ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭിക്കാൻ ഇനിയും വൈകുമോ? 5ജിയെ കുറിച്ച് അറിയേണ്ടതെല്ലാം

|

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളുടെ 5ജി നെറ്റ്‌വർക്കുകൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ വാണിജ്യാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ അടുത്ത തലമുറ നെറ്റ്വർക്ക് പരീക്ഷീച്ചുകൊണ്ടിരിക്കുകയാണ്. 5ജിക്ക് ആവശ്യമായ സാമഗ്രികൾ ഒരുക്കാനും ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് എത്താൻ ഇനിയും വൈകും. മൂന്ന് കാര്യങ്ങളാണ് 5ജി നെറ്റ്വർക്ക് ആരംഭിക്കുന്നതിന് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.

5ജി നെറ്റ്വർക്ക്

5ജി നെറ്റ്വർക്ക് ആരംഭിക്കുന്നത് വൈകുന്നതിനുള്ള പ്രധാന കാരണം 5ജി സ്പെക്ട്രം ലേലം വൈകി എന്നതാണ്. രണ്ടാമത്തെ കാര്യം നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിങ് ആണ്. നിലവിൽ നടക്കുന്ന പരീക്ഷണം പൂർത്തിയായാൽ മാത്രമേ സ്വാഭാവികമായും നെറ്റ്‌വർക്കുകൾ നവീകരിക്കാൻ സാധിക്കുകയുള്ളു. ഇതിന് കൂടുതൽ സമയവും ആവശ്യമാണ്. 5ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ ആവശ്യമായ പ്രൊഡക്ടുകൾ നിർമ്മിക്കുന്ന കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

18 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ വോയിസ് പ്ലാനുകൾ18 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ വോയിസ് പ്ലാനുകൾ

4ജി

5ജി നെറ്റ്‌വർക്കുകൾക്ക് 4ജി പ്രവർത്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായ സ്‌പെക്ട്രം ബാൻഡുകൾ ആവശ്യമാണ്. ടെലികോം കമ്പനികളെല്ലാം തന്നെ സബ്-ജിഗാഹെർട്സ്, മിഡ്, എംഎം വേവ് ബാൻഡുകൾ സ്വന്തമാക്കാൻ പരിശ്രമിക്കുന്നുണ്ട്. 5ജി സ്പെക്ട്രം ലേലം വൈകുന്നതിനുള്ള പ്രധാന കാരണം 3.3 ജിഗാഹെർട്സ് - 3.4 ജിഗാഹെർട്സ് ബാൻഡിൽ 100 ​​മെഗാഹെർട്സ് എയർവേവ് ഉള്ള ഇന്ത്യൻ നാവികസേന 5ജിക്കായി അത് ഒഴിഞ്ഞു നൽകാൻ തയ്യാറല്ല എന്നതാണ് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ലേലം

ലേലം വൈകിയാൽ 5ജി നെറ്റ്‌വർക്കുകൾ ഇന്ത്യയിൽ ആരംഭിക്കുന്നത് വൈകും. സ്പെക്ട്രത്തിന് നിർണയിച്ചിരിക്കുന്ന വിലയും പ്രധാന വെല്ലുവിളിയാണ്. നെറ്റ്‌വർക്ക് റോൾ ഔട്ട് വേഗത്തിൽ ആക്കാനായി സബ് ജിഗാഹെർട്സ് ബാൻഡിലെ (700 മെഗാഹെർട്സ്) സ്പെക്ട്രത്തിന്റെ വില സർക്കാർ കുറയ്ക്കണമെന്ന് ടെലിക്കോം കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തിലും ഇല്ലാത്ത വിധത്തിലാണ് സ്പെക്ട്രത്തിന്റെ വില എന്നാണ് കമ്പനികൾ ഉന്നയിക്കുന്ന പ്രധാന വിമർശനം.

വോഡഫോൺ ഐഡിയ (വിഐ) വരിക്കാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കിടിലൻ പ്ലാനുകൾവോഡഫോൺ ഐഡിയ (വിഐ) വരിക്കാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കിടിലൻ പ്ലാനുകൾ

ഇന്ത്യയിൽ 5ജി

5ജി സ്പെക്ട്രം ലേലം, ടെസ്റ്റിങ് എന്നിവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാൽ അടുത്ത വർഷം ആദ്യം പോലും ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ആരംഭി ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്ക് സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ പോലും 5ജി നെറ്റ്‌വർക്കുകൾ നൽകാൻ ടെലിക്കോം കമ്പനികൾക്ക് സാധിക്കും. 4ജി കോർ ഉപയോഗിച്ച് മെട്രോ നഗരങ്ങളിൽ 5ജി സോഫ്റ്റ് ലോഞ്ച് ചെയ്യാനാണ് സാധിക്കുക. പക്ഷേ ഇതിന് നെറ്റ്വർക്ക് ശേഷി പരിമിതമായതിനാൽ 4ജി ഉപയോക്താക്കൾക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

5ജി വേഗത

നിലവിലെ അവസ്ഥയിൽ അടുത്ത വർഷത്തിന്റെ രണ്ടാം പാദത്തിലോ അതിനുശേഷമോ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എയർടെൽ, ജിയോ എന്നിവ രാജ്യത്ത് 5ജി പരീക്ഷണങ്ങൾ നടത്തിയിരുന്നു. എയർടെല്ലിന് 1ജിബിപിഎസ് വേഗതവരെ ഈ പരീക്ഷണത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. 5ജി നെറ്റ്വർക്ക് ഇന്ത്യയിൽ എല്ലായിടത്തും എത്തിയാൽ സിനിമകൾ പോലും സെക്കന്റുകൾ കൊണ്ട് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ 5ജി റോൾഔട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വരും മാസങ്ങളിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ‌ സ്ട്രീമിംഗ് ആനുകൂല്യവുംബിഎസ്എൻഎല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ‌ സ്ട്രീമിംഗ് ആനുകൂല്യവും

Best Mobiles in India

English summary
We have to wait more than one year for the launch of 5G network in India. The main reason for this is the delay is delayed spectrum auctions

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X