Home
News

സിം ജാക്കിങ് വഴി നിങ്ങളുടെ അക്കൗണ്ട് കാലിയാകും; എന്താണ് സിം ജാക്കിങ്? ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം

സൈബർ ലോകത്ത് പലരും കേട്ടിരിക്കുന്ന വാർത്തയായിരിക്കും സിം ജാക്കിങ് എന്നത്. എന്നാൽ ഇത് എന്താണെന്ന് വിശദമായി അറിയാവുന്നവർ വളരെ കുറച്ച് ആളുകൾ മാത്രമാണ്. വളരെ അപകടം പിടിച്ച തട്ടിപ്പുകളിൽ ഒന്നാണ് ഈ സിം ജാക്കിങ് എന്നത്. നിങ്ങളുടെ സിമ്മിലെ വിവരങ്ങൾ നിങ്ങൾ പോലും അറിയാതെ തട്ടിപ്പുകാർ മോഷ്ടിക്കുന്നതാണ് ഈ തട്ടിപ്പ്.

ഈ തട്ടിപ്പുകാരുടെ പ്രധാന രീതി എന്നത് നിങ്ങൾക്ക് ഒരു ഡെലിവറി ഉണ്ടെന്ന പേരിൽ നിങ്ങളെ ഫോണിൽ ബന്ധപ്പെടുന്നതാണ്. അതേ സമയം നിങ്ങൾ ഓൺലൈനിൽ നിന്ന് സാധനങ്ങൾ ഒന്നും ഓർഡർ ചെയ്യാത്തതിനാൽ തന്നെ നിങ്ങൾ ഈ ഓർഡർ സ്വീകരിക്കാനും തയ്യാറാകില്ല. ആയതിനാൽ ഈ ഓർഡർ‌ ക്യാൻസൽ ചെയ്യാൻ എന്ന പേരിൽ നിങ്ങളുടെ ഫോണിലേക്ക് ഇവർ തന്നെ ഒരു ഒടിപി അയയ്ക്കുന്നതായിരിക്കും. ഈ ഓടിപി പങ്കുവെയ്ക്കാനും ഇവർ നമ്മളോട് ആവിശ്യപ്പെടും.

എന്താണ് സിം ജാക്കിങ്? ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം

ഓർഡർ ക്യാൻസൽ ചെയ്യുക എന്ന ഉദ്ദേശത്തോടെ നമ്മൾ ഈ ഓടിപി ഇവരുമായി പങ്കുവെയ്ക്കുകയും ചെയ്യും. ഇത് ഇവരുടെ പക്കൽ എത്തുന്നതോടെ നമ്മുടെ ഫോൺ മൊത്തത്തിൽ ഹാക്ക് ചെയ്യാൻ ഇവർക്ക് സാധിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ഫോൺ ഹാക്ക് ചെയ്യുന്നതിലൂടെ നമ്മുടെ സോഷ്യൽ മീഡിയകളുടെ നിയന്ത്രണം ഇവർ ഏറ്റെടുക്കും. മാത്രമല്ല നമ്മുടെ കോൺടാക്ടിൽ ഉള്ള നമ്പറുകളിലേക്ക് ഇവർ മോശമായി സന്ദേശങ്ങൾ അയയ്ക്കുകയും പണം കടം ചോദിക്കുകയും ചെയ്യും.

ഇത് കൂടാതെ ഈ ഫോണുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനും ഈ തട്ടിപ്പുകാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനെ പറയുന്ന പേരാണ് സിം ജാക്കിങ്. വളരെക്കാലമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നു വരുന്നു. ആയതിനാൽ തന്നെ ഇത്തരത്തിൽ വരുന്ന ഫോൺ കോളുകളിൽ നിങ്ങൾക്ക് സംശയം തോന്നിയാൽ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി പങ്കിടാതെ ഇരിക്കുക എന്നതാണ് മികച്ച മാർ​ഗം.

എന്താണ് സിം ജാക്കിങ്? ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപെടാം

MOST READ: ജിയോയെ വിരട്ടാൻ 300 രൂപയ്ക്കുള്ളിൽ ഒന്നല്ല, രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ!

വളരെ ജാ​ഗ്രതയോടെ വേണം ഇത്തരം ഫോൺ കോളുകളോട് പ്രതികരിക്കാൻ നേരത്തെ നിരവധി തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാ​ഗം തട്ടിപ്പുകളും ഇത്തരത്തിലുള്ള സിം ജാക്കിങ്ങുമായി ബന്ധപ്പെട്ടവയാണ്. ഇതിന് പുറമെ പല തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകളും ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു തരത്തിലുള്ള തട്ടിപ്പാണ് ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട തട്ടിപ്പ്.

ബാങ്ക് അക്കൗണ്ടുകളുമായി ആധാർ കാർഡ് ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ഈ തട്ടിപ്പിന്റെ ഭാ​ഗമായി ബാങ്ക് അക്കൗണ്ട് കാലിയാകാനും സാധ്യത ഉണ്ട്. മറ്റ് ഓൺലൈൻ സാമ്പത്തിക ഇടപാടിനുള്ള പ്ലാറ്റ്ഫോം പോലെയല്ല ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം. ഇതിൽ സാമ്പത്തിക ഇടപാട് നടത്താനായി ഉപയോക്തൃനാമങ്ങളോ പാസ്‌വേഡുകളോ ഓടിപികളോ ഒന്നും തന്നെ ആവിശ്യമില്ല. നിങ്ങളുടെ ആധാർ നമ്പറും വിരളടയാളുവും മാത്രം മതി. ഡിജിറ്റൽ വിരളടയാളം ആധാറിൽ ഉള്ളതിനാൽ നിങ്ങളുടെ ആധാർ നമ്പർ മാത്രം കിട്ടിയാലും തട്ടിപ്പിനിരയാകും.

ആധാർ കർഡിൽ ഈ വിവരങ്ങൾ എല്ലാവരും അറ്റാച്ച് ചെയ്തിട്ടുണ്ട്. ആയതിനാൽ തന്നെ ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വലിയ ഭീഷണിയാണ് മുഴക്കുന്നത്. എന്നാൽ ചില മുൻ കരുതലുകൾ സ്വീകരിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് നമ്മുക്ക് രക്ഷപെടാവുന്നതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) mAadhaar എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.

ശേഷം ഇതിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അക്കൗണ്ട് ആക്ടിവേറ്റ് ആയി കഴിഞ്ഞാൽ നിരവധി ഓപ്ഷൻ കാണാൻ സാധിക്കും ഇത് സ്ക്രോൾ ചെയ്യുമ്പോൾ താഴെയായി ബയോമെട്രിക്ക് ലോക്ക് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക് ചെയ്ത് ആവിശ്യപ്പെടുന്ന ഇടത് ഓടിപി നൽകി സെക്യൂരിറ്റ് ക്യാപ്ചയും ചെയ്താൽ നിങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ ലോക്ക് ആകുന്നതാണ്. ഇതുമൂലം ഈ തട്ടിപ്പിൽ നിന്ന് രക്ഷെപെടാനും സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
SIM jacking is news that many people have heard in the cyber world. But very few people know in detail what it is. SIM jacking is one of the most dangerous scams. This scam is where fraudsters steal your SIM information without you even knowing it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X