ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ മെറ്റാവേഴ്സിന് പിറകെ, ഈ പുതിയ സാങ്കേതിക വിപ്ലവം എന്ത്

|

സാങ്കേതികവിദ്യ അനുദിനം വികസിക്കുകയാണ്. ഇതിന്റെ ഓരോ ചലനവും നമുക്ക് ചുറ്റിലും കാണാം. വെർച്വലായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ട്. സംഗീത കച്ചേരിയിൽ പങ്കെടുത്ത് പാട്ട് കേൾക്കാനും ഓൺലൈനായി വസ്ത്രങ്ങൾ ഇട്ട് നോക്കാനുമെല്ലാം നമുക്കിന്ന് സാധിക്കും. സാധാണ വീഡിയോ കോളുകളിൽ നിന്നും ആളെ തൊട്ടടുത്ത് കാണുന്ന പ്രതീതി ഉണ്ടാക്കുന്ന വിആർ സാങ്കേതിക വിദ്യ പോലും ഇന്ന് ലഭ്യമാണ്. ഈ അവസരത്തിലാണ് ഫേസ്ബുക്ക് പുതിയ മേഖലകളിലേക്ക് കടക്കുന്നത്. മെറ്റാവേഴ്സ് എന്നത് ഒരു പുതിയ വെർച്വൽ റിയാലിറ്റി ലോകം ആയിരിക്കും. ഇതിലാണ് മെറ്റ എന്ന പുതിയ പേരിൽ അറിയപ്പെടുന്ന ഫേസ്ബുക്ക് പ്രവർത്തിക്കുന്നത്.

ഹൊറൈസൺ വർക്ക്‌റൂംസ്

കമ്പനികൾക്കായി ഹൊറൈസൺ വർക്ക്‌റൂംസ് എന്ന പേരിൽ മീറ്റിങ് സോഫ്‌റ്റ്‌വെയർ ഫേസ്ബുക്ക് അതിന്റെ ഓക്കുലസ് വിആർ ഹെഡ്‌സെറ്റുകൾക്കൊപ്പം ഉപയോഗിക്കുന്നതിനായി ലോഞ്ച് ചെയ്തിരുന്നു. ഈ പ്രൊഡക്ടുമായി ബന്ധപ്പെട്ട ആദ്യ റിവ്യൂസ് അത്ര മികച്ച പ്രതികരണമല്ല നൽകിയത് എങ്കിലും ഇത് സാങ്കേതികവിദ്യയിലെ സുപ്രധാനമായ നാഴികകല്ലായി മാറുമെന്ന് ഉറപ്പാണ്. ഈ ഹെഡ്‌സെറ്റുകളുടെ വില 300 ഡോളറോ അതിൽ കൂടുതലോ ആണ്. ഇത് മെറ്റാവേസിന്റെ ഏറ്റവും അത്യാധുനിക അനുഭവങ്ങൾ പലർക്കും ലഭ്യമാക്കില്ല.

വെർച്വൽ

വലിയ തുക ചിലവഴിക്കാൻ സാധിക്കുന്ന ആളുകൾക്ക് അവരുടെ അവതാറിലൂടെ വ്യത്യസ്ത കമ്പനികൾ സൃഷ്ടിക്കുന്ന വെർച്വൽ ഇടങ്ങളിൽ കയറാൻ സാധിക്കും. ഒരു അനുഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ടെലിപോർട്ട് ചെയ്യാൻ കഴിയുന്നതാണ് മെറ്റാവേർസ് അനുഭവമെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു. തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പരസ്പരം ബന്ധിപ്പിക്കാമെന്ന് ടെക് കമ്പനികൾക്ക് കണ്ടെത്തേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിന് മികച് സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ആവശ്യമായി വരും, അതുകൊണ്ട് തന്നെ ഫേസ്ബുക്ക് മെറ്റാവേസിലെ ആളുകളും മൈക്രോസോഫ്റ്റ് മെറ്റാവേസിലെ മറ്റ് ആളുകളുമെന്ന വേർതിരിവ് ഉണ്ടാകില്ല.

ഫെയ്‌സ്ബുക്കും മെറ്റാവേഴ്സും

ഫെയ്‌സ്ബുക്കും മെറ്റാവേഴ്സും

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗമായേക്കാവുന്ന ഇന്റർനെറ്റിന്റെ അടുത്ത തലമുറയായി കാണുന്ന കാര്യങ്ങളിൽ സക്കർബർഗ് കൂടുതൽ ശ്രദ്ധകൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ വെർച്വൽ റിയാലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മെറ്റാവേഴ്സ് എന്ന പുതിയ വെർച്വൽ സാധ്യതകളിലും ഫേസ്ബുക്ക് സജീവമായി ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്തിടെ ഉണ്ടായ വിവാദങ്ങൾക്കും പേര് മാറ്റലിനുമെല്ലാം ഒടുവിൽ കമ്പനി സാങ്കേതികവിദ്യയുടെ അടുത്ത തലമുറ സാധ്യതകൾ തേടുന്നുവെന്ന് വ്യക്തമാണ്.

മെറ്റാവേഴ്സിലേക്കുള്ള ചുവട്

സക്കർബർഗിന്റെ മെറ്റാവേഴ്സിലേക്കുള്ള ചുവട് വെപ്പ് അതിന്റെ നിലവിലെ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നാണ് സൂചനകൾ. ആളുകളുടെ അക്കൗണ്ടുകൾ, ഫോട്ടോകൾ, പോസ്റ്റുകൾ, പ്ലേലിസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ആ ഡാറ്റയിൽ നിന്നുള്ള കാര്യങ്ങൾ വിൽപ്പന നടത്തുകയും ചെയ്യുകയും ചെയ്യുന്ന ഫേസ്ബുക്ക് പോലുള്ള ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഓൺലൈൻ സംസ്കാരത്തിൽ പുതിയ മെറ്റാവേഴ്സ് മാറ്റം വരുത്തുമെന്നും സൂചനകൾ ഉണ്ട്.

വെർച്വൽ ലോകങ്ങളും എക്കോസിസ്റ്റവും

"മെറ്റാവേർസിൽ വെർച്വൽ ലോകങ്ങളും എക്കോസിസ്റ്റവും നിർമ്മിക്കുന്ന ധാരാളം കമ്പനികൾ ഉണ്ടാകുമെന്ന് കരുതുന്നതായും വേൾഡ് വൈഡ് വെബിൽ ധാരാളം കമ്പനികൾ ഇത് സംബന്ധിച്ച കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും എൻവിഡിയയുടെ ഓമ്‌നിവേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ വൈസ് പ്രസിഡന്റ് റിച്ചാർഡ് കെറിസ് പറഞ്ഞു. ഓപ്പൺ ആയതും വിപുലീകരിക്കാവുന്നതുമായ വെർച്വൽ ഇടമാണ് മെറ്റാവേഴ്സിൽ പ്രധാനം. അതുകൊണ്ട് തന്നെ ഏത് കമ്പനിയായാലും ഒരു വെബ് പേജിൽ നിന്ന് മറ്റൊരു വെബ് പേജിലേക്ക് പോകുന്ന അതേ രീതിയിൽ വ്യത്യസ്ത ലോകങ്ങളിലേക്ക് ടെലിപോർട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും.

ഗെയിം

മെറ്റാവേഴ്സിൽ വീഡിയോ ഗെയിം കമ്പനികളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനപ്രിയ ഫോർട്ട്‌നൈറ്റ് വീഡിയോ ഗെയിമിന് പിന്നിലെ കമ്പനിയായ എപ്പിക് ഗെയിംസ് മെറ്റാവേർസ് നിർമ്മിക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾക്കായി നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. ഗെയിം പ്ലാറ്റ്‌ഫോമായ റോബ്‌ലോക്‌സ് മറ്റൊരു വലിയ കമ്പനിയാണ്. "ദശലക്ഷക്കണക്കിന് 3ഡി എക്സ്പീരിയൻസിനുള്ളിൽ ആളുകൾക്ക് പഠിക്കാനും പ്രവർത്തിക്കാനും കളിക്കാനും ക്രിയേറ്റ് ചെയ്യാനും സമൂഹത്തിൽ ഇടപെടാനും കഴിയുന്ന സ്ഥലമായിരിക്കും മെറ്റാവേഴ്സ് എന്നാണ് ഈ കമ്പനി കരുതുന്നത്.

മെറ്റാവേഴ്സ് ട്രന്റ്

ഉപഭോക്തൃ ബ്രാൻഡുകളും മെറ്റാവേഴ്സ് ട്രന്റിലേക്ക് ചുവടുമാറാനുള്ള പരിശ്രമങ്ങളിലാണ്. ഇറ്റാലിയൻ ഫാഷൻ ബ്രാന്റായ ഗൂച്ചി ജൂൺ മാസത്തിൽ റോബ്ലോക്സുമായി സഹകരിച്ച് ഡിജിറ്റൽ-ഓൺലി ആക്സസറികളുടെ ഒരു ശേഖരം വിൽക്കാൻ തുടങ്ങി. കൊക്കകോളയും ക്ലിനിക്കും മെറ്റാവേസിലേക്കുള്ള ചവിട്ടുപടിയായി ഡിജിറ്റൽ ടോക്കണുകൾ വിറ്റിരുന്നു.

Best Mobiles in India

English summary
Companies are preparing to enter a new level of virtual technology called Metaverse. Facebook is also active in this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X