ചൈനീസ് മൊബൈല്‍ കമ്പനി ഹുവായ് ഇന്ത്യയിലേയ്ക്ക്: ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍

Written By:
  X

  ചൈനീസ് മൊബൈല്‍ കമ്പനി ഹുവായ് ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നു. പ്രമുഖ കമ്പനികളെല്ലാം നിര്‍മ്മാണ പ്ലാനുകള്‍ ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ലോകത്തിലെ തന്നെ സാമ്പത്തിക ശക്തിയായ ചൈനയില്‍ വളര്‍ന്ന കമ്പനികള്‍ ഇന്ത്യയില്‍ വളര്‍ച്ച നേടുന്നതു മുതലെടുക്കാന്‍ തന്നെയാണ് കമ്പനികളുടെ തീരുമാനം.

  മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിനെ കുറിച്ച് നിര്‍ബദ്ധമായും അറിയേണ്ട കാര്യങ്ങള്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കീഴില്‍

  മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ചൈനീസ് മൊബൈല്‍ കമ്പനിയായ ഹുവായ് ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ പോകുന്നു.

  ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍

  ഈ ഒരു പദ്ധതി ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചൈനയിലെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് വഴിയൊകുക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

  ഇന്ത്യ മുന്നേറുകയാണ്

  ആപ്പിള്‍ പോലുളള വന്‍കിട കമ്പനികള്‍ ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് മികച്ച സേവനം നല്‍കുന്ന ചൈനീസ് ഫോണുകളും ഇന്ത്യക്കാര്‍ക്ക് പ്രീയപ്പെട്ടതാണ്.

  'സൂപ്പര്‍സേവര്‍ പാക്ക്' 49 രൂപയ്ക്ക് STD/ISD അണ്‍ലിമിറ്റഡ് കോളുകള്‍!

   

   

  ഇന്ത്യയിലെ വരുമാനം

  ചുരുങ്ങിയ മാസം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഓപ്പോ, ലെനോവോ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചൈയില്‍ നിന്നുളള നിക്ഷേപങ്ങളും കൂടുന്നുണ്ട്.

  ചൈനക്കാര്‍ ഭയക്കുന്നു

  ഇന്ത്യന്‍ കമ്പനികളെ കുറിച്ച് ശരിയായ പഠനം നടത്തിയിട്ടു തന്നെയാണ് ചൈനീസ് കമ്പനികള്‍ നിക്ഷേപം നടത്തുന്നതെന്നും ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഇതു കാരണം ചൈനാക്കാര്‍ ഭയക്കുന്നുമുണ്ട്.


  ഒരു മിര്‍ഫി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉത്സവം ആസ്വദിക്കാം!

   

   

  സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ ഇന്ത്യ

  ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. ഇതു തന്നെയാണ് വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടാനു കാരണം.

  ഹുവായ് കമ്പനി

  അധികവും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ഒരു ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഹുവായ് ഈ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ പ്രശസ്തിയാര്‍ജിച്ചത്. വളരെ കുറഞ്ഞ വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടു വരുന്ന ഫീച്ചറുകളാണ് ഹുവായ് തങ്ങളുടെ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
  ഹാര്‍ഡ്‌വയറും സോഫ്റ്റ്‌വയറും ഒത്തിണക്കിക്കൊണ്ട് ഹുവായ് സ്മാര്‍ട്ട്‌ഫോണ്‍ നല്ല ഒരു പ്രകടനം വിപണിയില്‍ കാഴ്ച വയ്ക്കുന്നു.

  ജിയോ സിമ്മിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും!


   

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

  ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  China is not imposing there products on India, it’s Indian’s who are running after it. Without depleting the demand or substituting it with other products it is nearly impossible to ban chinese products.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more