വാട്സ്ആപ്പ് പേ ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്ന് മാർക്ക് സക്കർബർഗ്

|

കുറച്ചുകാലമായി ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് പേ പരീക്ഷണ ഘട്ടത്തിലാണ്, ഡാറ്റാ നിയന്ത്രണം പാലിക്കൽ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും കാരണം ഇതുവരെ കമ്പനിക്ക് സേവനം എല്ലാവർക്കുമായി ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പ് പേ ഉടൻ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമക്കി. ഇന്ത്യയുടെ പേയ്മെൻറ് മേഖലയെ വാട്സ്ആപ്പിൻറെ ജനപ്രീതിയുടെ പിന്തുണയോടെ മാറ്റിമറിക്കാൻ സാധിക്കുമെന്നാണ് വാട്സ്ആപ്പിൻറെ ഉടമസ്ഥരായ ഫെയ്സ്ബുക്ക് കരുതുന്നത്.

പരീക്ഷണ ഘട്ടത്തിൽ

ഇന്ത്യയിൽ വാട്സ്ആപ്പ് പേ പരീക്ഷണ ഘട്ടത്തിലാണെന്നും പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയിലെ പല ആളുകൾക്കും ആപ്പ് ഉപയോഗിക്കാനുള്ള താല്പര്യം വ്യക്തമായിട്ടുള്ളതാണെന്നും സക്കൻബർഗ് വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാവർ‌ക്കുമായി ഉടൻ‌ തന്നെ വാട്സ്ആപ്പ് പേ ആരംഭിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം തങ്ങൾക്ക് ഉണ്ടെന്നും അതിന് എല്ലാ കാര്യങ്ങളും ശരിയാകുമ്പോൾ വാർത്തകൾ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ഡാറ്റ

ഇന്ത്യക്കാരുടെ സാമ്പത്തിക ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസസ്സിംഗിനായി അത് മറഅറഅ രാജ്യങ്ങളിലെ സെർവറുകളിലേക്ക് അയക്കേണ്ടതുണ്ടെങ്കിലും ആ ഡാറ്റ ഇന്ത്യൻ സെർവറുകളിലേക്ക് മടങ്ങിവരികയും ഇവിടെ തന്നെ സംഭരിക്കപ്പെടുകയും വേണം. സാമ്പത്തിക ഡാറ്റ മറ്റൊരു രാജ്യത്ത് സൂക്ഷിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ നിയമത്തിൽ കർശനമായ നിർദ്ദേശമുണ്ട്.

കൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നുകൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നു

വാട്ട്സ്ആപ്പ് പേ ഡാറ്റ

വാട്ട്സ്ആപ്പ് പേ ഡാറ്റ സംബന്ധിച്ച സർക്കാരിൻറെ നിർദ്ദേശങ്ങളും ആവശ്യകതകളും പാലിക്കാത്തതിൽ സർക്കാരും റിസർവ് ബാങ്കും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അലിബാബാ കമ്പനിയുടെ പിന്തുണയുള്ള പേടിഎമ്മിന്റെ സിഇഒ വിജയ് ശർമ പോലും വാട്ട്സ്ആപ്പ് ടു ഫാക്ടർ ഓതൻറിക്കേഷൻ പാലിക്കുന്നില്ലെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. പേടിഎം, ഗൂഗിൾ പേ പോലുള്ള മറ്റ് പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ ഈ ടു ഫാക്ടർ ഓതൻറിക്കേഷൻ പാലിക്കുന്ന പണമിടപാട് ആപ്പുകളാണ്.

ഇന്ത്യയിൽ ലോഞ്ച്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് സക്കർബർഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനാൽ ആർ‌ബി‌ഐ (റിസർവ് ബാങ്ക്), എൻ‌സി‌പി‌ഐ (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) എന്നിവ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് തങ്ങളുടെ പ്രവർത്തനങ്ങളെ മാറ്റുന്നുവെന്നാണ് കരുതേണ്ടത്. അങ്ങനെയല്ലെങ്കിൽ, 2023 ഓടെ ഒരു ട്രില്യൺ ഡോളർ മാർക്കറ്റിലെത്താൻ പോകുന്ന വാട്സ്ആപ്പ് പേയുടെ വലിയൊരു വലിയൊരു വിപണിയാണ് നഷ്ടപ്പെടാൻ പോകുന്നത്.

ഇന്ത്യൻ ഡിജിറ്റൽ പേയ്മെൻറ് രംഗം

നിലവിൽ, ആൽഫബെറ്റിന്റെ ഗൂഗിൾ പേ, അലിബാബ പിന്തുണയുള്ള പേടിഎം, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺ‌പേ, ആമസോൺ പേ എന്നിവയാണ് ഇന്ത്യൻ ഡിജിറ്റൽ പേയ്മെൻറ് രംഗത്തെ അടക്കി വാഴുന്നത്. വാട്‌സ്ആപ്പിന് ഇതിനകം തന്നെ ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, അതായത് യുപിഐയിൽ പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് പേ സേവനത്തിൽ ഉപയോക്താക്കളെ എത്തിക്കുന്നതിന് കമ്പനിക്ക് അധികം പണിപ്പെടേണ്ടി വരില്ലെന്ന് ഉറപ്പാണ്. വാട്സ്ആപ്പിൻറെ ജനപ്രീതി വാട്സ്ആപ്പ് പേയിലേക്കും ആളുകളെ എത്തിക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക : ഗ്രൂപ്പ് പ്രൈവസിക്ക് പ്രാധാന്യം കൊടുത്ത് വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ്; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക : ഗ്രൂപ്പ് പ്രൈവസിക്ക് പ്രാധാന്യം കൊടുത്ത് വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

യുപിഐ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ എന്നിവയുടെ 90 ശതമാനം ഷെയറോട് കൂടി യുപിഐ സെപ്റ്റംബറിൽ ഒരു ബില്യൺ ഇടപാടുകൾ എന്ന നാഴികകല്ല് പിന്നിട്ടു. യുപിഐ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന എൻ‌പി‌സി‌ഐ ഇപ്പോൾ സിംഗപ്പൂരിലും യു‌എഇയിലും സേവനം ആരംഭിച്ച് യുപിഐയുടെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

Best Mobiles in India

English summary
WhatsApp Pay has been in the testing phase in India for a while now and it hasn’t been able to step out of it owing to data compliance issues and regulations. But this is soon about to change as Facebook CEO Mark Zuckerberg says that it’ll soon be available for all users in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X