Home
News

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി റിലയൻസ് ജിയോ ബിസിനസ് പ്ലാനുകൾ അവതരിപ്പിച്ചു. ഇത് വ്യക്തികൾക്ക് വേണ്ടിയുള്ള പ്ലാനുകളല്ല പകരം ബിസിനസുകൾക്ക് എന്റർപ്രൈസ്-ഗ്രേഡ് വോയ്‌സ്, ഡാറ്റ സേവനങ്ങൾ, ഡിജിറ്റൽ സൊല്യൂഷനുകൾ, ഡിവൈസുകൾ എന്നിവ നൽകുന്ന പ്ലാനുകളാണ് ഇവ. ജിയോയുടെ ഈ സേവനങ്ങളെല്ലാം മറ്റ് സേവന ദാതാക്കൾ നൽകുന്നതിനെക്കാൾ പത്തിലൊന്ന് തുകയ്ക്കാണ് ജിയോ ലഭ്യമാക്കുന്നത്.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

മൂന്ന് പ്രധാന വിഭാഗങ്ങളിലായി മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകളെ ജിയോ ബിസിനസ് സപ്പോർട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇവയിൽ എന്റർപ്രൈസ്-ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി, ഡിജിറ്റൽ സൊല്യൂഷൻസ്, ഡിവൈസുകൾ എന്നിവ ഉൾപ്പെടുന്നു. ഏഴ് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ബിസിനസ് സ്ഥാപനങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ പ്ലാനുകളാണ്.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

ജിയോ ബിസിനസ് പ്ലാനുകൾ

പ്രതിമാസം 901 രൂപ മുതൽ 10,001 രൂപ വരെ വിലയുള്ള ഏഴ് ബിസിനസ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്ക് പ്ലാനായ 901 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. മൊത്തം 3,300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും ഒരു ഐപി സെൻട്രിക്സ് ലാൻഡ്‌ലൈനും ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് വാങ്ങുന്ന സമയത്ത് ഉപയോക്താക്കൾ വൺടൈം റീഫണ്ട് ചെയ്യാവുന്ന 500 രൂപ ഡിപ്പോസിറ്റ് നൽകണം.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

ജിയോ ബിസിനസ് പ്ലാനുകളിലെ രണ്ടാമത്തെ പ്ലാനിന് 1,201 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 150എംബിപിഎസ് വരെ വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. ഡാറ്റ ലിമിറ്റ് 3,300 ജിബി തന്നെയാണ്. ഇതിനൊപ്പം രണ്ട് ഐപി സെൻട്രിക്സ് ലാൻഡ്‌ലൈൻ കണക്ഷനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും മൂന്ന് മാസത്തെ ഫിക്സഡ്-മൊബൈൽ കൺവെർജൻസും നൽകുന്നുണ്ട്. ഡാറ്റയ്ക്കും കോളിങ് ആനുകൂല്യങ്ങൾക്കും പുറമെ മൈക്രോസോഫ്റ്റ് 365 സ്യൂട്ടിലേക്ക് രണ്ട് ലൈസൻസുകളും ജീവനക്കാരെ മറ്റൊരിടത്ത് നിന്ന് മാനേജുചെയ്യുന്നതിനുള്ള ജിയോഅറ്റെൻഡൻസിന്റെ 10 ലൈസൻസുകളും (3 മാസത്തേക്ക്) ഈ പ്ലാനിലൂ ലഭിക്കും. ഇതിനൊപ്പം നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിൽ എത്തിക്കുന്നതിന് ജിയോഓൺലൈനിന്റെ ഒരു ബേസിക്ക് പായ്ക്കും ലഭിക്കും. ഇതിനായി 3,000 രൂപ വൺടൈം റീഫണ്ട് ചെയ്യാവുന്ന ഫീസ് നൽകണം.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

പ്രതിമാസം 2,001 രൂപ വിലയുള്ള പ്ലാനിലൂടെ 300 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് 3,300 ജിബി ക്യാപ്പുള്ള അൺലിമിറ്റഡ് ഡാറ്റയുമായിട്ടാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഉള്ള മൂന്ന് ലൈൻ ഐപി സെൻട്രിക്സ് ലാൻഡ്‌ലൈൻ കണക്ഷനുകളും മൂന്ന് മാസത്തെ ഫിക്സഡ്-മൊബൈൽ കൺവേർജൻസും ഇതിലൂടെ ലഭിക്കും. നാല് മൈക്രോസോഫ്റ്റ് 365 സ്യൂട്ട് ലൈസൻസുകളാണ് ഈ പ്ലാൻ നൽകുന്നത്. ബാക്കി ആനുകൂല്യങ്ങൾ 1,201 രൂപയുടെ പ്ലാനിന് സമാനമാണ്. ഈ പ്ലാൻ ആവശ്യമുള്ളവർ 3,000 രൂപ വൺ ടൈം റീഫണ്ട് ചെയ്യാവുന്ന ഫീസ് നൽകണം.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

3,001 രൂപ വിലയുള്ള പ്ലാനിലൂടെ ഒരു മാസത്തേക്ക് 500 എംബിപിഎസ് വരെ ഡാറ്റ വേഗത 3,300 ജിബി എഫ്യുപി ലിമിറ്റ്, അൺലിമിറ്റഡ് വോയ്‌സ് കോളിങും മൂന്ന് മാസത്തെ ഫിക്സഡ്-മൊബൈൽ കൺവെർജൻസുമുള്ള നാല് ലൈൻ ഐപി സെൻട്രിക്സ് ലാൻഡ്‌ലൈൻ കണക്ഷനുകൾ എന്നിവ ലഭിക്കും. മൈക്രോസോഫ്റ്റ് 365 സ്യൂട്ടിന്റെ ആറ് ലൈസൻസുകൾ പ്ലാനിലൂടെ ലഭിക്കും. ബാക്കിയുള്ള ആനുകൂല്യങ്ങൾ മുകളിലുള്ള പ്ലാനിന് സമാനമാണ്. 3,000 രൂപ വൺടൈം റീഫണ്ടബിൾ ഡിപ്പോസിറ്റാണ് ഈ പ്ലാനിനായി നൽകേണ്ടത്.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

5,001 രൂപ വിലയുള്ള പ്ലാൻ 1 ജിബിപിഎസ് വേഗതയുള്ള 4,500 ജിബിയുടെ ഡാറ്റ ഒരു മാസത്തേക്ക് നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ഫിക്‌സഡ്-മൊബൈൽ കൺ‌വെർ‌ജെൻ‌സ് എന്നിവയുള്ള 4 ലൈൻ ഐ‌പി സെൻ‌ട്രിക്സ് ലാൻ‌ഡ്‌ലൈൻ കണക്ഷനുകളുമായാണ് ഈ പ്ലാൻ വരുന്നത്. മൈക്രോസോഫ്റ്റ് 365ന്റെ 10 ലൈസൻസുകളും മൂന്ന് മാസത്തേക്കുള്ള ജിയോഅറ്റെൻഡൻസിന്റെ 20 ലൈസൻസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ മീറ്റിന്റെ രണ്ട് ലൈസൻസുകളും ജിയോ ഓൺലൈൻ പ്രോ പായ്ക്കും ഇതിനൊപപം ലഭിക്കും. ഇതും ഒരു സ്റ്റാറ്റിക് ഐപിയുമായിട്ടാണ് വരുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ്സ് വളർത്തുന്നതിനുള്ള പ്രൊഡക്ടുകളിലേക്ക് ആക്സസ് നൽകുന്ന റിലയൻസ് ഡിജിറ്റൽ ഫസ്റ്റ് ബിസിനസ് മെമ്പർഷിപ്പും ഇതിലൂടെ ലഭിക്കും. ഈ പ്ലാനിനായി 3,000 രൂപ വൺടൈം റീഫണ്ടബിൾ ഫീസ് ആവശ്യമാണ്.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

7,001 രൂപ വിലയുള്ള പ്ലാനിലൂടെ ഒരു മാസത്തേക്ക് 1 ജിബിപിഎസ് വേഗതയും 6,500 ജിബി ഡാറ്റയുമാണ് ജിയോ നൽകുന്നത്. ഫിക്സഡ്-മൊബൈൽ കൺ‌വെർ‌ജെൻ‌സുള്ള 8 ഐ‌പി സെൻ‌ട്രിക്സ് ലൈനുകൾ‌ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. മൈക്രോസോഫ്റ്റ് 365 സ്യൂട്ടിലേക്കുള്ള 15 ലൈസൻസുകളും മൂന്ന് മാസത്തേക്കുള്ള ജിയോ അറ്റൻഡൻസിന്റെ 30 ലൈസൻസുകളും ഈ പ്ലാൻ നൽകുന്നു. ജിയോമീറ്റിന്റെ മൂന്ന് ലൈസൻസുകളുള്ള ജിയോഓൺലൈൻ പ്രോ പായ്ക്കും ഈ പ്ലാനിനൊപ്പം ലഭിക്കും. ബാക്കി ആനുകൂല്യങ്ങൾ 5,001 രൂപയുടെ പ്ലാനിന് സമാനമാണ്. 4,000 രൂപ വൺടൈം റീഫണ്ടബിൾ ഫീസാണ് ഇതിനായി നൽകേണ്ടത്.

ഏഴ് കിടിലൻ ബിസിനസ് പ്ലാനുകളുമായി ജിയോ ഫൈബർ

ജിയോ ബിസിനസിന്റെ അവസാനത്തെ പ്ലാനിന് 10,001 രൂപയാണ് വില. ഈ പ്ലാൻ 1 ജിബിപിഎസ് വരെ വേഗതയും 10,000 ജിബി ഡാറ്റയുമാണ് ഒരു മാസത്തേക്ക് നൽകുന്നത്. ഫിക്സഡ്-മൊബൈൽ കൺ‌വെർ‌ജെൻ‌സുള്ള 8 ഐ‌പി സെൻ‌ട്രിക്സ് ലൈനുകൾ‌ പ്ലാനിലൂടെ ലഭിക്കും. മൈക്രോസോഫ്റ്റ് 365 സ്യൂട്ടിലേക്കുള്ള 25 ലൈസൻസുകളും മൂന്ന് മാസത്തേക്ക് ജിയോഅറ്റെൻഡൻസിന്റെ 50 ലൈസൻസുകളും ഈ പ്ലാൻ നൽകുന്നു. ജിയോമീറ്റിന്റെ നാല് ലൈസൻസുകളുള്ള ജിയോഓൺലൈൻ പ്രോ പായ്ക്കും ഇതിലൂടെ ലഭിക്കും. ബാക്കി ആനുകൂല്യങ്ങൾ 7,001 രൂപ പ്ലാനിന് സമാനമാണ്. 4,000 രൂപ വൺടൈം റീഫണ്ടബിൾ ഫീസാണ് ഈ പ്ലാനിനായി നൽകേണ്ടത്.

Best Mobiles in India

English summary
Reliance Jio has introduced business plans for micro, small and medium enterprises. These are plans that provide businesses with enterprise-grade voice, data services, digital solutions, and devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X