തൊഴിലിനോടുള്ള സ്നേഹം കുഞ്ഞിലേക്കും, കുഞ്ഞിന് HTML എന്ന് പേരിട്ട് വെബ് ഡിസൈനർ

|

നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമാണ്, പലർക്കും പല ഉത്തരങ്ങളായിരിക്കും. എന്നാൽ ഫിലിപ്പൈൻസിലെ ഒരു വെബ് ഡിസൈനർക്ക് തന്റെ തൊഴിൽ മേഖലയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കേണ്ടി വരില്ല. സ്വന്തം കുഞ്ഞിന്റ പേരിൽ തന്നെ ആ സ്നേഹം അയാൾ പ്രകടിപ്പിച്ചിട്ടുണ്ട്. HTML എന്നാണ് ഇയാൾ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വെബ്‌പേജും അതിന്റെ കണ്ടന്റും ഡിസൈൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന കോഡാണ് എച്ച്ടിഎംഎൽ.

സോഷ്യൽ മീഡിയ

കുട്ടിക്ക് പേരിട്ടത് മാത്രമല്ല കൌതുകം. അച്ഛന്റെ പേരും നമ്മളെ ഞെട്ടിക്കുന്നതാണ്. ഇയാളുടെ പേര് മാക് എന്നാണ്. നവജാത ശിശുവിന്റെ ബന്ധുവും ഫിലിപ്പൈൻസിലെ ബുലാക്കൻ സ്വദേശിയുമായ സിൻസിയേർലി പാസ്കലാണ് കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. കുഞ്ഞിന്റെ ചിത്രവും ഇതിനൊപ്പം അവർ ഷെയർ ചെയ്തിട്ടുണ്ട്. "വെൽക്കം ടു ദ വേൾഡ് HTML' എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് കുഞ്ഞിന്റെ പേര് ഇതാണെന്ന് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

വ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യം ഉണ്ടോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ക്യാമറകൾവ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യം ഉണ്ടോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ക്യാമറകൾ

 

ഈ കുടുംബത്തിലെ ആദ്യത്തെ ഇത്തരം വ്യത്യസ്ത പേരുകാരനല്ല എച്ച്ടിഎംഎൽ, ഈ കുട്ടിയുടെ അച്ഛന്റെ പേര് മാക് എന്നാണെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ, മാക് പാസ്വൽ എന്നാണ് മുഴുവൻ പേര്. ഇദ്ദേഹത്തെ മാക്രോണി 85 എന്നും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഒരു സഹോദരിയുടെ പേര് സ്പാഗെട്ടി 85 എന്നാണ്. അവരുടെ കുട്ടികളെ ചീസ് എന്നാണ് വിളിക്കുന്നത്. ഒരാളുടെ പേര് ചീസ് പിമെന്റോ എന്നും മറ്റേയാളുടേത് പാർമെസൻ ചീസ് എന്നുമാണ്. ഇവർക്ക് ഡിസൈൻ, റിസർച്ച് എന്ന പേരിലുള്ള കസിൻസുമുണ്ട്. ഈ കുടുംബം ഭക്ഷണത്തെയും സാങ്കേതികവിദ്യയെയും ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് ഈ പേരുകൾ.

 പാസ്കൽ കുടുംബം

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളും ഈ പേരിടലിനെ സംബന്ധിച്ച് ഉയർന്നുവന്നു. ഏറെ വിമർശനങ്ങളും ഉണ്ടായിരുന്നു. മാന്യതയില്ലാത്ത വിമർശനങ്ങൾക്കെതിരെ കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയ സിയേർലി പാസ്കൽ തന്നെ രംഗത്ത് എത്തി. രൂക്ഷമായ ഭാഷയിലാണ് അവർ മോശം വിമർശനങ്ങളെ നേരിട്ടത്. എന്തായാലും കുഞ്ഞിന്റെ പേരിലെ കൌതുകം രസകരമായി ഏറ്റെടുത്ത ആളുകളും ഉണ്ട്. അച്ഛന് ടെക്നോളജിയോും തന്റെ ജോലി മേഖലയോടുമുള്ള സ്നേഹമായി വേണം ഇതിനെ കാണാൻ എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം. ആളുകൾ എന്ത് തന്നെ പറഞ്ഞാലും ഈ കുടുംബം അത് വകവയ്ക്കുന്നില്ല. അവർക്ക്ഇഷ്ടമുള്ള പേര് കുഞ്ഞിന് നൽകിയതിൽ വളരെ സന്തുഷ്ടരാണ് ആ കുടുംബം. ഭക്ഷണവും സാങ്കേതികവിദ്യയും ഇഷ്ടപ്പെടുന്ന ഈ കുടുംബത്തിന്റെ കഥ രസകരം എന്നാണ് പലരും സോഷ്യൽമീഡിയയിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായം.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
A web designer in the Philippines named his baby HTML. The names of everyone in this family who loves technology and food are so different.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X