Just In
- 39 min ago
പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം
- 2 hrs ago
ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്
- 2 hrs ago
മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്ലസ് പ്രോസസറുമായി ഹോണർ വി 40 വരുന്നു
- 4 hrs ago
ദിവസവും 4ജിബി ഡാറ്റയുമായി വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
Don't Miss
- News
സ്ഥാനാരോഹണത്തിന് ട്രംപില്ല: വേദിയിൽ ലേഡി ഗാഗയും അമൻഡ ഗോർമാനും, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോളിൽ
- Automobiles
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- Lifestyle
നഖത്തിലും ചെവിയിലും ഈ മാറ്റങ്ങളെങ്കില്‍ കൊവിഡ് സൂക്ഷിക്കണം
- Finance
9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്
മലിഷ്യസ് ബഗുകളും സുരക്ഷാ പിഴവുകളും നമ്മൾ നിരന്തരം ഉപയോഗിക്കുന്ന ജനപ്രീയ ആപ്പുകളെ പോലും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വാട്സ്ആപ്പിലും പുതിയ ബഗ് കണ്ടെത്തിയതായി റിപ്പോർട്ട്. 1.5 ബില്ല്യൺ ആക്ടീവ് ഉപയോക്താക്കളെ ബാധിക്കുന്ന ബഗാണ് വാട്സ്ആപ്പിൽ അപകട ഭീഷണിയായിരിക്കുന്നത്. ചെക്ക് പോയിന്‍റ് എന്ന സുരക്ഷാ കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച് പുതുതായി കണ്ടെത്തിയ ബഗ് ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഹാക്കർമാരെ അനുവദിക്കുന്ന ഒന്നാണ്. ഉപയോക്താക്കൾക്ക് സ്വന്തം അക്കൗണ്ട് ഉപയോഗിക്കാതിരിക്കാൻ സാധിക്കാത്ത വിധത്തിൽ മാറ്റാനും ഹാക്കർമാർക്ക് ഈ ബഗിലൂടെ സാധിക്കും.

വാട്ട്‌സ്ആപ്പ് അടുത്തിടെ ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു, ഇത് നിരവധി ഉപയോക്താക്കളുടെ ആപ്ലിക്കേഷൻ ക്രാഷ് ചെയ്ത ഗുരുതരമായ ചില സുരക്ഷാ വീഴ്ച്ചകൾ പരിഹരിക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. വീഡിയോ ഫയലുകൾ വഴി വരുന്നൊരു ബഗും കഴിഞ്ഞ മാസം വാർത്തയായിരുന്നു. ഇപ്പോഴിതാ പുതിയ അപ്ഡേറ്റിലും സുരക്ഷാ വീഴ്ച്ചയും മലിഷ്യസ് ബഗും ഉണ്ടെന്നും ഇവ ഗ്രൂപ്പ് ചാറ്റിലൂടെ ഗ്രൂപ്പിലുള്ള എല്ലാ ഉപയോക്താക്കളുടെയും ആപ്ലിക്കേഷൻ ക്രാഷ് ചെയ്യിക്കാൻ സാധിക്കുന്ന ഒന്നാണെന്നും സുരക്ഷാ ഗവേഷകർ കണ്ടെത്തി.

വാട്ട്‌സ്ആപ്പും വാട്‌സ്ആപ്പ് വെബും തമ്മിലുള്ള ആശയവിനിമയങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഈ അപകടസാധ്യത കണ്ടെത്തിയത്. ഗ്രൂപ്പിലെ ഒരു അംഗം ഒരു സന്ദേശം അയയ്‌ക്കുമ്പോൾ, ആരാണ് സന്ദേശം അയച്ചതെന്ന് തിരിച്ചറിയാൻ അപ്ലിക്കേഷൻ പാർട്ടിസിപ്പെന്‍റ് പാരാമീറ്റർ പരിശോധിക്കുന്നു. എന്നാൽ ഇപ്പോൾ, പാരാമീറ്ററിൽ കൃതൃമത്വം കാണിക്കാൻ സാധിക്കുമെന്നാണ് സുരക്ഷാ ഗവേഷണ സ്ഥാപനമായ ചെക്ക് പോയിന്‍റ് കണ്ടെത്തിയിരിക്കുന്നത്.

ഗ്രൂപ്പ് ചാറ്റുകൾക്കായി അപ്ലിക്കേഷനിൽ ഒരു വിനാശകരമായ ലൂപ്പ് സൃഷ്ടിക്കാൻ ഹാക്കർമാർക്ക് കഴിയും. ഈ ലൂപ്പിലൂടെ പ്രത്യേകം മെസേജ് പാരാമീറ്ററുകൾ മോഡിഫൈ ചെയ്യാനും ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ബാധിക്കുന്ന തടയാനാകാത്ത വിധത്തിലുള്ള ഒരു ബഗ് ഉണ്ടാക്കാനും സാധിക്കും. ഈ ബഗ് ബാധിച്ചുകഴിഞ്ഞാൽ ഉപയോക്താവിന് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കില്ല. പിന്നീട് ആപ്പ് വീണ്ടും ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യണം. കൂടാതെ ബഗ് കടന്ന് കയറിയ ഗ്രൂപ്പും ഡിലീറ്റ് ചെയ്യണം. ഇത് പല തരത്തിലുള്ള ഡാറ്റ നഷ്ടപ്പെടുന്നതിന് കാരണമാവുന്നു.

അപകടകാരിയായ ഈ മലിഷ്യസ് ബഗിൽ നിന്നും നിങ്ങളുടെ ഡിവൈസിനെ സംരക്ഷിക്കാൻ ആൻഡ്രോയിഡ് iOS ഉപയോക്താക്കൾ വാട്സ്ആപ്പ് അപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യേണ്ടതുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേർഷൻ 2.19.362 ഉം iOS ഉപയോക്താക്കൾക്ക് വേർഷൻ 2.19.121 ആണ്. അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് അവരെ അനാവശ്യ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത് തടയുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുകളും ലഭ്യമാകും.

ചെക്ക് പോയിന്‍റിലെ പ്രൊഡക്റ്റ് വൾനറബിലിറ്റി റിസർച്ചിന്‍റെ തലവൻ ഓഡെഡ് വാനുനുവിന്‍റെ നിർദ്ദേശ പ്രകാരം ഇത്തരത്തിലുള്ള ആക്രമണത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഉപയോക്താക്കൾ ലഭ്യമായ ഏറ്റവും പുതിയ പതിപ്പിലേക്ക് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തടയുന്നതിനായി ആക്സസ് നേടുകയും ചാറ്റ് ഗ്രൂപ്പുകളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് സൈബർ കുറ്റവാളികളെ പ്രതിരോധിക്കാൻ അവശ്യം ചെയ്തിരിക്കേണ്ട കാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ മാത്രമേ സുരക്ഷിതരായി സൈബർ ലോകത്ത് നിലനിൽക്കാൻ സാധിക്കു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190