ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 249 രൂപ, 247 രൂപ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവു വിപണി വിഹിതമുള്ള ടെലിക്കോം ഓപ്പറേറ്ററായ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകളാണ് നൽകുന്നത്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരയിലേക്ക് കഴിഞ്ഞ ദിവസം അഞ്ച് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരുന്നു. സാധാരണ ജിയോ പ്ലാനുകൾ ദിവസവും നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് എന്നാൽ പുതുതായി അവതരിപ്പിച്ച പ്ലാനുകളെല്ലാം മൊത്തം വാലിഡിറ്റി കാലയളവിലേക്കായി ഡാറ്റ നൽകുന്ന പ്ലാനുകളാണ്.

ജിയോയുടെ പുതിയ അഞ്ച് പ്ലാനുകളും 15, 30, 45, 60, 90, 365 ദിവസങ്ങളിലേക്ക് വാലിഡിറ്റി നൽകുന്നവയാണ്. ഈ പ്ലാനുകൾ വന്നതിന് ശേഷം 250 രൂപ വില വിഭാഗത്തിൽ രണ്ട് പ്ലാനുകളാണ് ജിയോ നൽകുന്നത്. 249 രൂപ വിലയുള്ള പ്ലാൻ നേരത്തെ തന്നെ ജിയോ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇത് കൂടാതെ പുതിയ 247 രൂപ പ്ലാൻ കൂടി വന്നതോടെ വെറും രണ്ട് രൂപ വ്യത്യാസത്തിൽ രണ്ട് പ്ലാനുകൾ പോർട്ട്ഫോളിയോയിൽ കാണാം. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം രണ്ട് രൂപയുടേത് ആണെങ്കിലും അവ നൽകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തങ്ങളാണ്.

ജിയോ 247 പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 247 രൂപ പ്ലാൻ പുതുതായി അവതരിപ്പിച്ച അഞ്ച് പ്ലാനുകളിലൊന്നാണ്. ഈ പ്ലാൻ ദിവസവും നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ രീതി പിന്തുടരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കും അൺലിമിറ്റഡ് കോളുകളും ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ എഫ്യുപി ലിമിറ്റ് ഇല്ലാതെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 249 രൂപ വിലയുള്ള പ്ലാൻ നേരത്തെ തന്ന നിലവിലുള്ളതും ജനപ്രീയമായ പ്ലാനുകളിലൊന്നുമാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തേക്ക് മൊത്തം 56 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ വോയ്‌സ് കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 സൌജന്യ എസ്എംഎസുകളും പ്ലാൻ നൽകുന്നു.

ജിയോയുടെ 247 രൂപ, 249 രൂപ പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 247 രൂപ പ്ലാനിന് വില കുറവും വാലിഡിറ്റി രണ്ട് ദിവസം കൂടുതലുമാണ്. പക്ഷേ ലഭിക്കുന്ന ഡാറ്റ 25 ജിബി ഡാറ്റ മാത്രമാണ്. 249 രൂപ പ്ലാൻ ആവട്ടെ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ നൽകുന്നു. ഇതിൽ മികച്ച പ്ലാൻ 249 രൂപയുടേത് തന്നെയാണ്. എന്നാൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് 247 രൂപയുടേത്.


Click it and Unblock the Notifications








