എന്താണ് എയർടെൽ ബ്ലാക്ക്, പ്ലാനുകൾ ഏതൊക്കെ; അറിയേണ്ടതെല്ലാം

|

കഴിഞ്ഞ ദിവസമാണ് എയർടെൽ ബ്ലാക്ക് എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഫൈബർ, ഡിടിഎച്ച്, മൊബൈൽ സേവനങ്ങൾ എന്നിവ ഒരു ബില്ലിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് ഇത്. എയർടെൽ ബ്ലാക്ക് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ അനുസരിച്ച് പ്ലാനുകൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. എയർടെൽ നാല് പ്ലാനുകളാണ് കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുള്ള എയർടെൽ ബ്ലാക്കിൽ നൽകിയിട്ടുള്ളത്. ഈ പ്ലാനുകൾ ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാം.

 

എയർടെൽ ബ്ലാക്ക്

എയർടെൽ ബ്ലാക്ക് പ്ലാനുകളുടെ വില 998 രൂപ മുതൽ 2099 രൂപ വരെയാണ്. ഡിടിഎച്ച് + മൊബൈൽ, ഫൈബർ + മൊബൈൽ, ഓൾ ഇൻ വൺ പ്ലാനുകൾ എന്നിവയാണ് ഈ പ്ലാനുകളുടെ വിവിധ കോമ്പിനേഷനുകൾ. നിങ്ങൾക്ക് ഇതിൽ ഏതെങ്കിലും പ്ലാൻ ആവശ്യമുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ എയർടെല്ലിന്റെ വെബ്സൈറ്റിലുള്ള എയർടെൽ ബ്ലാക്ക് വിഭാഗത്തിൽ നിന്നും അവ തിരഞ്ഞെടുക്കാൻ സാധിക്കും. എയർടെൽ ആപ്പിലും ഇത് തിരഞ്ഞെടുക്കാനുള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

ഫൈബർ, ഡിടിഎച്ച്, മൊബൈൽ പ്ലാനുകൾ
 

ഫൈബർ, ഡിടിഎച്ച്, മൊബൈൽ പ്ലാനുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കൾക്ക് ഏതെങ്കിലും രണ്ട് സേവനങ്ങൾ തിരഞ്ഞെടുക്കാനാകും. ഫൈബർ പ്ലാനുകൾ 499 രൂപ മുതലുള്ള വിലയിലാണ് ആരംഭിക്കുന്നത്. ഇവ 1 ജിബിപിഎസ് വരെ വേഗതയും അൺലിമിറ്റഡ് ഡാറ്റയും ലാൻഡ്‌ലൈൻ കണക്ഷനും നൽകുന്നവയാണ്. 153 രൂപയിൽ ആരംഭിക്കുന്ന ഡിടിഎച്ച് പ്ലാൻ ആദ്യ റീചാർജിൽ 465 രൂപ വൺടൈം ഡിസ്കൌണ്ടോടെ ലഭിക്കും. അധിക ചെലവില്ലാതെ സൌജന്യ എച്ച്ഡി ബോക്സും എയർടെൽ എക്സ്സ്ട്രീം ബോക്സും ഇതിലൂടെ ലഭിക്കും.

മൊബൈൽ പ്ലാനുകൾ

499 രൂപ മുതൽ ആരംഭിക്കുന്ന മൊബൈൽ പ്ലാനുകൾ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഡാറ്റാ റോൾഓവർ ആനുകൂല്യങ്ങളോടെ വരുന്ന ഈ പ്ലാനുകൾ 210 ജിബി വരെ ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. നിലവിലെ കണക്കനുസരിച്ച് എയർടെൽ നാല് എയർടെൽ ബ്ലാക്ക് പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യമനുസരിച്ച് രണ്ടോ അതിലധികമോ പ്ലാനുകളിലേക്ക് ആക്സസ് നേടാമെന്നും പുതിയ സേവനം 30 ദിവസം സൌജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ പ്ലാനുകൾദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ പ്ലാനുകൾ

എയർടെൽ ബ്ലാക്ക് പ്ലാനുകൾ

എയർടെൽ ബ്ലാക്ക് പ്ലാനുകൾ

ഡിടിഎച്ച് + മൊബൈൽ 998 രൂപ പ്ലാൻ: ഈ പ്ലാൻ രണ്ട് മൊബൈൽ കണക്ഷനുകളും 1 ഡിടിഎച്ച് കണക്ഷനും നൽകുന്നു.

ഡിടിഎച്ച് + മൊബൈൽ 1349 രൂപ പ്ലാൻ: ഈ പ്ലാൻ മൂന്ന് മൊബൈൽ കണക്ഷനുകളും 1 ഡിടിഎച്ച് കണക്ഷനും നൽകുന്നു.

ഫൈബർ + മൊബൈൽ 1598 രൂപ പ്ലാൻ: ഈ പ്ലാൻ രണ്ട് മൊബൈൽ കണക്ഷനുകളും 1 ഫൈബർ കണക്ഷനും നൽകുന്നു.

ഓൾ ഇൻ വൺ 2099 രൂപ പ്ലാൻ: ഈ പ്ലാൻ 3 മൊബൈൽ കണക്ഷനുകൾ, 1 ഫൈബർ കണക്ഷൻ, 1 ഡിടിഎച്ച് കണക്ഷൻ എന്നിവയിലേക്ക് ആക്സസ് നൽകുന്നു.

എയർടെൽ താങ്ക്സ് ആപ്പ്

എയർടെൽ ബ്ലാക്ക് സേവനങ്ങൾ ലഭിക്കാൻ എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡുചെയ്‌ത് ഒരു എയർടെൽ ബ്ലാക്ക് പ്ലാൻ തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിക്കുക. ഇതുമല്ലെങ്കിൽ നിങ്ങൾ 8826655555 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി. എയർടെൽ ബ്ലാക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ഒരു എയർടെൽ എക്സിക്യൂട്ടീവ് നിങ്ങളുടെ അടുത്തേക്ക് വരും.

എയർടെൽ 128 രൂപ പ്രീപെയ്ഡ് പായ്ക്കിലൂടെ 28 ദിവസം വാലിഡിറ്റി ലഭിക്കുംഎയർടെൽ 128 രൂപ പ്രീപെയ്ഡ് പായ്ക്കിലൂടെ 28 ദിവസം വാലിഡിറ്റി ലഭിക്കും

Best Mobiles in India

English summary
Airtel Black launched yesterday. It is a system that brings fiber, DTH and mobile services under one bill.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X