Home
News

ട്വിറ്റർ സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് ആര്?

സൈബർലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്വിറ്റർ സിഇഒ ജാക്ക് ഡോർസെയുടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15ഓടെയാണ് ജാക്കിൻറെ @jack എന്ന ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത് പലതരം ട്വിറ്റുകൾ ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്കിങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചക്ലിങ് ക്വാഡ് എന്ന ഹാക്കർ സംഘം രംഗത്തെത്തിയിട്ടുണ്ട്.

ഹാക്കർമാർ പോസ്റ്റ് ചെയ്തത് വർണവെറി കലർന്ന ട്വീറ്റുകൾ

ഹാക്കർമാർ പോസ്റ്റ് ചെയ്തത് വർണവെറി കലർന്ന ട്വീറ്റുകൾ

ജാക്ക് ഡോർസേയുടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട് 20 മിനുറ്റിനുള്ളിൽ ഹാക്കിങ് വിവരം ട്വിറ്റർ പുറത്തുവിട്ടു. വർണവെറി കലർന്ന ട്വീറ്റുകളും സെമറ്റിക് വിരുദ്ധ ട്വിറ്റുകളുമാണ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതുകൂടാതെ ജാക്കിൻറെ അക്കൌണ്ടിൽ ഉണ്ടായിരുന്ന എല്ലാ ട്വിറ്റുകളും റീ ട്വിറ്റുകളും ഹാക്കർമാർ റീമൂവ് ചെയ്തു.

ഹാക്കർമാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് യൂട്യൂബർമാരിൽ

ഹാക്കർമാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് യൂട്യൂബർമാരിൽ

പ്രമുഖ യൂട്യൂബർമാരുടെ അക്കൌണ്ടുകൾ ഹാക്ക് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ചക്ലിങ് സ്ക്വാഡ് എന്ന ഹാക്കിങ് സംഘം നടത്തിയ ഏറ്റവും വലീയ ഓപ്പറേഷനാണ് ട്വിറ്റർ സിഇഒ യുടെ അക്കൌണ്ട് ഹാക്കിങ്. പ്രമുഖ യുട്യൂബർമാരായ ജെയിംസ് ചാൾസ്, ഷേൻ ഡൌസൺ, കിങ് ബാച്ച്, എതിക, അമൻഡമസെർനി എന്നിവരുടെ അക്കൌണ്ടുകൾ കഴിഞ്ഞയാഴ്ച്ച ചക്ലിംങ് സ്ക്വാഡ് ഹാക്ക് ചെയ്തിരുന്നു.

ട്വിറ്റർ സ്ഥിരീകരിച്ചിട്ടില്ല

ട്വിറ്റർ സ്ഥിരീകരിച്ചിട്ടില്ല

ജാക്ക് ഡോർസേയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് ചക്ലിങ് സ്ക്വാഡ് വെളിപ്പെടുത്തിയെങ്കിലും ട്വിറ്ററിൻറെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്തായാലും തീക്കട്ടയിൽ ഉറുമ്പരിക്കുന്നുവെന്ന് പറയും പോലെ ട്വിറ്റർ സിഇഒയുടെ അക്കൌണ്ട് തന്നെ ഹാക്ക് ചെയ്യപ്പെട്ടത് സൈബർ സെക്യൂരിറ്റി രംഗത്ത് ട്വിറ്ററിന് വലീയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The hacking group that identified itself as taking over Dorsey's account has previously targeted ouTubers, including James Charles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X