Vodafone Prepaid Plans: അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റയും ലഭിക്കുന്ന വോഡാഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

|

സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് വോഡഫോൺ ഐഡിയ. പുതിയ കണക്കുകൾ പ്രകാരം കമ്പനി ഇപ്പോൾ വൻ നഷ്ടത്തിലാണ്. പക്ഷേ ഇപ്പോഴും കമ്പനി ഉപയോക്താക്കൾക്കായി മാന്യമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 9 മുതൽ 59 രൂപ വരെയുള്ള വോഡാഫോണിൻറെ സാച്ചെറ്റ് പായ്ക്കുകളാണ് ടെലിക്കോം രംഗത്തെ പുതിയ താരം. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ സൗജന്യ വോയ്‌സ് കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന പ്ലാനുകളാണിവ.

സാച്ചെറ്റ് പായ്ക്കുകൾ

സാച്ചെറ്റ് പായ്ക്കുകൾ

വോഡാഫോൺ മൂന്ന് സാച്ചെറ്റ് പായ്ക്കുകളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തെ പ്ലാനായ 9 രൂപയുടെ പായ്ക്കിലുടെ ഉപയോക്താക്കൾക്ക് എഫ്‌യുപി പരിധിയില്ലാതെ വോയ്‌സ് കോളിംഗ്, 100 എസ്എംഎസുകൾ, 100 എംബി 4 ജി / 3 ജി / 2 ജി ഡാറ്റ എന്നിവ ലഭിക്കും. ഒരു ദിവസമാണ് ഈ പായ്ക്കിൻറെ വാലിഡിറ്റി.

എഫ്‌യുപി

9 രൂപയ്ക്ക് ഒരു ദിവസം എഫ്‌യുപി പരിധിയില്ലാതെ കോളുകൾ ലഭിക്കുന്നതിനാൽ ഈ പ്ലാൻ മികച്ചതാണെന്ന് തന്നെ പറയാം. സാച്ചെറ്റ് പായ്ക്കുകളിൽ രണ്ടാമത്തേത് 21 രൂപയുടെ പ്ലാനാണ് ഈ പ്ലാനിലും അൺലിമിറ്റഡ് കോളുകളും150 എംബി ഡാറ്റയും ദിവസേന 100 എസ്എംഎസുകളും ലഭിക്കും. രണ്ട് ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി.

കൂടുതൽ വായിക്കുക: Vodafone Idea: ഡിസംബർ 1 മുതൽ വോഡാഫോൺ ഐഡിയ പ്ലാനുകൾക്ക് വില കൂടുംകൂടുതൽ വായിക്കുക: Vodafone Idea: ഡിസംബർ 1 മുതൽ വോഡാഫോൺ ഐഡിയ പ്ലാനുകൾക്ക് വില കൂടും

അവസാനത്തെ പ്ലാൻ

സാച്ചെറ്റ് പായ്ക്കുകളിലെ അവസാനത്തെ പ്ലാൻ 59 രൂപയുടെ പ്ലാനാണ്. ഏഴ് ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അതായത് ഉപയോക്താക്കൾ മുഴുവൻ കാലയളവിലുമായി 7 ജിബി ഡാറ്റ ലഭിക്കും. മറ്റൊരു പ്ലാനിലെ ഡാറ്റ മതിയാകാതെ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ മികച്ചതാണ്. ഇത് കൂടാതെ 15 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫിൽമി റീച്ചാർജ് പ്ലാനിൽ ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റയാണഅ ലഭിക്കുക.

ജിയോ സച്ചെറ്റ് പായ്ക്കുകൾ എടുത്തുമാറ്റി

ജിയോ സച്ചെറ്റ് പായ്ക്കുകൾ എടുത്തുമാറ്റി

19രൂപ, 52 രൂപ നിരക്കിൽ ഉണ്ടായിരുന്ന രണ്ട് സാച്ചെറ്റ് പായ്ക്കുകൾ റിലയൻസ് ജിയോ എടുത്ത് മാറ്റി. 19 രൂപ പ്ലാനിൽ ഒരു ദിവസവും 52 രൂപ പ്ലാനിൽ ഏഴ് ദിവസവും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകളായിരുന്നു ഇവ. കൂടാതെ ഉപയോക്താക്കൾക്ക് പ്രതിദിനം 150എംബി ഡാറ്റയും ഏഴ് ദിവസത്തേക്ക് 70 എസ്എംഎസുകളും കമ്പനി ലഭ്യമാക്കിയിരുന്നു.

ഐ‌യു‌സി

ഐ‌യു‌സി നിരക്കുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചതിന് ശേഷമാണ് കമ്പനി സച്ചെറ്റ് പായ്ക്കുകൾ നീക്കംചെയ്തത്. ഉദാഹരണത്തിന്, ഒരു ഉപഭോക്താവിന് ഒരു കോൾ ചെയ്യേണ്ടിവന്നാൽ അവർ 19 രൂപയ്ക്കോ, 10 രൂപയ്ക്കോ ഐ.യു.സി വൗച്ചറുകൾ റിച്ചാർജ് ചെയ്യണം. ഇപ്പോൾ പ്രീപെയ്ഡ് ഉപയോക്താവിന് മിനിമം റീചാർജായ 98 രൂപ പ്ലാൻ ചെയ്യണം എന്ന അവസ്ഥയാണ് ഉള്ളത്. ഇത് 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ്.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയും എയർടെല്ലും വൻ സാമ്പത്തിക പ്രതിസന്ധിയിൽകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയും എയർടെല്ലും വൻ സാമ്പത്തിക പ്രതിസന്ധിയിൽ

Best Mobiles in India

English summary
Vodafone Idea is in a tough spot right now. But, the company is providing decent prepaid plans to the customers. In fact, the firm is offering many sachet packs starting from Rs. 9 to Rs. 59, which comes with free voice calling, data, and SMS benefits for two days to seven days. These plans are specially designed for those who travel a lot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X