Home
News

പുതിയ പ്രൈവസി പോളിസി പണിയായി, വാട്സ്ആപ്പ് ഡൗൺലോഡുകളിൽ 40 ശതമാനം കുറവ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതുമുതൽ കഷ്ടകാലത്തിലാണ്. പുതിയ പോളിസികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി രണ്ടുതവണ മാറ്റാൻ വാട്സ്ആപ്പ് നിർബന്ധിതരായി എന്ന് മാത്രമല്ല ആപ്പിന്റെ ഡൌൺലോഡുകളിലും വൻ ഇടിവുണ്ടായി. ജനുവരി മുതൽ ഏപ്രിൽ വരെ 40 ശതമാനം കുറവാണ് വാട്സ്ആപ്പ് ഡൗൺലോഡുകളിൽ ഉണ്ടായത്. സിഗ്നൽ, ടെലിഗ്രാം എന്നിവയുൾപ്പെടെയുള്ള മറ്റ് മെസേജിങ് ആപ്പുകൾക്ക് ഇതേ കാലയളവിൽ ഡൗൺലോഡുകളുടെ കാര്യത്തിൽ വലിയ വർധനവ് ഉണ്ടായി.

റിപ്പോർട്ട്

സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച് പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതുമുതൽ ആളുകൾ വാട്സ്ആപ്പ് ഡൗൺലോഡുചെയ്യുന്നത് കുറഞ്ഞു. 2021ന്റെ ആദ്യ നാല് മാസങ്ങളിൽ, ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്ത ആളുകളുടെ എണ്ണം 98 ശതമാനം ഉയർന്ന് 161 ദശലക്ഷത്തിലധികമായി. സിഗ്നൽ ഡൌൺ‌ലോഡുകളിൽ 1,192 ശതമാനം വർധനവാണ് ഉണ്ടായത്. 64.6 ദശലക്ഷം ഡൌൺലോഡ്സ് ആണ് സിഗ്നലിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള വാട്സ്ആപ്പിന്റെ മൊബൈൽ ആപ്പ് ഡൌൺലോഡ്സ് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 43 ശതമാനം കുറഞ്ഞു. എങ്കിലും എതിരാളികളെ മറികടന്ന് ഏകദേശം 172.3 ദശലക്ഷത്തിലേക്ക് വാട്സ്ആപ്പ് എത്തിയിട്ടുണ്ട്.

ടെലിഗ്രാം

ടെലിഗ്രാം 63.5 ദശലക്ഷം ഡൌൺ‌ലോഡ്സിൽ എത്തിയെന്നും സിഗ്നലും വളരെയധികം വളർച്ച കൈവരിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2020 ജനുവരിയിൽ 992,000 ഉണ്ടായിരുന്ന സിഗ്നലിന്റെ ഇൻസ്റ്റാളുകൾ 5,001 ശതമാനം ഉയർന്ന് 50.6 ദശലക്ഷമായി. ഫെബ്രുവരിയിൽ അതിന്റെ ഇൻസ്റ്റാളുകൾ 86 ശതമാനം കുറഞ്ഞു, 7 ദശലക്ഷത്തിലധികമാണ് ഈ കുറവ്. ജനുവരിയിലെ കയറ്റത്തിന് ശേഷം ഓരോ മാസവും അതിന്റെ ഇൻസ്റ്റാളുകൾ കുറഞ്ഞുവെങ്കിലും സിഗ്നൽ ഓരോ മാസവും സ്ഥിരമായി വളർച്ച നേടി. ഏപ്രിലിൽ ആഗോളതലത്തിൽ 2.8 ദശലക്ഷം ഡൗൺലോഡുകളാണ് സിഗ്നൽ നേടിയത്. ഏപ്രിലിൽ ഇത് 1.3 ദശലക്ഷത്തിലധികമാണ്.

സ്വകാര്യതാ നയം

മെയ് 15ന് മുമ്പായി സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചു. വാട്സ്ആപ്പ് അക്കൗണ്ട് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ആളുകൾക്ക് ഇത് ആശ്വാസമായി. സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ വാട്സ്ആപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി ആളുകളെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളിലാണ് ആപ്പ്. തുടർന്നും പ്രൈവസി പോളിസി അംഗീകരിക്കാത്ത ആളുകളുടെ ആപ്പിൽ നിന്നും ചില അടിസ്ഥാന ഫീച്ചറുകൾ കമ്പനി എടുത്തുകളയും.

ചാറ്റ് ലിസ്റ്റ്

ഉപയോക്താക്കളെ അവരുടെ ചാറ്റ് ലിസ്റ്റ് ആക്സസ് ചെയ്യുന്നതിൽ നിന്നായിരിക്കും ആദ്യം തടയുക എന്നാണ് സൂചനകൾ. പക്ഷേ അവർക്ക് നോട്ടിഫിക്കേഷൻ പാനൽ, കോളുകൾ എടുക്കാനുള്ള സൌകര്യം, മെസേജുകൾ എന്നിവയിലൂടെ സംവദിക്കാൻ കഴിയും. അവസാന ഘട്ടത്തിൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെസേജുകൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസം ഉണ്ടാകും. സ്ക്രീനിൽ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാനുള്ള ഓർമ്മപ്പെടുത്തൽ വന്നുകൊണ്ടിരിക്കും. ഇത് വളരെ പെട്ടെന്ന് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ്

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ക്ഷീണമാണ് ആപ്പിന് ഉണ്ടാക്കിയത്. ഇത് നേട്ടമായത് ടെലഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്കാണ്. ആളുകൾക്ക് പ്രൈവസിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആശങ്കയാണ് ഇതിന് കാരണം. ഫേസ്ബുക്കുമായി വാട്സ്ആപ്പ് ഡാറ്റ പങ്കിടും എന്നതായിരുന്നു പ്രൈവസി പേളിസിക്കെതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണം. ഇത് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾക്കിടയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കി കൂടി പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
WhatsApp, Facebook's instant messaging platform, has been in trouble since announcing its new privacy policy. From January to April, there was a 40 percent drop in WhatsApp downloads.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X