SIM Swapping: അടപടലം അടിച്ചുമാറ്റുന്ന അപകടകാരി; അറിയാം സിം സ്വാപ്പിങിനെക്കുറിച്ച്

|

സൈബർ തട്ടിപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണ്. എണ്ണമില്ലാത്തത്രയും പേരുകളിലും വിധങ്ങളിലുമാണ് ഓരോ ദിവസവും പുതിയ തട്ടിപ്പുകളും സ്കാമുകളും ഒക്കെ പുറത്ത് വരുന്നത്. റാൻസംവെയർ, സ്പൈവെയർ എന്നിങ്ങനെയുള്ള ന്യൂജെൻ സൈബർ തട്ടിപ്പുകൾക്കിടയിൽ എല്ലാവരും മറന്ന് പോകുന്ന, അപകടം പിടിച്ച, ഹാക്കിങിനെക്കാൾ കുറച്ച് കൂടി എളുപ്പത്തിൽ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്കാം. ഏറ്റവും സിമ്പിളായി പറഞ്ഞാൽ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച് തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (SIM Swapping).

 

സിം സ്വാപ്പിങ്

സിം സ്വാപ്പിങ്

തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി. ഇത് ചെയ്യണമെങ്കിൽ പക്ഷെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാൻ തട്ടിപ്പുകാർക്ക് സാധിക്കണം. ലക്ഷ്യമിടുന്ന ആളുടെ പേര്, ഫോൺ നമ്പർ, തിരിച്ചറിയൽ രേഖകൾ എന്നിവയൊക്കെയാണ് ആവശ്യമായ സ്വകാര്യ വിവരങ്ങൾ. സാധാരണ ഗതിയിൽ ഈ വിവരങ്ങളെല്ലാം സ്വന്തമാക്കാൻ അത്യാവശ്യം ഫിഷിങ് ടെക്നിക്സ് അറിയാവുന്ന തട്ടിപ്പുകാർക്ക് വളരെ എളുപ്പം സാധിക്കും. അല്ലെങ്കിൽ നമ്മുടെ എന്ത് വിവരങ്ങളാണ് ഇന്നത്തെക്കാലത്ത് ഓൺലൈനിൽ ഇല്ലാത്തത് എന്നൊരു ചോദ്യവും ഉണ്ട്.

Facebook: ഫേക്ക് ഐഡിയുണ്ടാക്കി കഷ്ടപ്പെടേണ്ട; മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്Facebook: ഫേക്ക് ഐഡിയുണ്ടാക്കി കഷ്ടപ്പെടേണ്ട; മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്

വിവരങ്ങൾ

ഇത്തരം വിവരങ്ങൾ കയ്യിൽ കിട്ടിയാൽ തട്ടിപ്പ് സംഘങ്ങൾ നമ്മുടെ മൊബൈൽ സർവീസ് പ്രൊവൈഡേഴ്സിനെ സമീപിക്കും. യൂസർ ആണെന്ന വ്യാജേനെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കരസ്ഥമാക്കുകയും ചെയ്യും. ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ ആണ് സാധാരണ ഗതിയിൽ ഇത്തരക്കാർ സേവന ദാതാക്കളെ സമീപിക്കുക. ലോക്കൽ സ്റ്റോറുകളിൽ പോയും ഇങ്ങനെ സിം കാർഡ് ഡ്യൂപ്ലിക്കറ്റ് എടുക്കാൻ സാധിക്കും.

സിം കാർഡ്
 

ആദ്യ സിം കാർഡ് എടുത്ത യൂസറിന്റെ ഐഡന്റിഫിക്കേഷൻ പരിശോധിക്കാൻ സേവന ദാതാവ് ശ്രദ്ധിച്ചില്ലെങ്കിൽ ഈ ആൾമാറാട്ടം വളരെ എളുപ്പമായി മാറും. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ലഭിച്ച് കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെയും ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കും. കയ്യിൽ കിട്ടിയ ഡ്യൂപ്ലിക്കേറ്റ് സിം മറ്റൊരു ഡിവൈസിലേക്ക് ഇടണമെന്ന് മാത്രം.

Samsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാംSamsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ഡ്യൂപ്ലിക്കേറ്റ് സിം

ഏതെങ്കിലും ഒരു ഡിവൈസിൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ യൂസറിന്റെ, കോൾ ഹിസ്റ്ററി, മെസേജ് ഹിസ്റ്ററി എന്നിവയെല്ലാം ആക്സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ സെല്ലുല്ലാർ, ഇന്റർനെറ്റ് നെറ്റ്വർക്കുകളുടെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലായി കഴിഞ്ഞാൽ അവർക്ക് അത് ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?

ലക്ഷ്യം

എല്ലാ തട്ടിപ്പുകാരുടെയും ആദ്യ ലക്ഷ്യം പണം തന്നെയാണ്. നിങ്ങളുടെ സിം കാർഡിന്റെ കോപ്പി കയ്യിലിരിക്കുന്ന തട്ടിപ്പുകാർക്ക് വളരെയെളുപ്പം സ്വകാര്യ സാമ്പത്തിക വിവരങ്ങളിലേക്ക് ആക്സസ് നേടാൻ കഴിയും. നിലവിലെ ഏറ്റവും മികച്ച സുരക്ഷ സംവിധാനമായ ടു ഫാക്ടർ ഓതന്റിക്കേഷൻ വരെ മറി കടക്കാൻ സിം സ്വാപ്പിങ് രീതി തട്ടിപ്പുകാരെ സഹായിക്കുന്നു. അടിസ്ഥാനപരമായി എല്ലാ സുരക്ഷ സംവിധാനങ്ങളും കരുതുക ആക്സസിനും മറ്റും ശ്രമിക്കുന്നത് യഥാർഥ യൂസേഴ്സ് തന്നെയാണെന്നാണ്.

Right To Repair; ഗാഡ്ജറ്റ് റിപ്പയറിങ് ഔദാര്യമല്ല ഇനി അവകാശം; റൈറ്റ് ടു റിപ്പയർ നിയമത്തിനൊരുങ്ങി ഇന്ത്യRight To Repair; ഗാഡ്ജറ്റ് റിപ്പയറിങ് ഔദാര്യമല്ല ഇനി അവകാശം; റൈറ്റ് ടു റിപ്പയർ നിയമത്തിനൊരുങ്ങി ഇന്ത്യ

ട്രാൻസാക്ഷനുകൾ

കാരണം ഇത്തരം ട്രാൻസാക്ഷനുകൾക്കെല്ലാം അടിസ്ഥാന ആവശ്യമായ ഒടിപികളിലേക്ക് പോലും വ്യാജ സിം കാർഡ് സംഘടിപ്പിച്ചവർക്ക് ആക്സസ് ലഭിക്കുന്നു. ഒടിപി ആക്സസ് ഉള്ളതിനാൽ തന്നെ ഡിവസിന്റെയും അക്കൌണ്ടുകളുടെയും ജാതകം തന്നെ മാറ്റിയെഴുതാൻ തട്ടിപ്പുകാർക്ക് കഴിയും. ബാങ്ക് അക്കൌണ്ടിൽ നിന്ന് കാശ് എടുക്കുക. സേവ് ചെയ്തിട്ടുള്ള ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്തുക എന്നിവയെല്ലാം ചെയ്യാൻ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിക്കുന്ന തട്ടിപ്പുകാർക്ക് കഴിയുന്നു.

സിം സ്വാപ്പിങിൽ നിന്നും രക്ഷ നേടാൻ

സിം സ്വാപ്പിങിൽ നിന്നും രക്ഷ നേടാൻ

വ്യക്തിഗത ഡാറ്റ സുരക്ഷിതമാക്കുക


സൈബർ കുറ്റവാളികൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചാണ് സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നത്. ഇതിനാൽ തന്നെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി വരുന്നു. സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ജാഗ്രത പുലർത്തണം. വെബ്സൈറ്റുകൾ ഔദ്യോഗികമാണെന്നും എൻക്രിപ്ഷൻ പോലെയുള്ള സുരക്ഷ ഫീച്ചറുകളുണ്ടെന്നും ഉറപ്പ് വരുത്തുക.

Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്

പാഡ് ലോക്ക് ഐക്കൺ

അഡ്രസ് ബാറിൽ പാഡ് ലോക്ക് ഐക്കൺ ഉണ്ടെന്നും ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കണം വെബ്സൈറ്റിൽ കൂടുതൽ നേരം ചിലവഴിക്കുന്നത്. സുരക്ഷിതമായ വെബ്സൈറ്റ് ആണെങ്കിൽ കൂടി സ്വകാര്യ വിവരങ്ങൾ എന്റർ ചെയ്യുന്നത് ഒഴിവാക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുക. എത്ര സുരക്ഷിതമായ വെബ്സൈറ്റുകളിൽ നിന്നും ഡാറ്റ ചോർച്ച സംഭവിക്കാം എന്നതിനാൽ ആണിത്.

ഫിഷിങിനെക്കുറിച്ച് അറിഞ്ഞിരിക്കുക

ഫിഷിങിനെക്കുറിച്ച് അറിഞ്ഞിരിക്കുക

ഫിഷിങ് ആക്രമണങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഉള്ള ഏറ്റവും എളുപ്പ മാർഗം അവയെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കുക എന്നത് മാത്രമാണ്. വരുന്ന മെസേജുകളിലും ഇമെയിലുകളിലും ഒക്കെയുള്ള സൂചനകൾ മനസിലാക്കാൻ കഴിഞ്ഞാൽ ഫിഷിങ് വലകളിൽ പെടാതിരിക്കാൻ കഴിയും. ഇങ്ങനെ അകന്ന് നിൽക്കാൻ ആയാൽ നമ്മുടെ സ്വകാര്യ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ നിന്നും തട്ടിപ്പുകാരെ തടയാൻ കഴിയും.

VI Plans: ഡാറ്റ വാരിക്കോരിയെറിഞ്ഞ് വിഐ; പരിഷ്കരിച്ചത് ഈ രണ്ട് പ്ലാനുകൾVI Plans: ഡാറ്റ വാരിക്കോരിയെറിഞ്ഞ് വിഐ; പരിഷ്കരിച്ചത് ഈ രണ്ട് പ്ലാനുകൾ

ഐഡി

നിങ്ങൾക്ക് എത്ര പരിചയമുള്ള ആളുടെ ഐഡിയിൽ നിന്ന് വരുന്നതാണെങ്കിലും ഇമെയിലും മെസേജുകളും ജാഗ്രതയോടെ പരിശോധിക്കുക. ഇവയിൽ അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. ഡൊമെയ്ൻ നെയിമുകൾ ശരിയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. വിചിത്രമായി തോന്നാവുന്ന ലിങ്കുകളുടെ കാര്യത്തിലും അറ്റാച്ച്മെന്റുകളുടെ കാര്യത്തിലും ഇത് ബാധകമാണ്.

ഫോണിൽ സിഗ്നൽ നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക

ഫോണിൽ സിഗ്നൽ നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക


നമ്മുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പ മാർഗമാണിത്. സിം സ്വാപ്പിങ് നടന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസിലെ മൊബൈൽ നമ്പർ പൂർണമായും നഷ്ടപ്പെടും. ഇതോടെ നിങ്ങളുടെ സിം കാർഡിന് മൊബൈൽ നെറ്റ്‌വർക്കിലേക്കുള്ള ആക്‌സസും പൂർണമായി നഷ്ടമാകും.

Nothing: വ്യാജ കത്തും വ്യാജ ബോക്സും, വിവാദങ്ങളിൽ പ്രതികരണവുമായി നത്തിങ് ഇന്ത്

കോളുകൾ

നിങ്ങൾക്ക് കോളുകൾ വിളിക്കാനോ മെസേജുകൾ അയയ്ക്കാനോ സാധിക്കില്ല. ഇങ്ങനെ സംഭവിച്ചാൽ, നിങ്ങൾ അധികൃതരെയും മൊബൈൽ ഓപ്പറേറ്ററെയും അപ്പോൾ തന്നെ ബന്ധപ്പെടണം. അങ്ങനെ സ്വാപ്പ് ചെയ്യപ്പെട്ട സിം നിർജീവമാക്കാനും നിങ്ങളുടെ ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള പ്രോസസ് ആരംഭിക്കാനും കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

സൈബർ ആക്രമണങ്ങൾ

റാൻസംവെയറുകളും അത് പോലെയുള്ള സൈബർ ആക്രമണങ്ങൾ വഴിയുള്ള പേഴ്സണൽ ഡാറ്റ മോഷണവും തട്ടിപ്പുകളും രാജ്യത്ത് വർധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ സ്ഥാപനവും ആഴ്ചയിൽ ശരാശരി 1,783 തവണയെങ്കിലും സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട് ( ചെക്ക് പോയിന്റ് ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ട് ). കഴിഞ്ഞ 6 മാസത്തിനിടയിൽ മാത്രം പുറത്ത് വന്ന കണക്കുകൾ ആണിവ.

108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ഫിഷിങ് ആക്രമണങ്ങൾ

രാജ്യത്ത് ഫിഷിങ് ആക്രമണങ്ങൾ ഇനിയും വർധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( സെർട്ട് - ഇൻ ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020ൽ മാത്രം 280 ഫിഷിങ് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ 523 ഫിഷിങ് അറ്റാക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാൻസംവെയറുകളുടെ കാര്യത്തിലും കണക്കുകൾ കൂടുകയാണ്.

ഇന്ത്യ

2020ൽ 54 റാൻസം വെയർ അറ്റാക്കുകളാണ് ഇന്ത്യയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇത് 132 അറ്റാക്കുകളായി ഉയർന്നു. ഡാറ്റ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, ഓൺലൈനിൽ മിതത്വം പാലിക്കുക എന്നിവയൊക്കെയാണ് പരിഹാര മാർഗങ്ങൾ. അടുത്തിടെ അമേരിക്കയിലും സ്വിം സ്വാപ്പിങ് മുതലായ തട്ടിപ്പുകൾ കൂടി വരികയാണ്. എഫ്ബിഐ അടക്കമുള്ള ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

സ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ തന്നെ കുത്തിയിരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾസ്മാർട്ട്ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ തന്നെ കുത്തിയിരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
Sim swapping is a more dangerous and easier to execute scam than hacking, which is often overlooked among the new generation of cyber scams such as ransomware and spyware. SIM swapping is the practice of obtaining a duplicate of your SIM card and using it for fraud.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X