എന്താണ് ഡോഗ്‌കോയിൻ?, ഇത് എങ്ങനെ വാങ്ങാം, ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

|

എലോൺ മസ്‌ക്കിന്റെ ട്വിറ്ററിലൂടെ നമ്മളെല്ലാം ഡോഗ്‌കോയിനുകളെക്കുറിച്ച് കേട്ടിരുന്നു. ഏപ്രിൽ 16ന് വെള്ളിയാഴ്ച ഡോഗ്കോയിനുകളുടെ മൂല്യം വൻതോതിൽ ഉയർന്നു. ഏറ്റവും ഉയർന്ന മൂല്യത്തിലെത്തിയ മൈം ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിനെ സംബന്ധിച്ച് പല സംശയങ്ങളും ആളുകൾക്ക് ഉണ്ട്. എന്താണ് ഡോഗ് കോയിൻ എന്നും അതിന്റെ ജനപ്രീതിക്ക് കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നുമാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഡോഗ്കോയിൻ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡോഗ്കോയിൻ ജനപ്രീതി നേടിയെടുക്കുന്നുണ്ട്. 2013 ൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ബില്ലി മർകസും ജാക്സൺ പാമറുമാണ് ഡോഗ്‌കോയിൻ അവതരിപ്പിച്ചത്. പരമ്പരാഗത ബാങ്കിംഗ് ഫീസില്ലാത്തതും ഉപയോഗിക്കാൻ രസകരവുമായ ഒരു ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാന കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഡോഗ് കോയിൻ അവതരിപ്പിച്ചത്. 2013 ഷിബ ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മൈം ആയിരുന്നു. ഈ പട്ടിയുടെ ലോഗോ ഉപയോഗിച്ചാണ് ഡോഗ് കോയിൻ ഉണ്ടാക്കിയത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾ

എലോൺ മസ്‌ക്

എലോൺ മസ്‌ക് 2021 ഫെബ്രുവരി 4 മുതൽ ഡോഗ്‌കോയിനെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങി, 'ഡോഗ്‌കോയിൻ പീപ്പിൾസ് ക്രിപ്‌റ്റോ' എന്നാണ് മസ്കിന്റെ ഒരു ട്വീറ്റ്. ഇതോടെ ഡോഗ്‌കോയിന്റെ മൂല്യം വൻതോതിൽ ഉയർന്നു. എലോൺ മസ്‌കിന്റെ ആദ്യ ട്വീറ്റിൽ തന്നെ ഡോഗ് കോയിന്റെ മൂല്യം 75 ശതമാനം വർധിപ്പിച്ചു. ഡോഗ്‌കോയിനിനുള്ള സപ്പോർട്ട് നൽകുന്നതിന് വേണ്ടി എലോൺ മസ്‌ക് പുതിയ മാർ‌ഗ്ഗങ്ങൾ‌ കണ്ടെത്തി.

ഡോഗ്‌കോയിന്റെ മൂല്യം

ഏപ്രിൽ 16ന് ഡോഗ്‌കോയിന്റെ മൂല്യം 112.89 ശതമാനം ഉയർന്നതായി കോയിൻബേസ് പറയുന്നു. അതായത് ക്രിപ്‌റ്റോകറൻസിയുടെ മൂല്യം 0.29 യുഎസ് ഡോളർ അല്ലെങ്കിൽ 30 സെൻറ് (ഏകദേശം 21 രൂപ) ആയി ഉയർന്നു. ഏപ്രിൽ 14ന് ഡോഗ്കോയിൻ 10 സെൻറ് മൂല്യത്തിലെത്തിയെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇത് ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താംകൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താം

ഇന്ത്യയിൽ ഡോഗ് കോയിൻ ലഭ്യമാകുമോ

ഇന്ത്യയിൽ ഡോഗ് കോയിൻ ലഭ്യമാകുമോ

ഇന്ത്യയടക്കം ലോകത്തെവിടെ നിന്നും നിങ്ങൾക്ക് ഡോഗ്‌കോയിൻ വാങ്ങാം. കോയിൻബേസ്, ക്രാക്കൻ, റോബിൻഹുഡ്, തുടങ്ങിയ പല പ്ലാറ്റ്ഫോമുകളിലൂടെയും നിങ്ങൾക്ക് ഡോഗ് കോയിൻ വാങ്ങാൻ കഴിയും. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു ക്രിപ്റ്റോ കറൻസി വാലറ്റും ഇതിനായി ഉപയോഗിക്കാം.

ഡോഗ്‌കോയിൻ എന്തിന് ഉപയോഗിക്കാം?

ഡോഗ്‌കോയിൻ എന്തിന് ഉപയോഗിക്കാം?

നിരവധി ഇടപാടുകൾക്ക് ഡോഗ്കോയിൻ ഉപയോഗിക്കാം, അവ നിരവധി പ്ലാറ്റ്ഫോമുകളിൽ സ്വീകരിക്കുന്നു. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ടെസ്ലയുടെ ഉത്പന്നങ്ങൾ വാങ്ങാനെന്ന് എലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. ഇത്തരം പല പ്ലാറ്റ്ഫോമുകളും സാധാനങ്ങൾ വാങ്ങുന്നതിന് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നുണ്ട്. മറ്റ് ക്രിപ്റ്റോകറൻസികളെപ്പോലെ തന്നെ കറൻസികൾക്ക് പകരമായും ഡോഗ്കോയിൻ ട്രേഡ് ചെയ്യാവുന്നതാണ്. നിലവിൽ, ഡോഗ്കോയിന്റെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷൻ ഏകദേശം 16.9 ബില്യണ് ഡോളറാണ്.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
People have many doubts about Dogcoin, the high value meme cryptocurrency. Let’s take a look at what dog coin is and what are the factors that contribute to its popularity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X