സന്ദേശം കണ്ടാല്‍ വാട്ട്‌സ്ആപില്‍ ടിക്കുകളുടെ നിറം മാറും....!

വാട്‌സ്ആപില്‍ അയച്ച സന്ദേശങ്ങള്‍ കിട്ടിയോ എന്നറിയാനുള്ള പരിഹാരവുമായി കമ്പനി എത്തി. നീലനിറത്തിലുള്ള രണ്ട് ടിക്ക് മാര്‍ക്ക് വഴിയാണ് സന്ദേശം വായിക്കേണ്ട ആള്‍ കണ്ടോയെന്ന് അറിയുക.

ഇപ്പോള്‍ വാട്‌സ്ആപ് വഴി നമ്മള്‍ ഒരു സന്ദേശം അയച്ചാല്‍ അത് നമ്മുടെ ഗാഡ്ജറ്റില്‍ നിന്നും പുറപ്പെട്ടു എന്നു കാണിക്കാനായി ഒരു ടിക്കും സ്വീകരിക്കേണ്ടയാളുടെ ഗാഡ്ജറ്റില്‍ അത് ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു ടിക്കുകളുമായും മാറുന്നു. രണ്ടാമത്തെ ടിക്ക് അവിടെ മെസേജ് ലഭിച്ചു എന്നുള്ള സൂചന നല്‍കാനാണ് പ്രത്യക്ഷപ്പെടുന്നത്. അത് വായിക്കപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല.

വായിക്കുക: എക്‌സ്പീരിയ സീ3 കോമ്പാക്ട് മികച്ച മിനി ഫല്‍ഗ്ഷിപ്പ് ആകാനുളള 10 കാരണങ്ങള്‍

സന്ദേശം കണ്ടാല്‍ വാട്ട്‌സ്ആപില്‍ ടിക്കുകളുടെ നിറം മാറും....!

ഇനി വാട്‌സ്ആപില്‍ സ്വീകര്‍ത്താവ് സന്ദേശം തുറന്നാല്‍ സന്ദേശത്തിനു മുകളിലുള്ള ടിക്ക് മാര്‍ക്കുകള്‍ നീല നിറത്തിലായി മാറും. സ്വീകര്‍ത്താവ് സന്ദേശം കണ്ടു എന്ന് ഉറപ്പാക്കാനാണ് ടിക്കുകള്‍ നീല നിറമാകുന്നത്. സന്ദേശത്തിനു മേല്‍ ടാപ്പുചെയ്താല്‍ പ്രത്യക്ഷപ്പെടുന്ന മെസേജ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനില്‍ സന്ദേശം സ്വീകരിക്കപ്പെട്ട സമയവും സ്വീകര്‍ത്താവ് അതു കണ്ട സമയവും ശബ്ദ സന്ദേശമാണെങ്കില്‍ കേട്ട സമയവും അപ്‌ഡേറ്റ് ചെയ്യപ്പെടും.

ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിക്കാതെ തന്നെ ബ്ലൂ ടിക്ക് മാര്‍ക്കുകള്‍ ലഭ്യമാകുമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇത് എന്നു മുതല്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വാട്ട്‌സ്ആപ് വ്യക്തമാക്കിയിട്ടില്ല.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot