യുദ്ധം സൈബർ ഇടത്തിലും, റഷ്യൻ സൈനിക നീക്കത്തിനൊപ്പം ഉക്രൈനിൽ സൈബർ ആക്രമണം

|

റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇതിനൊപ്പം തന്നെ സൈബർ ലോകത്തും യുദ്ധം നടക്കുന്നു. ഉക്രൈനിൽ ഇപ്പോൾ വിനാശകരമായ സോഫ്റ്റ്‌വെയർ പരക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് നൂറുകണക്കിന് കമ്പ്യൂട്ടറുകളിൽ ഇതിനകം കയറികൂടിയതായി സൈബർ സുരക്ഷാ സ്ഥാപനമായ ഇഎസ്ഇടിയിലെ ഗവേഷകർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉക്രൈനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഹാക്കിങുകൾ വൻതോതിലാണ് എന്നാണ്.

 

സൈബർ ആക്രണം

ഉക്രൈനിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളിൽ വിനാശകാരിയായ സോഫ്റ്റ്വയർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഇഎസ്ഇടി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇത് പ്രവർത്തിക്കുന്നതായും ഗവേഷകർ പറഞ്ഞു. ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ സിമാൻടെക്കും ഇക്കാര്യം റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉക്രൈനിലും ലാത്വിയയിലുടനീളവും ഇത്തരം സോഫ്റ്റ്വയറുകളുടെ പ്രവർത്തനം കണ്ടെത്തിയിട്ടുണ്ടെന്ന് സിമാൻടെക് ലിത്വാനിയയിലെ വക്താവ് വിക്രം ഠാക്കൂർ വ്യക്തമാക്കി.

നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾനെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഡാറ്റ സ്‌ക്രാംബ്ലിംഗ് ഹാക്കുകൾ

ഇത്തരമൊരു സൈബർ ആക്രമണത്തിന് പിന്നിലെ ഉത്തരവാദി ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ചില റിപ്പോർട്ടുകളിൽ ഇത് റഷ്യയാണെന്ന ആരോപണം ഉണ്ട്. ഉക്രൈനിനും മറ്റ് രാജ്യങ്ങൾക്കുമെതിരെ ഡാറ്റ സ്‌ക്രാംബ്ലിംഗ് ഹാക്കുകൾ റഷ്യ നടത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെ റഷ്യ നിഷേധിച്ചു. റഷ്യ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് ഉക്രെയിനിൽ ഹാക്കർമാരുടെ ആക്രമണം സജീവമാകുന്നത്. കിഴക്കൻ ഉക്രൈനിലെ രണ്ട് വിഘടനവാദി മേഖലകളിലേക്ക് റഷ്യൻ സൈന്യം കടക്കുന്നുണ്ട്.

ഉക്രൈൻ
 

ഉക്രൈനിലെ കമ്പ്യൂട്ടറുകളിലുള്ള മാൽവെയർ പ്രോഗ്രാമിനെ വേർതിരിച്ചറിയാൻ സൈബർ സുരക്ഷാ വിദഗ്ധർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഒരു പകർപ്പ് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ക്രൗഡ് സോഴ്‌സ് സൈബർ സെക്യൂരിറ്റി സൈറ്റായ വൈറസ് ടോട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഹെർമെറ്റിക്ക ഡിജിറ്റൽ ലിമിറ്റഡ് എന്ന സൈപ്രിയറ്റ് കമ്പനിക്ക് നൽകിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വൈപ്പിംഗ് സോഫ്റ്റ്വെയർ ഡിജിറ്റൽ സെൻ ചെയ്തിട്ടുള്ലത് എന്ന് ഗവേഷകർ കണ്ടെത്തി.

200 എംബിപിഎസ് ഡാറ്റ സ്പീഡുമായി എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടിപൊളി പ്ലാൻ200 എംബിപിഎസ് ഡാറ്റ സ്പീഡുമായി എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടിപൊളി പ്ലാൻ

കോഡ്-സൈനിങ്

സോഫ്‌റ്റ്‌വെയറിലെ ഒരു പ്രാരംഭ പരിശോധനയായി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ കോഡ്-സൈനിങ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആന്റി-വൈറസ് സുരക്ഷകൾക്ക് പിടി കൊടുക്കാതിരിക്കാനാണ് മാൽവെയർ പ്രോഗ്രാം അത്തരമൊരു സർട്ടിഫിക്കറ്റ് രൂപകൽപ്പന ചെയ്‌തതെന്നാണ് സൂചനകൾ. ഇത് വ്യാജമായി ഉണ്ടാക്കുകയോ അത്തരം സർട്ടിഫിക്കറ്റ് അത് മോഷ്ടിക്കുകയോ ചെയ്തിരിക്കാമെന്നാണ് സുരക്ഷാ ഗവേഷകർ പറയുന്നത്. ഏകദേശം ഒരു വർഷം മുമ്പ് സൈപ്രിയറ്റ് തലസ്ഥാനമായ നിക്കോസിയയിൽ സ്ഥാപിച്ച ഹെർമെറ്റിക്കയുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കമ്പനിക്ക് ഒരു വെബ്‌സൈറ്റ് ഉള്ളതായും കാണുന്നില്ല.

ഡിഡിഒഎസ് ആക്രമണം

ഉക്രൈൻ സർക്കാർ, വിദേശകാര്യ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് എന്നിവയുടെ വെബ്‌സൈറ്റുകൾ കഴിഞ്ഞ ദിവസം പ്രവർത്തനരഹിതമായിരുന്നു. ബുധനാഴ്ച്ച വൈകിട്ട് 4 മണിയോടെ രാജ്യത്തിന നേരെ മറ്റൊരു കൂട്ട ഡിഡിഒഎസ് ആക്രമണം ആരംഭിച്ചുവെന്നും. നിരവധി ബാങ്കുകളിൽ നിന്ന് അടക്കമുള്ള പ്രധാനപ്പെട്ട ഡാറ്റയുണ്ടെന്നും ഇതെല്ലാം അപകടത്തിലായെന്നും പാർലമെന്റ് വെബ്‌സൈറ്റും സൈബർ ആക്രമണത്തിന് ഇരയായെന്നും ഉക്രൈൻ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി മൈഖൈലോ ഫെഡോറോവ് പറഞ്ഞു.

എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?

മാൽവെയർ

ഉക്രൈനിലെ ഏതൊക്കെ ബാങ്കുകളെയാണ് മാൽവെയർ ബാധിച്ചത് എന്ന് മൈഖൈലോ ഫെഡോറോവ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ച, ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെയും രണ്ട് ബാങ്കുകളുടെയും ഓൺലൈൻ നെറ്റ്‌വർക്കുകൾ ഹാക്കിങിന് ഇരയായിരുന്നു. യുഎസ് കമ്പനിയായ നെറ്റ്‌സ്‌കൗട്ട് സിസ്റ്റംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ സൈബർ ആക്രമണം വലിയ നാശങ്ങൾ ഉണ്ടാക്കിയില്ല. ഉക്രൈനിൽ നടത്തുന്ന സേവനങ്ങളുടെ നിഷേധം ഇപ്പോഴും റഷ്യയ്ക്ക് സാധിക്കുന്ന സൈബർ ആക്രണത്തിനുള്ള കഴിവുകളിൽ വളരെ കുറവ് മാത്രമാണ് എന്ന് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ മാർക്ക് വാർണർ റോയിറ്റേഴ്സിനോട് പറഞ്ഞു.

റഷ്

2014ൽ റഷ്യ ക്രിമിയൻ ഉപദ്വീപിനെ പിടിച്ചെടുക്കുകയും കിഴക്കൻ ഉക്രൈനിലെ വിഘടനവാദ കലാപത്തെ പിന്തുണക്കുകയും ചെയ്‌തപ്പോൾ മുതൽ ഉക്രൈനെതിരായ സൈബർ ആക്രമണങ്ങളും ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സൈബർ ആക്രമണങ്ങളിലേക്ക് നീങ്ങുന്ന കാഴ്ച്ച ആദ്യമായിട്ടല്ല നമ്മൾ കാണുന്നത്. എന്നാൽ സൈനിക നീക്കത്തിനൊപ്പം സൈബർ മേഖലയിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്.

കിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ 9, ഐക്യുഒഒ 9 പ്രോ, ഐക്യുഒഒ 9 എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽകിടിലൻ ഫീച്ചറുകളുമായി ഐക്യുഒഒ 9, ഐക്യുഒഒ 9 പ്രോ, ഐക്യുഒഒ 9 എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

Best Mobiles in India

English summary
Problems between Russia and Ukraine are moving towards war. At the same time, war is raging in the cyber world. Malicious software is now reported to be spreading in Ukraine.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X