വോ വൈഫൈ മുതൽ 5ജി വരെ; 2020ലെ ടെലിക്കോം വിപണി

|

2019 ടെലികോം വ്യവസായത്തെ സംബന്ധിച്ചിടത്തോളം കയറ്റിറക്കങ്ങളുടെ കാലമായിരുന്നു. മുൻ നിര കമ്പനികൾ ഇത്രയേറെ സാമ്പത്തിക പ്രശ്നം അനുഭവിച്ച മറ്റൊരു വർഷം ഉണ്ടാവാനിടയില്ല. അതിനിടയിലും ഉപയോക്താക്കളെ ആകർഷിക്കാനും മുന്നേറാനുമുള്ള കഠിനമായ ശ്രമങ്ങൾ കമ്പനികൾ നടത്തികൊണ്ടേയിരുന്നു. എജിആർ തളർത്തിയ ജിയോ ഒഴികെയുള്ള കമ്പനികൾ ജിയോ ഐയുസി ചാർജ്ജ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നത് മുതലെടുത്ത് വിപണി പിടിക്കാൻ ശ്രമിച്ചതാണ് 2019ലെ ടെലിക്കോം വിപണിയെ ഏറ്റവും സജീവമായ സംഭവം. ടെലിക്കോം വിപണി 2019ൽ നിന്ന് പഠിച്ച പാഠങ്ങളുടെ ബലത്തിൽ ഈ വർഷം മുന്നേറുമെന്ന് ഉറപ്പാണ്. വൈഫൈ കോളിങ് മുതൽ 5ജി വരെ 2020 കാത്തിരിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ബി‌എസ്‌എൻ‌എൽ 4 ജി
 

ബി‌എസ്‌എൻ‌എൽ 4 ജി

2019ൽ അടച്ച് പൂട്ടലിന്റെ വക്കിലെത്തുകയും പിന്നീട് സർക്കാരിൽ നിന്നുള്ള പുനരുജ്ജീവന പാക്കേജ് ഉപയോഗിച്ച് കരകയറാൻ ശ്രമിക്കുകയും ചെയ്യുന്ന ബിഎസ്എൻഎൽ 4ജി സ്പെക്ട്രവും നേടിയെടുത്തിരുന്നു. രാജ്യത്തുടനീളം 4 ജി നെറ്റ്‌വർക്ക് വിന്യസിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ ഇപ്പോൾ ആദ്യ ഘട്ടത്തിലാണ്. 2020ൽ രാജ്യത്തുട നീളം 4ജി സേവനം ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. 2020 ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് നിർണായകമാവുന്നതും അതുകൊണ്ട് തന്നെയാണ്

ഇന്ത്യയിൽ 5 ജി ട്രയൽസ്

ഇന്ത്യയിൽ 5 ജി ട്രയൽസ്

അഞ്ചാം തലമുറ നെറ്റ്വർക്കിന്റെ സമയമാണ് ഇത്. 2020ൽ ഇന്ത്യയിൽ 5ജി വിപ്ലവത്തിന് തുടക്കമാവും. പക്ഷേ ഇന്ന് 4ജി ലഭ്യമാകുന്ന വിധത്തിൽ സജീവമായി 5ജി എത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. 5ജി ട്രയലുകളായിരിക്കും ഈ വർഷം രാജ്യത്ത് നടക്കുക. 5 ജി സ്പെക്ട്രം ലേലം 2020 മാർച്ചിൽ നടക്കും. വാണിജ്യാടിസ്ഥാനത്തിൽ ഈ വർഷം നടപ്പിലാകാൻ സാധ്യതയില്ല. പരിക്ഷണാടിസ്ഥാനത്തിൽ നടപ്പാവുകയും ഇന്ത്യയിലെ ഉപയോക്താക്കളിൽ ചെറിയൊരു വിഭാഗത്തിന് ഇത് ഉപയോഗിച്ച് നോക്കാൻ ലഭിക്കുകയും ചെയ്യു. എന്തായാലും ഇന്ത്യയിലെ 5ജി നെറ്റ്വർക്കിന്റെ ഭാവി ഈ വർഷം തീരുമാനിക്കപ്പെടും.

കൂടുതൽ വായിക്കുക: എയർടെൽ എക്‌സ്ട്രീം ബ്രോഡ്‌ബാൻഡ് അൺലിമിറ്റഡ് ഡാറ്റ ടോപ്പ്-അപ്പ് പ്ലാൻ ഇപ്പോൾ 299 രൂപയ്ക്ക്

ഒടിടി കണ്ടന്റുകളുടെ വളർച്ച

ഒടിടി കണ്ടന്റുകളുടെ വളർച്ച

ഓവർ-ദി-ടോപ്പ് കണ്ടന്റ് പ്ലാറ്റ്ഫോമുകളുടെ ഇന്ത്യയിലെ സുവർണ്ണ വർഷമായിരുന്നു 2019. 2020ൽ ഈ ജനപ്രീതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പമുള്ള ഒ‌ടി‌ടി കണ്ടന്റുകൾ ടെലിക്കോം കമ്പനികൾ വളരെയധികം ഉൾപ്പെടുത്തുന്നത് 2019ന്റെ രണ്ടാം പകുതി മുതൽ കാണാമായിരുന്നു. 2020 ൽ ബി‌എസ്‌എൻ‌എല്ലും ഈ ബാൻഡ്‌വാഗനിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ടെലികോം ഓപ്പറേറ്റർമാർ അവരുടെ ഒടിടി കണ്ടന്റുകൾ ലഭ്യമാക്കുന്ന ഓഫറുകൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഇന്ത്യയിലേക്ക് നിരവധി അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമുകളെ എത്തിച്ചതും ടെലിക്കോം കമ്പനികളാണ്. ഈ വർഷവും ഇത് തുടരും.

താരിഫ് വർദ്ധന
 

താരിഫ് വർദ്ധന

താരിഫ് വർദ്ധന കഴിഞ്ഞ മാസമാണ് വന്നതെങ്കിലും ഇനിയും റിച്ചാർജ് പ്ലാനുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്ലാനുകൾക്ക് മിനിമം തുക ഫ്ലോർ നിശ്ചയിക്കണമെന്നാവശ്യരപ്പെട്ട് കമ്പനികൾ ട്രായ് യെ സമീപിച്ചിരുന്നു. ഇത്തരമൊരു മിനിമം നിരക്ക് ഉണ്ടായാൽ കമ്പനികൾ ഇനിയും വില വർദ്ധിപ്പിക്കാനാണ് സാധ്യത. ഉപയോക്താക്കളെ സംബന്ധിച്ച് 2020 അത്ര നല്ല വർഷമായിരിക്കില്ല. മത്സരം വർദ്ധിക്കാനും വില കുറയാനുമുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

സെൽഫ് കെയർ ആപ്പുകളിൽ കൂടുതൽ ശ്രദ്ധ

സെൽഫ് കെയർ ആപ്പുകളിൽ കൂടുതൽ ശ്രദ്ധ

ടെലികോം ഓപ്പറേറ്റർമാർ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തരാവാൻ ശ്രമിക്കുന്ന മറ്റൊരു മേഖല സെൽഫ് കെയർ ആപ്ലിക്കേഷനുകളുടെ മേഖലയാണ്. ഉപഭോക്തൃ അനുഭവത്തെ മുൻ‌ഗണനയായി എടുത്തുകൊണ്ട് ടെലികോം കമ്പനികൾ സെൽഫ് കെയർ ആപ്ലിക്കേഷനുകൾ വഴി ഉപയോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്, എയർടെൽ താങ്ക്സ് ആപ്ലിക്കേഷനിൽ എം‌എൻ‌പി ട്രാക്കിംഗ് അടക്കമുള്ള നിരവധി സേവനങ്ങളും മറ്റും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അപ്ലിക്കേഷനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും നൽകിയിട്ടുണ്ട്. മൈ ജിയോ ആപ്ലിക്കേഷനും ഇപ്പോൾ ജിയോസാവ് ഇന്റഗ്രേഷനും അനേകം സവിശേഷതകളും ഉൾപ്പെടുന്നു. ഈ വർഷം സെൽഫ് കെയർ ആപ്പുകളുടെ മേഖലയിൽ വലീയ മാറ്റങ്ങൾ തന്ന പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ ശ്രദ്ധിക്കുക, ഇനി പഴയ പ്ലാനുകൾ ലഭ്യമാകില്ല

എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി ലയനം

എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി ലയനം

ഡിഷ് ടിവി മേഖലയിൽ 2019 വലിയ കമ്പനികളുടെ ലയനങ്ങളൊന്നും നടന്ന വർഷമല്ല. 2020 ൽ രാജ്യത്തെ പ്രധാന എം & എ ഇവന്റുകളിലൊന്നായി എയർടെൽ ഡിജിറ്റൽ ടിവിയും ഡിഷ് ടിവിയും ലയിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഡി‌ടി‌എച്ച് വ്യവസായത്തിൽ‌ ഈ ലയനം കാരണം ഒരു വമ്പൻ കമ്പനിയാണ് ഉണ്ടാവുന്നത്. അത് ഡി‌ടി‌എച്ച് മാർ‌ക്കറ്റിന്റെ 60% മാർ‌ക്കറ്റ് ഷെയർ കൈയ്യടക്കുന്ന ഒന്നായിരിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ ലയനം നടക്കാനാണ് സാധ്യത.

വോ വൈഫൈയുടെ കാലം

വോ വൈഫൈയുടെ കാലം

2020ൽ സജീവമാകാൻ പോകുന്ന നൂതന സാങ്കേതികവിദ്യകളുടെ കാര്യത്തിൽ, നമ്മൾ കൂടുതൽ കാണാൻ പോകുന്നത് വോയ്‌സ് ഓവർ വൈ-ഫൈ ആണ്. ജിയോയും എയർടെല്ലും ഈ സേവനം ആരംഭിച്ച് കഴിഞ്ഞു. കൂടുതൽ ഓപ്പറേറ്റർമാർ ഇതിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം റിലയൻസ് ജിയോയും ഭാരതി എയർടെലും സാങ്കേതികവിദ്യയെ സമ്പൂർണ്ണ രീതിയിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുണ്ട്. രാജ്യത്തുടനീളം കൂടുതൽ പ്രദേശങ്ങളിൽ വോവൈഫൈ സപ്പോർട്ട് സവിശേഷത എത്തിക്കാൻ കമ്പനികൾ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
2020 is going to be the year where the consumers are going to have their first brush with the fifth-generation network technology. Also, with the effects of the data tariff war now aside, there is going to be a new wave in the telecom industry where the financials of the telecom companies are expected to get better.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X