വോഡാഫോൺ ഐഡിയയുടെ 98 രൂപ വൌച്ചറിലൂടെ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാം

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ തങ്ങളുടെ 98 രൂപ ആഡ്-ഓൺ ഡാറ്റ വൗച്ചറിന്റെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. ഈ വൌച്ചറിലൂടെ ഇപ്പോൾ 12 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഈ 98 രൂപ ആഡ്-ഓൺ ഡാറ്റ വൗച്ചർ 6 ജിബി ഡാറ്റ ആനുകൂല്യമാണ് നൽകിയിരുന്നുള്ളു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്കിന് ഉള്ളത്. ഇതേ വാലിഡിറ്റി കാലയളവിൽ ഇനിമുതൽ ഇരട്ടി ഡാറ്റ ആനുകൂല്യം ലഭിക്കും.

98 രൂപ

98 രൂപ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഈ വൌച്ചർ നൽകുന്ന ഡാറ്റ ആനുകൂല്യം ഇതിനകം തന്നെ വോഡാഫോണിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിൽ മാത്രമാണ് 98 രൂപ വൌച്ചറിന് ഇരട്ടി ഡാറ്റ ആനുകൂല്യം ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തോടൊപ്പം ആന്ധ്രാപ്രദേശ്, ദില്ലി, കർണാടക, മുംബൈ, യുപി ഈസ്റ്റ് എന്നീ സർക്കിളുകളിൽ ഈ ഇരട്ടി ഡാറ്റ ഓഫർ ലഭ്യമാണ്.

എയർടെല്ലിന്റെയും  ജിയോയുടെയും സമാന ഡാറ്റ വൌച്ചറുകൾ

എയർടെല്ലിന്റെയും ജിയോയുടെയും സമാന ഡാറ്റ വൌച്ചറുകൾ

കഴിഞ്ഞയാഴ്ച എയർടെല്ലും തങ്ങളുടെ 98 രൂപയുടെ പ്ലാൻ പുതുക്കിയിരുന്നു. വോഡാഫോണിന് സമാനമായി 6ജിബി ഡാറ്റ നൽകിയിരുന്ന ഈ പായ്ക്കിൽ ഇപ്പോൾ 12 ജിബി ഡാറ്റ ആനുകൂല്യമാണ് ലഭിക്കുന്നത്. വോഡാഫോണിന്റെ ഡാറ്റ വൌച്ചറിൽ നിന്നും എയർടെല്ലിന്റെ 98 രൂപ വൌച്ചറിനെ വ്യത്യസ്തമാക്കുന്നത് എയർടെൽ ഉപയോക്താവിന്റെ അടിസ്ഥാന പ്ലാനിന് തുല്യമായ വാലിഡിറ്റിയാണ് ഈ പായ്ക്കിനും നൽകുന്നത്. വോഡാഫോണാകട്ടെ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വോഡഫോൺ ദീർഘകാല പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വോഡഫോൺ ദീർഘകാല പ്ലാനുകൾ

ജിയോ

എയർടെൽ, വോഡാഫോൺ എന്നിവയുടെ 98 രൂപ പ്ലാനിന്റെ വില നിലവാരത്തിൽ റിലയൻസ് ജിയോയും ഒരു ഡാറ്റ വൌച്ചർ നൽകുന്നുണ്ട്. ജിയോയുടെ 101 രൂപയുടെ 4 ജി ഡാറ്റ വൗച്ചറിൽ 12 ജിബി ഡാറ്റ തന്നെയാണ് ജിയോ നൽകുന്നത്. ഉപയോക്താക്കളുടെ അടിസ്ഥാന പ്ലാൻ വാലിഡിറ്റി തന്നെയാണ് ഈ വൌച്ചറിനും ഉള്ളത്. ഈ ഡാറ്റ പായ്ക്കിനൊപ്പം മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി 1,000 മിനിറ്റ് കോളുകളും ജിയോ നൽകുന്നുണ്ട്.

വോഡാഫോൺ കേരളത്തിൽ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ

വോഡാഫോൺ കേരളത്തിൽ നൽകുന്ന ഡബിൾ ഡാറ്റ ഓഫറുകൾ

വോഡാഫോൺ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകുന്നുണ്ട്. പല സർക്കിളുകളിലും അഞ്ച് പ്ലാനുകളിൽ ഇരട്ടി ഡാറ്റ ഓഫർ നൽകുമ്പോൾ കേരളത്തിൽ മൂന്ന് പ്ലാനുകളിലാണ് കമ്പനി ഈ ഓഫർ നൽകുന്നത്. കേരളത്തിൽ ലഭ്യമാകുന്ന ഡബിൾ ഡാറ്റ പ്ലാനുകളിൽ ആദ്യത്തേത് 299 രൂപ വിലയുള്ള പ്ലാനാണ്. 28 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനാണ് ഇത്. ഓഫറിന്റെ ഭാഗമാവുന്നതോടെ ഈ പ്ലാനിലൂടെ ദിവസേന 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് കോളിങും വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ ആക്സസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

459 രൂപ

കേരളത്തിൽ ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന രണ്ടാമത്തെ പ്ലാൻ 459 രൂപ വിലവരുന്ന പ്ലാനാണ്. ദിവസേന 2ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്. ഓഫറിന്റെ ഭാഗമായി പ്ലാനിലൂടെ 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ എല്ലാ നെറ്റ്വർക്കുകളിലേക്കുമുള്ള സൌജന്യ കോളുകളും അധിക ആനുകൂല്യങ്ങളായി വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാകും.

കൂടുതൽ വായിക്കുക: എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന പ്ലാനുകൾ

699 രൂപ

699 രൂപയുടെ പ്ലാൻ ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ വന്നതോടെ ദിവസവും 4ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 84 ദിവസവും പ്രതിദിനം 4ജിബി ഡാറ്റ വീതം ലഭിക്കുന്നത് മികച്ചൊരു ഓഫർ തന്നെയാണ്. അധിക ഡാറ്റ ദീർഘ കാലത്തേക്ക് വേണ്ടവർക്ക് ഈ പ്ലാൻ മികച്ചൊരു ഓപ്ഷനായിരിക്കും. സൌജന്യ കോളുകളും വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും 699 രൂപ പ്ലാനിലൂടെയം കമ്പനി നൽകുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Vodafone has revised its Rs 98 add-on data voucher recently. The telco is now offering 12GB data to anyone who purchased the voucher. Earlier, the Rs 98 add-on data voucher from Vodafone came with only 6GB data benefit and was valid for 28 days. But the telco has increased the data benefits by 100% and now you will get the 12GB data for 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X