വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

|

വൺപ്ലസ് പുതിയ പ്രീമിയം ടിഡ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കാൻ പോകുന്നു എന്ന കേട്ടപ്പോൾ തന്നെ ഓഡിയോ വിപണിയിൽ വലിയ മാറ്റം വരാൻ പോകുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു. നേരത്തെ വൺപ്ലസ് ഓഡിയോ ഉൽ‌പ്പന്നങ്ങൾ പരീക്ഷിച്ചതിന്റെ അനുഭവത്തിലാണ് ഇത്തരമൊരു തോന്നൽ ഉണ്ടായത്. എതിരാളികളേക്കാൾ ഉയർന്ന പെർഫോമൻസാണ് അവയുടേത്. പ്രീമിയം വില വിഭാഗത്തിലുള്ള ഡിവൈസുകൾക്ക് ഉപയോക്താക്കൾ കൂടി വരുന്നതിനാൽ സവിശേഷതകളിലും പെർഫോമൻസിലും വൺപ്ലസ് പിന്നോട്ട് പോയിട്ടില്ല.

 
വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

പുതിയ വൺപ്ലസ് ബഡ്സ് പ്രോ ഗുണമേന്മയുള്ള, പുതുമകളുള്ള ഡിവൈസാണ്. ഇതിലുള്ള സവിശേഷതകൾ കടലാസിൽ മാത്രമല്ല യഥാർത്ഥ ജീവിത സാഹചര്യങ്ങളിലും ഏറെ ഉപയോഗപ്രദമാകുന്നവയാണ്. ഓഡിയോഫൈലുകൾക്കായി മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് വൺപ്ലസ് എങ്ങെനയൊക്കെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് നോക്കാം.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

ഫിറ്റിൽ ആണ് കാര്യം

സുഖപ്രദമായി ധരിക്കുന്ന അനുഭവം നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സിൽ എന്തൊക്കെ ഉണ്ടായിട്ടും കാര്യമല്ല. പല തരത്തിലുള്ള ടിഡബ്ല്യുഎസ് ഇയർബഡ്സ് ഞങ്ങൾ കുറച്ചുകാലമായി പരീക്ഷിക്കുന്നുണ്ട്. ഇവയിൽ മിക്കതും ദീർഘസമയം സുഖകരമായി ധരിക്കാൻ സാധിക്കുന്നില്ല. എന്നാൽ നമ്മുടെ കാതുകളെ ശല്യപ്പെടുത്താതെ മണിക്കൂറുകളോളം ധരിക്കാൻ കഴിയുന്ന ഒന്നാണ് വൺപ്ലസ് ബഡ്സ് പ്രോ.

പുതിയ ബഡ്സിന്റെ ഇൻ-ഇയർ ആകൃതി, വലുപ്പം, ഫിനിഷ് എന്നിവയുടെ കാര്യത്തിൽ വൺപ്ലസ് വളരെ ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഈ ഇയർബഡ്സ് നിങ്ങളുടെ ചെവിക്ക് അനാവശ്യമായ സമ്മർദ്ദം നൽകാതെ അവ ദീർഘ സമയം ധരിക്കാൻ സാധിക്കുന്നതും അതുകൊണ്ടാണ്. വൺപ്ലസ് ബഡ്സ് പ്രോ ഉപയോഗിക്കുമ്പോൾ ദീർഘനേരത്തെ ഫ്ലൈറ്റ് യാത്രയിൽ വീഡിയോ കാണുന്നതോ മ്യൂസിക്ക് കേൾക്കുന്നതോ വലിയ പ്രശ്നമേ അല്ല. ഓരോ ബഡ്സിന്റെയും അളവ് വെറും 3.2 സെമി x 2.32 സെന്റിമീറ്ററാണ്, ഭാരം 4.35 ഗ്രാം മാത്രമാണ്. ചെറുതും ഭാരം കുറഞ്ഞതുമായ ബഡ്സ് വളരെ മികച്ച അനുഭവം നൽകുന്നു.

സുരക്ഷിതവും സൗകര്യപ്രദവുമായ വെയറിങ് അനുഭവം ഉറപ്പുവരുത്തുന്നതിനായി മൂന്ന് വലുപ്പത്തിലുള്ള സിലിക്കൺ ഇയർബഡ്സ് എർഗണോമിക് ഡിസൈനോട് കൂടി വൺപ്ലസ് നൽകുന്നുണ്ട്.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

ഗുണനിലവാരവും ഈടും

നിങ്ങൾക്ക് സുഖപ്രദമായ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഉണ്ടെങ്കിൽ പ്രൊഫഷണൽ മീറ്റിംഗുകളോ വർക്ക്ഔട്ട് സെഷനുകളിലോ ഒക്കെ നിങ്ങൾ അവ ധരിക്കും. മാറ്റ് ബ്ലാക്ക്, ഗ്ലോസി വൈറ്റ് കളർ വേരിയന്റുകളിൽ വൺപ്ലസ് ഇയർബഡ്സ് പ്രോ ലഭ്യമാണ്. ബഡ്സിന് സുഗമമായ ടെക്സ്ചർ ഉള്ള ഒരു വൃത്തിയുള്ള ഡിസൈൻ ഉണ്ട്. തിളക്കമാർന്നതും ആകർഷകവുമായ രൂപത്തിനായി സെറാമിക് പോലുള്ള ടെക്സ്റ്റർ ഉള്ള പ്രൌഢമായ വൈറ്റ് വേരിയന്റാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.

നിങ്ങൾക്ക് അൽപ്പം സ്റ്റെൽറ്റി ഡിസൈൻ ഇഷ്ടമാണെങ്കിൽ മാറ്റ് ബ്ലാക്ക് തിരഞ്ഞെടുക്കാം. ഈ രണ്ട് കളർ വേരിയന്റുകൾക്കും സ്റ്റെമ്മിൽ തിളക്കവും ഹെഡിൽ ഒരു മാറ്റ് ടെക്സ്ചറും ഉണ്ട്. ഇത് വിയർപ്പ്, പൊടി എന്നിവയെ പ്രതിരോധിക്കുന്നു.

വൺപ്ലസ് ബഡ്സ് പ്രോ ഉയർന്ന ഡ്യൂറബിലിറ്റി നിലവാരം പുലർത്തുന്നു. ഈ ബഡ്സിന് IP55 റേറ്റിങ് ഉണ്ട്. ചാർജിങ് ക്രെഡിലിനും IPX4 റേറ്റിങ് ഉണ്ട്. വിയർപ്പ്, അഴുക്ക് എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഈർപ്പമുള്ള സാഹചര്യങ്ങളിലോ വ്യായാമ സെഷനുകളിലോ നിങ്ങൾക്ക് ഇവ ധരിക്കാം.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

മികച്ച ഓഡിയോ പെർഫോമൻസ്

ഓഡിയോകൾ മികച്ച രീതിയിൽ കേൾക്കുന്നതിനായി ഡിസൈൻ ചെയ്തവയാണ് പുതിയ ഇയർബഡ്സ്. ക്ലാസ്-ലീഡ് സൗണ്ട് ഡെലിവറിക്ക് രണ്ട് 11 എംഎം വലിയ ഡൈനാമിക് ഡ്രൈവറുകളാണ് ഈ ചെറിയ ഇയർബഡ്സിൽ നൽകിയിട്ടുള്ളത്. ഈ ഇയർബഡ്സ് കാറ്റഗറി-ലീഡ് ബാസ് റീപ്രൊഡക്ഷനായി ട്യൂൺ ചെയ്യുന്നു. ഇത് കൂടാതെ സൗണ്ട് സ്റ്റേജിങ്, ട്രെബിൾ റെസ്പോൺസ്, വോക്കൽ ഡെലിവറി മുതലായ സൗണ്ട് ഡെലിവറിയുടെ അടിസ്ഥാനകാര്യങ്ങളും ഇതിലുണ്ട്.

വൺപ്ലസ് ബഡ്സ് പ്രോയിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. മികച്ചതും തീയറ്റർ പോലെയുള്ളതുമായ ഓഡിയോ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഇത് ഒരു സ്പേഷ്യൽ ഓഡിയോ അറൈൻജ്മെന്റിന് സമാനമാണ്.

 

വൺപ്ലസ് ഹാർഡ്‌വെയർ തലത്തിൽ മാത്രമല്ല ഓഡിയോ സ്റ്റുഡിയോ ഉപയോഗിച്ച് മ്യൂസിക്ക് കേൾക്കുന്ന അനുഭവം കൂടുതൽ ആസ്വാദ്യകരവും വ്യക്തിപരവുമാക്കാൻ കൂടുതൽ കാര്യങ്ങൾ നൽകിയിട്ടുണ്ട്. വ്യത്യസ്ത ശബ്ദങ്ങളോടുള്ള നിങ്ങളുടെ സംവേദനക്ഷമതയെ അടിസ്ഥാനമാക്കി ഓരോ മ്യൂസിക്കും കസ്റ്റമൈസ് ചെയ്യുന്നതിനാണ് വൺപ്ലസ് ഓഡിയോ ഐഡി വികസിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ആവശ്യമുള്ളത് ആ രീതിയിൽ കേൾക്കാൻ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഓഡിയോ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ അൽഗോരിതം സഹായിക്കുമെന്ന് വൺപ്ലസ് പറയുന്നു.

നിങ്ങൾക്ക് കേൾക്കാൻ താൽപ്പര്യമുള്ള മ്യൂസിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാനും കൂടുതൽ പേഴ്സണലൈസ് ചെയ്ത മ്യൂസിക്ക് അനുഭവം നൽകുന്നതിനും പ്രത്യേക ഓഡിയോ നോട്ട്സ് എത്തിക്കാനും വൺപ്ലസ് ബഡ്സ് പ്രോ മിടുക്കരാണ്. നിങ്ങൾക്ക് സ്വന്തം പേഴ്സണൽ സൗണ്ട് അസിസ്റ്റന്റ് ഉള്ളത് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

എഎൻസിയെക്കാൾ മികച്ച ഫീച്ചർ വേറെയില്ല

എഎൻസിയുള്ള നിരവധി പ്രീമിയം ടിഡബ്ല്യുഎസ് ഇയർബഡ്സ് ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എങ്കിലും വൺപ്ലസ് ബഡ്സ് പ്രോയിലെ ഹൈബ്രിഡ് എഎൻസിയുടെ ഗുണനിലവാരവും പെർഫോമൻസും മറ്റൊന്നിലും കണ്ടിട്ടില്ല. എഎൻസിയുടെ ഗുണനിലവാരം മാത്രമല്ല, വളരെ വൃത്തിയുള്ളതും ഉപയോഗപ്രദവുമാണ് ഈ ഫീച്ചർ എന്നതാണ് ആകർഷകം. വൺപ്ലസ് ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) സാങ്കേതികവിദ്യയുണ്ട്. ഇതിൽ ചുറ്റുപാടുകളെ ആശ്രയിച്ച് തിരഞ്ഞെടുക്കാൻ മൂന്ന് മോഡുകൾ ഉണ്ട്.

മൂന്ന് എഎൻസി മോഡുകളിൽ ഒന്ന് നിങ്ങൾ പൊതുഗതാഗതത്തിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ ഔട്ട്‌ഡോർ ശബ്‌ദം പൂർണ്ണമായും റദ്ദാക്കുന്നതിന് ഉപയോഗിക്കാവുന്ന 40ഡിബി വരെ ശക്തമായ നോയിസ് ക്യാൻസലേഷൻ നൽകുന്ന 'എക്‌സ്‌ട്രീം' എഎൻസി ആണ്. നിങ്ങൾ വീട്ടിലാണെങ്കിൽ, സൂക്ഷ്മമായ എഎൻസി അനുഭവിക്കണമെങ്കിൽ 25ഡിബിയുടെ നോയിസ് ക്യാൻസലേഷൻ ഉപയോഗിക്കാം.

എഎൻസി മോഡുകൾ മാറ്റികൊണ്ടിരിക്കാൻ മടിയുള്ള ആളുകൾക്കായി ഒരു സ്മാർട്ട് മോഡും ഇതിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ ചുറ്റുപാടുമുള്ള ആംബിയന്റ് നോയിസ് ഒഴിവാക്കാൻ ഇത് ചുറ്റുമുള്ള ശബ്ദത്തെ ഓട്ടോമാറ്റിക്കായി മനസിലാക്കുന്നു. എഎൻസി മോഡിലെ ഈ കസ്റ്റമൈസബിൾ ഓപ്ഷനുകൾ മികച്ച കേൾവി അനുഭവം നൽകുന്നത് തന്നെയാണ്.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

ക്രിസ്റ്റൽ ക്ലിയർ വോയ്‌സ് കോളുകൾ

എപ്പോഴും ഓഫീസിൽ നിന്നും കോളുകൾ വരുന്ന ഒരാൾക്ക് വൺപ്ലസ് ബഡ്സ് പ്രോ ഏറെ സഹായകരമാവുന്ന ഡിവൈസാണ്. ഈ ബഡ്സിന് 'കാറ്റിന്റെ ശബ്ദം കുറയ്ക്കുന്ന മെക്കാനിക്കൽ ഡിസൈൻ, 3-മൈക്ക് സെറ്റപ്പ് ആണ് ഉള്ളത്.. ഇതിനൊപ്പം ഒരു നൂതനമായ നോയിസ് റെഡ്യൂസിങ് അൽഗോരിതവും ഉണ്ട്. ഈ സാങ്കേതികവിദ്യകളും മികച്ച രൂപകൽപ്പനയും അനാവശ്യ ശബ്‌ദം ഫിൽട്ടർ ചെയ്യുന്നു. ഇത്രയും സങ്കീർണ്ണമായ രൂപകൽപ്പനയുള്ള വൺപ്ലസ് ബഡ്സ് പ്രോ, സബ്‌വേ സ്റ്റേഷനുകൾ, മാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഏത് സാഹചര്യത്തിലും യാതൊരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കുന്നു.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

വേഗത്തിലുള്ള ചാർജിങും മികച്ച കണക്റ്റിവിറ്റിയും

വൺപ്ലസിന്റെ ശ്രദ്ധേയമായ ബാറ്ററിയും ചാർജിങ് ഫീച്ചറുകളും ബഡ്സ് പ്രോയ്ക്കും ഉണ്ട്. ബഡ്സുകളും ചാർജിങ് ക്രഡിലും എഎൻസി ഓഫ് ചെയ്താൽ 38 മണിക്കൂർ പ്ലേ ടൈം നൽകുന്നു. എഎൻസി ഓൺ ചെയ്താൽ 28 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. ഈ ബഡ്സ് വാർപ്പ് ചാർജും ക്വി-സർട്ടിഫൈഡ് വയർലെസ് ചാർജിങും സപ്പോർട്ട് ചെയ്യുന്നുണ്ട്. വെറും 10 മിനിറ്റ് യുഎസ്ബി-സി ചാർജിങ് ഉപയോഗിച്ച് ചാർജ് ചെയ്താൽ നിങ്ങൾക്ക് 10 മണിക്കൂർ പ്ലേടൈം ലഭിക്കും.

ബഡ്സ് പ്രോ ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.2 വയർലെസ് സ്റ്റാൻഡേർഡ്സിൽ പ്രവർത്തിക്കുന്നതിനാൽ കണക്റ്റിവിറ്റി പെട്ടെന്നുള്ളതും തടസ്സമില്ലാത്തതുമാണ്. ചാർജിംഗ് കേസ് തുറന്ന് നിങ്ങളുടെ വൺപ്ലസ് ഡിവൈസിലെ പോപ്പ്-അപ്പ് വിൻഡോ ടാപ്പുചെയ്ത് ആദ്യം തന്നെ നിങ്ങൾക്ക് കണക്റ്റുചെയ്യാം. വൺപ്ലസ് അതിന്റെ വയർലെസ് പ്രൊഡക്ടുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് മികച്ച സവിശേഷതകൾ ഉള്ള ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഹെയ്‌മെലോഡി ആപ്പ് ഉപയോഗിച്ച്, കൂടുതൽ പേഴ്സണലൈസ്ഡ് ഉപയോക്തൃ അനുഭവത്തിനായി ഹെഡ്‌ഫോൺ സെറ്റിങ്സ് നിങ്ങൾക്ക് കസ്റ്റമൈസ് ചെയ്യാൻ സാധിക്കും.

വൺപ്ലസ് ബഡ്സ് പ്രോ; ഞങ്ങൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച വയർലസ് ഇയർബഡ്സ്

ടച്ച് ഓഫ് സെൻ

വൺപ്ലസ് ബഡ്സ് പ്രോയ്ക്ക് അതിന്റെ 'സെൻ മോഡ്' ഉപയോഗിച്ച് നിങ്ങളുടെ ടെൻഷൻ ഒഴിവാക്കാൻ സാധിക്കും. വൺപ്ലസ് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾക്ക് ഹേയ്മെലഡി ആപ്പിൽ നിന്ന് മോഡ് എനേബിൾ ചെയ്യാനും ദിവസവുമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മ്യൂസിക്ക് ആക്സസ് ചെയ്യാനും സാധിക്കും. നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സെൻ മോഡ് വളരെ സഹായകരമാകും. യോഗ, ധ്യാനം പോലുള്ള പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.

താരതമ്യങ്ങളില്ലാത്ത ട്രൂ വയർലസ് ബഡ്സ്

'പ്രോ' മോണിക്കറിന് അനുസൃതമായി പുതിയ വൺപ്ലസ് ബഡ്സ് മികച്ച സവിശേഷതകളും പെർഫോമൻസും നൽകുന്നു. വിപണിയിലെ ഏറ്റവും പ്രീമിയം ടിബ്ല്യുഎസ് ഇയർബഡ്സിന് പോലും നൽകാൻ കഴിയാത്ത പെർഫോമൻസാണ് ഈ ഡിവൈസ് നൽകുന്നത്. ഈ ബഡ്സ് എതിരാളികളേക്കാൾ വളരെ മികച്ചതാണ്. ആകർഷകമായ വിലയ്ക്ക് ഏറ്റവും മികച്ച കേൾവി അനുഭവം ഇതിലൂടെ ലഭിക്കുന്നു. മികച്ചൊരു ടിബ്ല്യുഎസ് ഇയർബഡ്സ് വാങ്ങണം എന്നുണ്ടെങ്കിൽ ഇത് തന്നെയാണ് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ്.

Most Read Articles
Best Mobiles in India

English summary
The new OnePlus Buds Pro comes jam-packed with quality innovations that make it a complete package, on paper and in the real life scenarios.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X