ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

|

ഐപിഎൽ സീസൺ ആരംഭിക്കാൻ പോവുകയാണ്. മിക്ക ആളുകളും മാച്ചുകൾ കാണാൻ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. ഐപിഎൽ സീസണിൽ മാത്രം ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കുന്ന ആളുകൾ പോലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ഇനി ഈ സബ്ക്രിപ്ഷന് വേണ്ടി പ്രത്യേകം പണം മുടക്കേണ്ട ആവശ്യം ഇല്ല. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്.

 

ജിയോ, വിഐ. എയർടെൽ

ജിയോ, വിഐ. എയർടെൽ എന്നീ ടെലിക്കോം കമ്പനികളുടെ വരിക്കാരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് റീചാർജ് പ്ലാനിനൊപ്പം തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നേടാം. ഇത്തരത്തിലുള്ള മികച്ച പ്ലാനുകൾ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. ഈ സബ്ക്രിപ്ഷനിലൂടെ ഐപിഎൽ മാത്രമല്ല ഡിസ്നി+ ഹോട്ട്സ്റ്റാറിലെ മറ്റ് കണ്ടന്റുകളും സൌജന്യമായി സ്ട്രീം ചെയ്യാം. ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം.

റിലയൻസ് ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ ആദ്യ പ്ലാനിന് 601 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും നൽകുന്നു. ഓരോ ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ദിവസേനയുള്ള 3 ജിബി ഡാറ്റയ്‌ക്കൊപ്പം 6 ജിബി അധിക ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഇതിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിഷൻ നിങ്ങൾക്ക് സൌജന്യമായി നേടാം. മറ്റ് ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു

ജിയോ
 

ജിയോയുടെ 499 രൂപ വിലയുള്ള പ്ലാനും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റയാണ് നൽകുന്നത്. ഒരു വർഷത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ കൂടാതെ ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ വിവിധ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റ അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 64 Kbps ഇന്റർനെറ്റ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന 601 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളാണ് നൽകുന്നത്. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം 84 ജിബി ഡാറ്റയ്ക്കൊപ്പം 16 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസാണ് ഈ പ്ലാനിലൂടെ ഒരു വർഷത്തേക്ക് ലഭിക്കുന്നത്.

വിഐ

വിഐയുടെ 901 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ നൽകുന്നു. ദിവസവും 3 ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. കൂടുതൽ വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും വിഐ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 48 ജിബി അധിക ഡാറ്റയും ലഭിക്കും.

ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ എയർടെല്ലും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെ ലഭ്യമാക്കുന്നുണ്ട്. "ട്രൂലി അൺലിമിറ്റഡ്" പായ്ക്കുകൾക്ക് കീഴിലാണ് എയർടെൽ ഇത്തരം പ്ലാനുകൾ നൽകുന്നത്. ഈ പ്ലാനുകളിൽ ആദ്യത്തേത് 599 രൂപ പ്ലാനാണ്. ഈ പ്ലാൻ അതിന്റെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പാക്കിന്റെ കാലാവധി 28 ദിവസമാണ്. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ദിവസവും 3 ജിബി ഇന്റർനെറ്റ് ഡാറ്റയും പ്ലാനിലൂടെ ലഭിക്കും.

599 രൂപ പ്ലാൻ

599 രൂപയ്ക്ക് 28 ദിവസം മൊത്തത്തിൽ 84 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ അധിക ആനുകൂല്യങ്ങളായി ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്ക്രിപ്ഷൻ ട്രയലും എയർടെൽ നൽകുന്നുണ്ട്. 30 ദിവസത്തെ ട്രയലാണ് ഈ പ്ലാനിലൂടെ നൽകുന്നത്. ഷാ അക്കാദമി, വിങ്ക് മ്യൂസിക്ക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ

എയർടെല്ലിന്റെ അടുത്ത ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാനിന് 838 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാനിലൂടെ 112 ജിബി ഡാറ്റ ലഭിക്കുന്നു. 599 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആമസോം പ്രൈം വീഡിയോ ട്രയൽ, വിങ്ക് മ്യൂസിക്ക്, ഷാ അക്കാദമി ആനുകൂല്യങ്ങളെല്ലാം 838 രൂപ പ്ലാനിലൂടെയും ലഭിക്കും.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

Best Mobiles in India

English summary
You can get Disney + Hotstar subscription for free to watch IPL matches live. The subscription is free with the prepaid plans of Jio, Airtel and Vi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X