി വോഡാഫോണിന്റെ 269 രൂപ പ്രീപെയ്ഡ് പ്ലാൻ
ഉപയോക്താക്കൾക്ക് കൂടുതൽ റീചാർജ് ഓപ്ഷനുകൾ നൽകുന്നതിനായി വോഡഫോൺ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നു. 2019 ഡിസംബറിലെ താരിഫ് വർദ്ധനവിന് ശേഷം ടെലിക്കോം കമ്പനികൾ മൊത്തത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ എണ്ണം വൻതോതിൽ കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ പതുക്കെ അവർ പഴയ രീതിയിലേക്ക് കൂടുതൽ പ്ലാനുകളുമായി കടക്കുകയാണ്. ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും 558 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അടുത്തിടെ പുറത്തിറക്കിയിരുന്നു. എയർടെൽ 84 ദിവസത്തെ വാലിഡിറ്റി ആനുകൂല്യത്തോടെ 379 രൂപയുടെ പ്രീപെയ്ഡ് പായ്ക്കും അവതരിപ്പിച്ചിരുന്നു.

കുറഞ്ഞ വില വിഭാഗങ്ങളിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന കാര്യത്തിൽ വോഡഫോൺ മുൻനിരയിലാണ്. താരിഫ് വർദ്ധനവിന് മുമ്പ് 70 ദിവസത്തെ വാലിഡിറ്റി ഉണ്ടായിരുന്ന 299 രൂപ പ്ലാൻ വോഡാഫോൺ ഐഡിയ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ അധികം മാറ്റമില്ലാത്ത തുകയായ 269 രൂപയ്ക്ക് കമ്പനി പുതിയ പ്ലാൻ അവതരിപ്പിക്കുന്നു. 56 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. വോഡഫോണിന്റെ പുതിയ 269 രൂപ പ്രിപെയ്ഡ് പ്ലാനിന്റെ സവിശേഷതകൾ പരിശോധിക്കാം.

വോഡഫോൺ 269 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡഫോണിന്റെ 269 രൂപ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ സർക്കിളിൽ പ്ലാൻ ലഭിക്കുമോ എന്ന് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഓപ്പറേറ്റർമാരുടെ സെൽഫ് കെയർ ആപ്ലിക്കേഷനുകളോ ഔദ്യോഗിക വെബ്‌സൈറ്റുകളോ സന്ദർശിക്കാം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിനും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യമുള്ള 269 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 4 ജിബി ഡാറ്റയും 600 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന് പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

കോൾ, ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമേ 269 രൂപ പ്ലാനിലൂടെ 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും 999 രൂപ വിലമതിക്കുന്ന ZEE5 സബ്‌സ്‌ക്രിപ്‌ഷനും സൌജന്യമായി നേടാൻ സാധിക്കും. വോഡാഫോണിന്റെ ഈ പ്ലാൻ എയർടെൽ താങ്ക്സ് പ്ലാറ്റിനം ടയർ ബെനിഫിറ്റ് പോലെ ZEE5 സബ്‌സ്‌ക്രിപ്‌ഷൻ വ്യക്തിഗതമായി നൽകില്ലെന്ന കാര്യം ശ്രദ്ധിക്കുക. പകരം, വോഡഫോൺ പ്ലേ അപ്ലിക്കേഷൻ വഴി എല്ലാ ZEE5 പ്രീമിയം കണ്ടന്റും ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ വാഗ്ദാനം ചെയ്യുന്നു.

മുകളിൽ പറഞ്ഞത് പോലെ 269 രൂപയുടെ പ്ലാൻ 56 ദിവസത്തെ സർവ്വീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇത് കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ ദീർഘകാല വാലിഡിറ്റി നൽകുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാനാണ്. റിലയൻസ് ജിയോയും ഭാരതി എയർടെലും ഉപയോക്താക്കൾക്ക് ഇത്തരം പ്രീപെയ്ഡ് പ്ലാനുകളൊന്നും നൽകുന്നില്ല. വരും ആഴ്ചകളിൽ എയർടെല്ലും സമാനമായ ഒരു പദ്ധതി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലയൻസ് ജിയോ ഒരിക്കലും 300 രൂപയ്ക്ക് കീഴിൽ 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ ആരംഭിക്കാൻ സാധ്യതയില്ല. ഇതിനകം തന്നെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിക്ക് 329 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉണ്ട്. ഇത് 84 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു ഒരു ബജറ്റ് പ്ലാനാണ്. ജിയോയുടെ 329 രൂപ പ്ലാൻ വോഡഫോൺ ഐഡിയയുടെയും ഭാരതി എയർടെല്ലിന്റെയും 379 രൂപ പ്ലാനിനുള്ള എതിരാളിയാണ്.


Click it and Unblock the Notifications








