Home
News

ജിയോയുടെ 2397 രൂപ, 2399 രൂപ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ

ഇന്ത്യയിലെ ഏറ്റവും ഉപയോക്താക്കളുള്ള ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ പ്ലാനുകൾ പുതുക്കാറുണ്ട്. കഴിഞ്ഞയാഴ്ച്ച ജിയോ അഞ്ച് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ അഞ്ച് പ്ലാനകളിൽ ഏറ്റവും ശ്രദ്ധേയമായൊരു പ്ലാൻ ഒരു വർഷം വാലിഡിറ്റിയുള്ള 2397 രൂപയുടെ പ്ലാനാണ്. ജിയോയ്ക്ക് നിലവിൽ 2399 രൂപ വിലയുള്ള മറ്റൊരു പ്ലാൻ ഉണ്ട്. രണ്ട് രൂപയുടെ വ്യത്യാസത്തിൽ പുതിയ പ്ലാൻ അവതരിപ്പിച്ചത് എന്തിനാണെന്ന സംശയം ഉണ്ടായേക്കാം. എന്നാൽ ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളിൽ വലിയ മാറ്റമുണ്ട്.

2397 രൂപ പ്ലാൻ

ജിയോയുടെ 2397 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ തന്നെ ആദ്യം പരിശോധിക്കാം. എല്ലാ ജിയോ പ്ലാനുകളെയും പോലെ അൺലിമിറ്റഡ് കോളുകളുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. ജിയോ ആപ്പുകളിലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 365 ദിവസമാണ് ജിയോയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 365 ജിബി ഡാറ്റയാണ് ഈ വാർഷിക പ്ലാൻ നൽകുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഇല്ല എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ഡാറ്റ

ദിവസവും നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ജിയോയുടെ 2397 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ലഭിക്കുന്ന 365 ജിബി ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ആദ്യ ദിവസം തന്നെ ഉപയോക്താവിന് ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാനുള്ള സ്വാതന്ത്രം ഉണ്ട്. ദിവസവമുള്ള ഡാറ്റ ലിമിറ്റ് ബുദ്ധിമുട്ടായി തോന്നുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ചതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും വീഡിയോ സ്ട്രീമിങിനായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

പ്രീപെയ്ഡ്

ജിയോയുടെ 2399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നേരത്തെ തന്നെ ഉള്ള പ്ലാനാണ്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. എല്ലാ നെറ്റ്വർക്കിലേക്കും ഈ കോളുകൾ ലഭ്യമാണ്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റൊരു ആനുകൂല്യം. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 365 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിനുള്ളത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

രണ്ട് രൂപ

രണ്ട് രൂപ വ്യത്യാസത്തിൽ ജിയോ നൽകുന്ന രണ്ട് പ്ലാനുകളും പരിശോധിക്കുമ്പോൾ കൂടുതൽ ഡാറ്റ ആനൂകൂല്യം ലഭിക്കുന്നത് 2399 രൂപ വിലയുള്ള പ്ലാനിൽ തന്നെയാണ് ഈ പ്ലാനിലൂടെ ദിവസവും 2ജിബി എന്ന നിരക്കിൽ മൊത്തം 730 ജിബി ഡാറ്റ ലഭിക്കുന്നു. 2397 രൂപ പ്ലാനിൽ ഇതിന്റെ പകുതിയായ 365 ജിബി ഡാറ്റ മാത്രമേ ലഭിക്കുന്നുള്ളു. 2397 രൂപ പ്ലാനിന്റെ ഗുണം ഇതിൽ ദിവസേനയുള്ള ഡാറ്റ ലിമിറ്റ ഇല്ല എന്നതാണ്. ഈ പ്ലാനിലുള്ള ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. മറ്റ് ആനുകൂല്യങ്ങളെല്ലാം ഏറെക്കുറെ സമാനമാണ്. ദിവസേന 2ജിബി ഡാറ്റ വേണ്ടയാളുകൾക്ക് മികച്ചത് 2399 രൂപയുടെ പ്ലാൻ തന്നെയാണ്.

Best Mobiles in India

English summary
Jio has prepaid plans for Rs 2397 and Rs 2399. Both of these are annual plans. But there are some important differences between these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X