എന്താണ് ഡാറ്റ? ഡാറ്റ പ്രൈവസിയും സെക്യൂരിറ്റിയും എന്തിന്

|

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ഡാറ്റ. കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഡാറ്റ പ്രൈവസിയും സുരക്ഷയും ചർച്ചയാവുന്നത്. ഡാറ്റ എന്നത് ഇത്രയും വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണോ എന്ന സംശയം ഈ അവസരത്തിൽ പലർക്കും ഉണ്ടായേക്കാം.

ഡിജിറ്റൽ യുഗം

ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. കുത്തക കമ്പനികളുടെ ബിസിനസുകൾ മുതൽ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരെ നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് ഡാറ്റശേഖരങ്ങളുടെ സ്വാധീനം മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്ക്, ആമസോൺ, ട്വിറ്റർ തുടങ്ങിയ കമ്പനികളെല്ലാം അതിന്റെ പ്രതിദിന പ്രവർത്തനത്തിനിടയിൽ ഡാറ്റ ശേഖരിക്കുകയും അവ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനികളാണ്. ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ട അവസ്ഥ വരുന്നതും ഇതുകൊണ്ട് തന്നെയാണ്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണുകളിൽ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതെങ്ങനെകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണുകളിൽ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതെങ്ങനെ

എന്താണ് ഡാറ്റ പ്രൈവസി

എന്താണ് ഡാറ്റ പ്രൈവസി

ഏറ്റവും വിലപ്പെട്ട കാര്യമായി ഡാറ്റയെ കാണുന്ന ഓൺലൈനിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾ എത്രത്തോളം സംരക്ഷിക്കുന്നു, ഏത് രീതിയിലാണ് നിങ്ങൾ ഡാറ്റ സ്വകാര്യത നിലനിർത്തുന്നത് എന്നതാണ് ഡാറ്റ പ്രൈവസി എന്ന പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്. നമ്മൾ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ ആരെക്കെ നിരീക്ഷിക്കുന്നുണ്ട് എന്നും ഈ വിവരങ്ങൾ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഉപയോക്താവ് അറിയേണ്ട കാര്യമാണ്.

ഡാറ്റ സെക്യൂരിറ്റിയും ഡാറ്റ പ്രൈവസിയും

ഡാറ്റ സെക്യൂരിറ്റിയും ഡാറ്റ പ്രൈവസിയും

ഡാറ്റ സുരക്ഷ (ഡാറ്റ സെക്യൂരിറ്റി), ഡാറ്റ സ്വകാര്യത (ഡാറ്റ പ്രൈവസി) എന്നിവ ഒരേ കാര്യമാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് കാര്യങ്ങളം തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. നിങ്ങളുടെ ഡാറ്റയിലേക്ക് ആരെങ്കിലും നിയമവിരുദ്ധമായി കടന്ന് കയറാനോ ഡാറ്റ ഹാക്ക് ചെയ്യാനോ ആനുവദിക്കാതെ ഡാറ്റ സംരക്ഷിക്കുന്നതിനെയാണ് ഡാറ്റ സുരക്ഷ എന്ന് പറയുന്നത്. ഡാറ്റ നിയമപരമായി ശേഖരിക്കുന്നതും സംഭരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതാണ് ഡാറ്റ സ്വകാര്യത എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരും

ഓൺലൈൻ

കോർപ്പറേഷനുകളും നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ സേവനങ്ങൾക്കും അവരുടെ കൃത്യമായ ഡാറ്റ പോളിസികളുണ്ട്. ഡാറ്റ നിയമങ്ങലെ ലംഘിക്കാത്ത ഈ പോളിസികൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കു എന്നതാണ് ഇത്തരം ഓൺലൈൻ സേവനങ്ങളുടെ വിശ്വാസ്യത. പലപ്പോഴും സോഷ്യൽ മീഡിയ കമ്പനികളും മറ്റും അവരുടെ പോളിസികൾ തന്നെ ലംഘിച്ചതിന് നിയമനടപടികൾ നേരിട്ടിട്ടുണ്ട്.

ഡാറ്റ ഉപയോഗിക്കുന്നതെങ്ങനെ

ഡാറ്റ ഉപയോഗിക്കുന്നതെങ്ങനെ

നിങ്ങളുടെ ഡാറ്റ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ലളിതമായി മനസിലാക്കാൻ നിങ്ങൾ സ്മാർട്ട്ഫോണിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഏതെങ്കിലും ഉത്പന്നം സെർച്ച് ചെയ്യുക. കുറച്ച് സമയം ആ ഉത്പന്നങ്ങളുടെ ലിസ്റ്റ് നോക്കി അത് ക്ലോസ് ചെയ്ത് മടങ്ങിയാൽ കുറച്ച് സമയത്തിനകം തന്നെ അതേ ഉത്പന്നതിന്റെ പരസ്യം നിങ്ങളുടെ ഫേസ്ബുക്കിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ കാണാൻ സാധിക്കും. ഇത് നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

പരസ്യങ്ങൾ

ഡാറ്റയുടെ ഉപയോഗത്തിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണ് പരസ്യങ്ങൾ. കാംബ്രിഡ്ജ് അനലറ്റിക്ക കേസ് വ്യക്തിഗത ഡാറ്റ ഉപയോഗിച്ച് ഭീമൻ കമ്പനികൾ നടത്തുന്ന കച്ചവടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഡാറ്റകൊണ്ടുള്ള ഉപയോഗങ്ങൾക്ക് അതിരുകളില്ല. അതുകൊണ്ട് തന്നെ ഡിജിറ്റൽ കാലത്തെ ഏറ്റവും അപകടകാരവും മൂല്യമുള്ളതുമായി സമ്പത്താണ് ഡാറ്റ.

Best Mobiles in India

Read more about:
English summary
Data privacy is how we choose to maintain our privacy online, where information is a highly sought-after commodity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X