Just In
- 1 hr ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 3 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 4 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
- 4 hrs ago
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
Don't Miss
- Movies
ഉപ്പും മുളകും 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയെങ്കില്‍ കോമഡി ഉത്സവം 500! എങ്ങും ആഘോഷം തന്നെ
- Automobiles
G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
- News
ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും
- Sports
ലോകകപ്പില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചു, പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ അഫ്ഗാന് നായകന്
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; നിങ്ങൾ ഇനിയും സബ്സ്ക്രൈബ് ചെയ്തില്ലേ?
- Lifestyle
30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
WhatsApp: ഒറ്റ വാട്സ്ആപ്പ് അക്കൌണ്ട് ഇനി പല ഡിവൈസുകളിൽ ഉപയോഗിക്കാം
വാട്സ്ആപ്പ് എന്ന ജനപ്രിയ മെസേജിങ് ആപ്ലിക്കേഷൻ ഇടയ്ക്കിടെ തങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാറുണ്ട്. ഓരോ അപ്ഡേറ്റിലും അനവധി സവിശേഷതകളാണ് ആപ്പ് കൊണ്ടുവരാറുള്ളത്. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സൌകര്യത്തിനും പ്രാധാന്യം നൽകുന്ന ഫീച്ചറുകളുമായി പുറത്ത് വരാറുള്ള വാട്സ്ആപ്പ് അപ്ഡേറ്റുകളിൽ ഇനി വരാൻ പോകുന്നത് മൾട്ടി ഡിവൈസ് സപ്പോർട്ട് എന്ന ഫീച്ചറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരേ സമയം ഒന്നിലധികം ഡിവൈസുകളിൽ ഒരു അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനമാണ് മൾട്ടി ഡിവൈസ് സപ്പോർട്ടിലൂടെ ഉദ്ദേശിക്കുന്നത്. ഇപ്പോൾ വാട്സ്ആപ്പ് അക്കൌണ്ടുകൾ ഒരു ഡിവൈസിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കു. അല്ലാത്ത പക്ഷം ഫോണിലല്ലാതെ വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടിവരും. എന്തായാലും പുതിയ ഫീച്ചർ വരുമെന്ന റിപ്പോർട്ടുകൾ പുതിയ അപ്ഡേറ്റിൻരെ ബീറ്റ വേർഷൻ അടിസ്ഥാനമാക്കിയാണ് മനസ്സിലാക്കിയത്.

പുതിയ അപ്ഡേറ്റിൻറെ പരീക്ഷണത്തിനായി പുറത്തിറക്കിയ iOS നായുള്ള ബീറ്റ വേർഷനായ 2.19.120.20 എന്ന വേർഷനിലാണ് പുതിയ സവിശേഷത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ അപ്ഡേറ്റിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗ് ഇൻ ചെയ്യുമ്പോൾ ഒരു രജിസ്ട്രേഷൻ കോഡ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്താൽ ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളിൽ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുമെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ വായിക്കുക: വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റിനെതിരെ പരാതിയുമായി ഉപയോക്താക്കൾ

നിങ്ങൾ ഒരു പുതിയ ഡിവൈസിൽ ലോഗിൻ ചെയ്യുമ്പോൾ വാട്ട്‌സ്ആപ്പ് സാധാരണയായി വേരിഫിക്കേഷൻ കോഡ് ആവശ്യപ്പെടും. നിങ്ങൾ നേരത്തെ സെറ്റ് ചെയ്ത വേരിഫിക്കേഷൻ കോഡാണ് ലഭിക്കുക. പുതി. ബീറ്റ വേർഷനിൽ നിങ്ങളുടെ അക്കൗണ്ടിനായി ഒരു രജിസ്ട്രേഷൻ കോഡ് അപ്ലിക്കേഷൻ ആവശ്യപ്പെടും. ബീറ്റവേർഷനിൽ ഇത് സംബന്ധിക്കുന്ന ഒരു പോപ് അപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഈ സംവിധാനം പൂർണമായും ലഭ്യമാകണമെങ്കിൽ പരീക്ഷാടിസ്ഥാനത്തിലുള്ള ബീറ്റ വേർഷനിൽ നിന്നും മാറ്റങ്ങൾ വരുത്തി പുതിയ അപ്ഡേറ്റ് ലഭ്യമാക്കണം.

ഇപ്പോൾ ഒരേ അക്കൌണ്ടിൽ തന്നെ ഒന്നിലധികം ഡെസ്ക്ടോപ്പുകളിൽ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഇത് വാട്സ്ആപ്പ് ഫോർ വെബ് എന്ന ഓപ്ഷനാണ്. ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടെങ്കിൽ പോലും വാട്സ്ആപ്പിൻറെ ഒരു അക്കൌണ്ട് ഒരു മൊബൈൽ ഡിവൈസിൽ മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളു.

മൊബൈൽ മാറ്റുമ്പോൾ വാട്സ്ആപ്പ് പുതിയ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ച് തുടങ്ങിയാൽ പഴയ ഫോണിലെ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത വിധം ഡിആക്ടിവേറ്റ് ആകും. വാട്സ്ആപ്പ് ഉപയോഗിക്കാൻ ഡാറ്റ അഥവ ഇൻറർനെറ്റ് സംവിധാനം അവശ്യമാണെന്ന് അറിയാമല്ലോ, പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന മൾട്ടി ഡിവൈസ് ഉപയോഗിച്ചാൽ iOS ആൻഡ്രോയിഡ് എന്നിവയിൽ ഏത് ഡിവൈസിൽ വേണമെങ്കിലും ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കും.
കൂടുതൽ വായിക്കുക: യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത, വാട്സ്ആപ്പ് കോൾ നിയന്ത്രണം ഏടുത്ത് മാറ്റുന്നു

വാട്സ്ആപ്പ് തങ്ങളുടെ ആപ്പ് നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ അപ്ഡേറ്റിൽ സുരക്ഷാ സംവിധാനങ്ങൾക്കായുള്ള കൂടുതൽ സവിശേഷതകൾ കമ്പനി ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഫിങ്കർപ്രിൻറ് ലോക്ക്, ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് എന്നിവയെല്ലാം പുതുതായി ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്ന സവിശേഷതകളാണ്. മൾട്ടി-ഡിവൈസ് പിന്തുണ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റ് സവിശേഷതകൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ആളുകൾ കാത്തിരിക്കുന്നത് വാട്സ്ആപ്പ് ഡാർക്ക് മോഡിനായാണ്. അടുത്ത അപ്ഡേറ്റിൽ തന്നെ ഡാർക്ക് മോഡ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും പുതിയ അപ്ഡേറ്റ് അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790