വോഡാഫോൺ 229 രൂപയുടെ പ്ലാനും ജിയോയുടെ 222 രൂപയുടെ പ്ലാനും; ഏതാണ് മികച്ചത്

|

വോഡഫോൺ ഈയിടെയായി നിരവധി ഓഫറുകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. വരിക്കാരെ പിടിച്ചു നിർത്താനും മറ്റ് കമ്പനികളുടെ ഉപയോക്താക്കളെ ആകർഷിക്കാനും മികച്ച ഓഫറുകൾ തന്നെ കമ്പനി പുറത്തിറക്കുന്നു. 2016 ൽ റിലയൻസ് ജിയോ വിപണി പിടിച്ചടക്കാൻ എത്തിയ മുതൽ എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും തങ്ങളുടെ പ്ലാനുകളിൽ ആകർഷകമായ മാറ്റങ്ങളാണ് വരുത്തിയത്. ഉപയോക്താക്കൾക്ക് പ്രയോജനകരവും പണച്ചിലവ് കുറഞ്ഞതുമായ ഓഫറുകൾ നൽകി കമ്പനികൾ ജിയോയുടെ ജനപ്രീതി ആകർഷിക്കാനുള്ള തന്ത്രങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്.

ഐയുസി ചാർജ്

ട്രായ് യുടെ ഐയുസി ചാർജ് കണക്കിലെടുത്ത് ജിയോ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്ന കോളുകൾക്ക് മിനിറ്റിൽ 60 പൈസ ഈടാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് വരിക്കാർക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. ഈ പ്രതിസന്ധി മറികടക്കാൻ കമ്പനി പ്രത്യേക ഐ‌യു‌സി ആഡ്-ഓൺ പായ്ക്കുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. ജിയോ അല്ലാത്ത നമ്പരുകളിലേക്ക് നിശ്ചിത സൌജന്യ കോളുകളും കൂടുതൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളായിരുന്നു ഇവ.

ഓൾ-ഇൻ-വൺ പായ്ക്കുകൾ

ഐയുസി പായ്ക്കുകൾ അവതരിപ്പിച്ച് അധികം വൈകാതെ തന്നെ ജിയോ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺ പായ്ക്കുകളും അവതരിപ്പിച്ചു. ഈ ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പായ്ക്കുകൾ പതിവ് താരിഫ് പ്ലാനുകളും ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്കുള്ള 1000 മിനിറ്റ് വരെ സൌജന്യ കോളുകളും ഉൾപ്പെടുന്നവയായിരുന്നു. ജിയോയിൽ നിന്നുള്ള എൻട്രി ലെവൽ ഓൾ-ഇൻ-വൺ പ്ലാനിന് 222 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരിക. ഈ പ്ലാനിനെ അടുത്തിടെ വോഡഫോൺ അവതരിപ്പിച്ച 229 രൂപയുടെ അൺലിമിറ്റഡ് കോംബോ പ്രീപെയ്ഡ് പ്ലാനുമായി താരതമ്യം ചെയ്ത് നോക്കാം.

കൂടുതൽ വായിക്കുക : ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോകൂടുതൽ വായിക്കുക : ട്രായ് പുറത്തിറക്കിയ വേഗതയുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ജിയോ

വോഡഫോണിൻറെ 229 രൂപയുടെ  പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിൻറെ 229 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ 229 രൂപയുടെ അൺലിമിറ്റഡ് കോംബോ പ്ലാൻ ഒരു ബോണസ് കാർഡാണ്. ഇത് അധിക ടോക്ക് ടൈം ആനുകൂല്യങ്ങളൊന്നും നൽകില്ല. ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന വോഡഫോൺ വരിക്കാർക്ക് 2 ജിബി പ്രതിദിന ഡാറ്റയ്‌ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി വോയ്‌സ് കോളുകൾ ലഭിക്കും. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസും 28 ദിവസത്തേക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്കുള്ള ആക്‌സസും നൽകുന്നു.

255 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാൻ‌ ആരംഭിക്കുന്ന സമയത്ത്‌ വോഡാഫോൺ സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്ന 255 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തിവച്ചു. 255 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് എയർടെൽ അവതരിപ്പിച്ച 299 രൂപയുടെ പ്രിപെയ്ഡ് പ്ലാനിനെ നേരിടാൻ വേണ്ടി കമ്പനി അവതരിപ്പിച്ച പ്ലാനായിരുന്നു.

ജിയോയുടെ 222 രൂപയുടെ ഓൾ-ഇൻ-വൺ പ്ലാൻ

ജിയോയുടെ 222 രൂപയുടെ ഓൾ-ഇൻ-വൺ പ്ലാൻ

പുതുതായി ആരംഭിച്ച ജിയോയുടെ 222 രൂപയ്ക്ക് ലഭിക്കുന്ന ഓൾ-ഇൻ-വൺ പ്രീപെയ്ഡ് പ്ലാൻ വോഡഫോൺ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റ, ജിയോ നെറ്റ്വർക്കിലെ നമ്പരുകളിലേക്ക് സൌജന്യ വോയ്‌സ് കോളുകൾ, ജിയോ ഇതര നമ്പരുകളിലേക്ക് 1000 മിനിറ്റ് കോളിംഗ്, 28 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ‌ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് തുല്യമാണ്. 199 രൂപയിടെ പ്ലാനിൽ ഉൾപ്പെടാത്ത ഐയുസി ചാർജ്ജുള്ള കോളുകളിലേക്ക് 1000 മിനുറ്റ് സൌജന്യം എന്നത് ഉൾപ്പെടുത്താനാണ് കമ്പനി തുക വർദ്ധിപ്പിച്ചത്.

കൂടുതൽ വായിക്കുക: ജിയോയെ കടവിമുക്ത കമ്പനിയാക്കാൻ റിലയൻസ് നിക്ഷേപിക്കുന്നത് 1.08 ലക്ഷം കോടി രൂപകൂടുതൽ വായിക്കുക: ജിയോയെ കടവിമുക്ത കമ്പനിയാക്കാൻ റിലയൻസ് നിക്ഷേപിക്കുന്നത് 1.08 ലക്ഷം കോടി രൂപ

താങ്ങാനാവുന്ന വില

രണ്ട് പ്ലാനുകളും വിശദമായി പരിശോധിച്ചതിൽ നിന്നും വോഡഫോൺ പ്ലാനിനേക്കാൾ താരതമ്യേന താങ്ങാനാവുന്ന വിലയാണ് ജിയോ പ്ലാനെന്നാണ് മനസിലാക്കാൻ സാധിച്ചത്. വിപണിയിലെ മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 4 ജി ഡാറ്റ വേഗത നൽകുന്നു. നിലവിലെ കണക്കനുസരിച്ച് മറ്റ് എതിരാളികളായ എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയ്ക്ക് ഇത്തരം പ്ലാനുകളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Vodafone has been coming up with several new additions to its portfolio of late. This started back in 2016 due to the competition put forth by Reliance Jio. Since then, these telcos are coming up with offers that are beneficial for consumers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X