ബിഎസ്എൻഎലിനും എയർടെലിനും പിന്നാലെ വോഡാഫോണും ഇൻകമിംങ് കോൾ വാലിഡിറ്റി വെട്ടിച്ചുരുക്കുന്നു

|

എയർടെലിൻറെയും ബി‌എസ്‌എൻ‌എല്ലിൻറെയും ചുവടുപിടിച്ച് വോഡഫോണും ഇൻ‌കമിംഗ് കോളുകളുടെ വാലിഡിറ്റി 15 ദിവസത്തിൽ നിന്ന് ഏഴായി കുറച്ചു. കഴിഞ്ഞ വർഷമാണ് എയർടെല്ലും വോഡഫോണും ഉപഭോക്താക്കളിൽ നിന്ന് ലാഭം നേടുന്നതിനായി മിനിമം റീചാർജ് എന്ന പദ്ധതികൾ ആരംഭിച്ചത്. മാസത്തിൽ നിശ്ചിത തുക മിനിമം റിച്ചാർജ്ജ് ചെയ്തില്ലെങ്കിൽ വാലിഡിറ്റി അവസാനിപ്പിക്കുന്ന സംവിധാനമാണിത്.

വാലിഡിറ്റി അവസാനിക്കുന്ന തിയ്യതി
 

പുതിയ പ്ലാനുകൾ അനുസരിച്ച് വാലിഡിറ്റി അവസാനിക്കുന്ന തിയ്യതി കഴിഞ്ഞും ഏഴു ദിവസത്തേക്കാണ് കോളുകൾ‌ സ്വീകരിക്കാൻ‌ കഴിയുക. ഉപയോക്താവ് പ്ലാൻ റീചാർജ് ചെയ്യുന്നതുവരെ ഓട്ട്ഗോയിങ് കോൾ സാധ്യമാവുകയുമില്ല. വോഡഫോൺ അതിന്റെ മിനിമം റീചാർജ് പ്ലാനിന്റെ തുക 35 രൂപയിൽ നിന്ന് 20 രൂപയായി കുറച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പ്ലാൻ കാലാവധി

35 രൂപയുടെ മിനിമം റിച്ചാർജ്ജ് പ്ലാൻ 20 രൂപയിലേക്ക് കുറച്ചപ്പോൾ 30 ദിവസം ഉണ്ടായിരുന്ന പ്ലാൻ കാലാവധി പരിഷ്കരിച്ച് 28 ദിവസം കാലാവധിയിലേക്ക് കൂടി കമ്പനി മാറ്റിയിട്ടുണ്ട്. ഈ പ്ലാനിനൊപ്പം 28 ദിവസത്തേക്ക് 100MB 3G / 4G ഡാറ്റയും കമ്പനി ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നു.

മറ്റ് പ്ലാനുകൾ

20 രൂപയുടെ പ്ലാൻ കൂടാതെ 39 രൂപയുടെ പ്ലാൻ കൂടി നിലവിലുണ്ട്. ഈ പ്ലാനിൽ ഉപയോക്താവിന് 30 രൂപ ടോക്ക് ടൈമും 35 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളും ലഭ്യമാക്കും. 45 രൂപയുടെ മറ്റൊരു പ്ലാൻ 45 രൂപ ടോക്ടൈമും 28 ദിവസത്തേക്ക് 100 എംബി ഡാറ്റയും നൽകുന്നു. എന്നാലും ഈ പ്ലാനിൽ ഔട്ട് ഗോയിംഗ് കോളുകൾക്ക് ഉപയോക്താക്കൾ ഒരു പൈസ / സെക്കൻഡ് നൽകണം.

60 പൈസ നിരക്കിൽ ഔട്ട് ഗോയിങ് കോളുകൾ
 

65 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മിനിറ്റിന് 60 പൈസ നിരക്കിൽ ഔട്ട് ഗോയിങ് കോളുകൾ വോഡാഫോൺ ലഭ്യമാക്കുന്നു. 95 രൂപയുടെ റീചാർജ് പ്ലാനിലൂടെ കമ്പനി 28 ദിവസത്തേക്ക് 500 എംബി ഡാറ്റ കൂടി നൽകുന്നുണ്ട്. മിനിമം റിച്ചാർജ് സംവിധാനത്തിലൂടെ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവുകളെ മറകടക്കാനാണ് ഇപ്പോൾ വോഡാഫോണിൻറെ ശ്രമം.

ശരാശരി വരുമാനം  വർദ്ധിപ്പിക്കാൻ ശ്രമം

വിപണി വിഹിതം സംബന്ധിച്ച കാര്യത്തിൽ ടെലികോം മേഖല കടുത്ത സമ്മർദ്ദത്തിലാണ്. വരിക്കാരുടെ കാര്യത്തിൽ റിലയൻസ് ജിയോ ഇതിനകം തന്നെ എയർടെലിനെ മറികടന്നു. ഇപ്പോൾ വോഡഫോൺ ഐഡിയയെ കൂടി മറികടക്കാൻ ശ്രമിക്കുകയാണ്. അതിനാൽ തന്നെ മിനിമം റീചാർജ് പ്ലാനിൻറെ വാലിഡിറ്റി കുറയ്ക്കുന്നത് ഉപഭോക്താക്കളുടെ എണ്ണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. ടെലികോം ഓപ്പറേറ്റർമാർ (എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ) ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പുതിയ നീക്കങ്ങൾ കാണിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Vodafone has followed the footsteps of Airtel and BSNL and has reduced the validity of incoming calls to seven from 15 days, reports Dream DTH. Last year, Airtel and Vodafone introduced minimum recharge plans to earn profit from customers. Under these plans, users can receive calls for seven days from expiry. After that call will be barred till the user recharges the plan. It is worth mentioning that Vodafone has also reduced the price of its minimum recharge plan to Rs. 20 from Rs.35. After the revision of the plan, the user will only get benefits for 28 days, instead of 30 days earlier. This plan also provides 100MB 3G/4G data for 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X