Home
News

വോഡഫോൺ 98 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക് ഇനിമുതൽ ഇരട്ടി ഡാറ്റ ഓഫർ

വോഡാഫോണിന്റെ ജനപ്രീയ ആഡ്ഓണായ 98 രൂപയുടെ പായ്ക്കിന്റെ ആനുകൂല്യങ്ങൾ കമ്പനി കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. നേരത്തെ 6ജിബി ഡാറ്റ നൽകിയിരുന്ന ഈ ഡാറ്റ ആഡ്ഓണിൽ ഇപ്പോൾ 12 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ഇപ്പോഴിതാ ഈ 98 രൂപ റീചാർജിനെ ഡാറ്റ ആഡ് ഓൺ എന്ന വിഭാഗത്തിൽ നിന്നും മാറ്റി ഇരട്ടി ഡാറ്റ നൽകുന്ന ഓഫറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് വോഡാഫോൺ. ഇരുപത് സർക്കിളുകളിൽ ഇനിമുതൽ ഡബിൾ ഡാറ്റ ഓഫറായി 98 രൂപ പ്ലാൻ ലഭ്യമാകും.

98 രൂപ റീചാർജ്

98 രൂപ റീചാർജ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ആനുകൂല്യം കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ദില്ലി, കർണാടക, മുംബൈ, യുപി ഈസ്റ്റ് എന്നീ സർക്കിളുകളിൽ ലഭ്യമാകും. മറ്റ് പല സർക്കിളുകളിലെല്ലാം 98 രൂപ റീചാർജിലൂടെ 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. എല്ലാ സർക്കിളുകളിലും 28 ദിവസം വാലിഡിറ്റി തന്നെയാണ് പ്ലാനിനുള്ളത്.

98 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കിൽ ഇരട്ടി ഡാറ്റ

98 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കിൽ ഇരട്ടി ഡാറ്റ

98 രൂപ ആഡ്-ഓൺ പാക്കിലെ ഇരട്ട ഡാറ്റ ഓഫർ ഉപയോക്താക്കൾക്ക് 12 ജിബി വരെ അതിവേഗ ഡാറ്റ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാൻ കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ബീഹാർ, ചെന്നൈ, ദില്ലി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, കേരളം, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, മുംബൈ തുടങ്ങി നിരവധി സർക്കിളുകളിൽ ലഭ്യമാണ്.

ഇരട്ട ഡാറ്റാ ഓഫർ

ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ഇരട്ട ഡാറ്റ ഓഫർ ലഭ്യമാണ്. അസം, നോർത്ത് ഈസ്റ്റ്, രാജസ്ഥാൻ സർക്കിളുകളിൽ ഇരട്ട ഡാറ്റാ ഓഫർ വോഡഫോൺ ലഭ്യമാക്കിയിട്ടില്ല. ഈ ഇരട്ടി ഡാറ്റ ഓഫർ ലഭ്യമാക്കാത്ത സർക്കിളുകളിൽ എല്ലാം 98 രൂപ ആഡ്-ഓൺ പായ്ക്കിലൂടെ 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

29 രൂപയുടെ പുതിയ പ്ലാൻ

29 രൂപയുടെ പുതിയ പ്ലാൻ

29 രൂപയുടെ പുതിയ പ്ലാനിലൂടെ ഉപയോക്താവിന് 100 എംബി ഡാറ്റ, 100 മെസേജുകൾ, 20 രൂപ ടോക്ക് ടൈം എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനിന്‌ 14 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് സെക്കൻഡിൽ 2.5 പൈസ എന്ന കോൾ നിരക്കിൽ ലോക്കൽ നാഷണൽ കോളുകൾ വിളിക്കാൻ സാധിക്കും. ഈ പ്ലാൻ നിലവിൽ ഡൽഹിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തിൽ വരും ദിവസങ്ങളിൽ ഈ പ്ലാൻ പ്രതീക്ഷിക്കാവുന്നതാണ്.

ഡബിൾ ഡാറ്റ പ്ലാനുകൾ

ഡബിൾ ഡാറ്റ പ്ലാനുകൾ

ആന്ധ്ര, അസം തുടങ്ങിയ സർക്കിളുകളിലുള്ള ഉപയോക്താക്കൾക്ക് 299 രൂപ, 399 രൂപ, 449 രൂപ, 599 രൂപ, 699 രൂപ എന്നിങ്ങനെ അഞ്ച് പ്ലാനുകളിൽ വോഡാഫോൺ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കേരളത്തിലും തമിഴ്നാടിലും വോഡാഫോൺ മൂന്ന് പ്ലാനുകളിൽ മാത്രമാണ് ഇരട്ടി ഡാറ്റ ഓഫർ നൽകുന്നത്. കേരളത്തിൽ ഇപ്പോൾ ദിവസേന രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ഓഫർ നൽകുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് 4ജിബി ഡാറ്റയാണ് ദിവസേന ലഭിക്കുന്നത്. 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലാണ് കേരളത്തിൽ ഡബിൾ ഡാറ്റ ആനുകൂല്യം ലഭ്യമാകുന്നത്.

More from GizBot

Best Mobiles in India

English summary
Vodafone on Wednesday rebranded the 100% data benefits on the Rs 98 data add-on pack as a Double Data offer with the operator expanding the benefits to its users in 20 circles. The telecom operator on Friday increased the data benefits on its Rs 98 data add-on pack by 100% which enabled the users to receive 12 GB of data for 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X