Home
News

എന്താണ് ബി‌എസ്‌എൻ‌എൽ ഭാരത് എയർ ഫൈബർ സർവ്വീസ്, അറിയേണ്ടതെല്ലാം

7.69 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിനായാണ് ബി‌എസ്‌എൻ‌എൽ ഗ്രാമീണ മേഖലകളിൽ ഭാരത് എയർ ഫൈബർ സേവനങ്ങൾ ആരംഭിച്ചത്. ഈ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ്, സൌജന്യ കോളിംഗ് സേവനങ്ങൾ എന്നിവ നൽകുന്നു. ഭാരത് എയർ ഫൈബർ സേവനങ്ങൾ എഫ്‌ടി‌ടി‌എച്ച് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എഫ്ടിടിഎച്ച് ഫൈബർ എന്നത് ഫൈബറിലൂടെ കണക്ട് ചെയ്യുന്നു. എയർഫൈബർ സർവ്വീസ് ആവട്ടെ വയർലെസ് കണക്ഷനാണ്.

ഭാരത് എയർ ഫൈബർ

ഭാരത് എയർ ഫൈബർ ഫ്രീ സ്പെക്ട്രത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇത് സൌജന്യമാണ്. ഭാരത് എയർ ഫൈബർ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലും, ഭാരത് ഫൈബർ എഫ്‌ടിടിഎച്ച് സേവനങ്ങൾ ഗ്രാമീണ, നഗര പ്രദേശങ്ങളിലും ലഭ്യമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും മികച്ച വേഗതയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ എയർഫൈബർ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ സേവനങ്ങളുടെ ലഭ്യത

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ സേവനങ്ങളുടെ ലഭ്യത

കേരളത്തോടൊപ്പം ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഗുജറാത്ത്, ഹരിയാന, ഗോവ, കർണാടക, കൊൽക്കത്ത തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഭാരത് എയർ ഫൈബർ സേവനങ്ങൾ ലഭ്യമാണ്. ബിഎസ്എൻഎൽ പൊതുവിൽ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി തളർത്തുന്ന മേഖല കൂടിയാണ് എയർഫൈബർ. അടുത്തിടെ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും ബിഎസ്എൻഎൽ എയർഫൈബർ പുതിയ ഉപയോക്താക്കളെ നേടിയിരുന്നു.

ബി‌എസ്‌എൻ‌എൽ

"ഭാരത് എയർ ഫൈബർ ഗ്രാമപ്രദേശങ്ങളിലെ ബി‌എസ്‌എൻ‌എൽ ലോക്കേഷനുകളിൽ നിന്ന് വയർലെസ് കണക്റ്റിവിറ്റി നൽകുന്നു. ഈ എയർവേവുകൾക്ക് 20 കിലോമീറ്റർ വരെ സമതലങ്ങളിൽ സഞ്ചരിക്കാനാകും. എന്നാൽ ദക്ഷിണ കന്നഡയിലെ മിക്ക ഗ്രാമപ്രദേശങ്ങളും മലയോര മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ വയർലെസ് സേവനത്തിന്റെ പരിധി 20 കിലോമീറ്ററിൽ താഴെയായിരിക്കുമെന്ന് ദക്ഷിണ കന്നഡ ടെലികോം ഡിസ്ട്രിക്ട് പ്രിൻസിപ്പൽ ജനറൽ മാനേജർ രവി ജിആർ പറഞ്ഞു. ഭാരത് എയർ ഫൈബറിലൂടെ 60 എംബിപിഎസ് വേഗതയും പ്രതിമാസം 3300 ജിബി വരെ ഡാറ്റയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗര പ്രദേശങ്ങളിലേക്കും ഭാരത് എയർ ഫൈബർ സേവനം?

നഗര പ്രദേശങ്ങളിലേക്കും ഭാരത് എയർ ഫൈബർ സേവനം?

നഗരപ്രദേശങ്ങളിൽ കൂടി ഭാരത് എയർഫൈബർ സേവനങ്ങൾ കൊണ്ടുവരുന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ നഗരങ്ങളിലേക്ക് എയർ ഫൈബർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്ലാനുകളൊന്നും ബിഎസ്എൻഎല്ലിന് ഇല്ല എന്ന വേണം കരുതാൻ. നഗരങ്ങളിൽ ബി‌എസ്‌എൻ‌എല്ലിനായി ഇൻറർ‌നെറ്റ് സേവനങ്ങൾ‌ അന്വേഷിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ‌ സേവനങ്ങൾ‌.

ഭാരത് ഫൈബർ

ബിഎസ്എൻഎൽ ഭാരത് ഫൈബർ സേവനങ്ങൾ സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കളെ വെല്ലുവിളിക്കുന്ന മികച്ച സേവനമാണ് നൽകുന്നത്. ഈ ബ്രോഡ്ബാന്റ് സർവ്വീസ് യു‌പ് ടിവിയുമായി കൈകോർത്ത് ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. സ്വകാര്യ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ തുടങ്ങിയവോടെല്ലാം മികച്ച രീതിൽ മത്സരിക്കാൻ ഭാരത് ഫൈബറിന്റെ പ്ലാനുകൾക്ക് സാധിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL launched Bharat Air Fiber services in rural areas to provide broadband services to over 7.69 million customers. These services provide customers with internet and free calling services
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X