Wi-Fi Dabba: ഒരു രൂപയ്ക്ക് 1 ജിബി, അതും 1 ജിബിപിഎസ് വേഗതയിൽ; ജിയോയെ തറപറ്റിക്കാൻ വൈഫൈ ഡബ്ബ

|

പണമടച്ച് നേടാവുന്ന പബ്ലിക് വൈ-ഫൈ ഹോട്ട്‌സ്പോട്ട് സേവനമായി 2017ലാണ് വൈ-ഫൈ ഡബ്ബ സേവനം ആരംഭിച്ചത്. പിന്നീട് വാർത്തകളിൽ ഇ്ടം പിടിക്കാതിരുന്ന കമ്പനി ഇപ്പോൾ തങ്ങളുടെ പദ്ധതി ആവിഷ്കരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. 1 ജിബിപിഎസ് ഇന്റർനെറ്റ് വേഗതയുള്ള കണക്റ്റിവിറ്റിയാണ് കമ്പനി ലഭ്യമാക്കുന്നത്. ഒരു രൂപയ്ക്ക് 1ജിബി ഡാറ്റ എന്നതാണ് വൈഫൈ ഡബ്ബയുടെ ഏറ്റവും വലിയ സവിശേഷത.

അതിവേഗ ഇന്റർനെറ്റ്
 

ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സൂപ്പർ നോഡുകൾകക്കായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 1.7 മില്യൺ ഡോളർ നിക്ഷേപിച്ചതായി വൈ-ഫൈ ഡബ്ബ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾ (ഐ‌എസ്‌പി) ആശ്രയിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് പകരമായിട്ടാണ് സൂപ്പർനോഡുകൾ എന്നും കമ്പനി പറയുന്നു.

വൈഫൈ ഡബ്ബ

നിലവിൽ വൈഫൈ ഡബ്ബ ബെംഗളൂരു നഗരത്തിൽ മാത്രമേ ലഭ്യമാകൂ, സൂപ്പർനോഡുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ബെംഗളൂരുവിന്റെ ഒരു വെർച്വൽ ടോപ്പോളജി മാപ്പ് സൃഷ്ടിക്കുന്ന പ്രക്രിയയിലാണ് കമ്പനി. പൊതു ഇടങ്ങളിലെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിപ്പിക്കുന്നതിനൊപ്പം ടെലിക്കോം, ഫൈബർ കേബിൾ സേവന ദാതാക്കൾക്ക് വൻ തിരിച്ചടിയാകുന്ന പദ്ധതി കൂടിയാണ് ഇത്. ഉപയോക്താക്കൾ ഈ പദ്ധതി പൂർത്തിയാകുന്നതോടെ വൻ തോതിൽ സേവനം ഉപയോഗിക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ബിഎസ്എൻഎല്ലിന്റെ എയർ ഫൈബർ പദ്ധതി

1 ജിബി 1 രൂപയ്ക്ക് അതും 1 ജിബിപിഎസ് വേഗതയിൽ

1 ജിബി 1 രൂപയ്ക്ക് അതും 1 ജിബിപിഎസ് വേഗതയിൽ

ബെംഗളൂരുവിലുടനീളം "സൂപ്പർ ചീപ്പ്, സൂപ്പർ ഫാസ്റ്റ്, ഇൻറർനെറ്റ് ആക്സസ്" വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 2017 ൽ വൈ-ഫൈ ഡബ്ബ സ്ഥാപിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി പ്രൊപ്രൈറ്ററി ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ, നെറ്റ്‌വർക്കിംഗ് എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് സാധാരണ ഗതിയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാവശ്യമായ ചിലവുകൾ കുറയ്ക്കുകയും സേവനങ്ങൾ വിലകുറച്ച് നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

ബെംഗളൂരുവിൽ
 

ഇപ്പോൾ വൈഫൈ ഡബ്ബ സേവനം ബെംഗളൂരുവിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നഗരത്തിൽ ആയിരത്തിലധികം ഹോട്ട്‌സ്പോട്ടുകൾ ഇതിനകം തന്നെ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 200എംബി ഡാറ്റയ്ക്ക് 2 രൂപയാണ് കമ്പനി നിരക്ക് ഈടാക്കുന്നത്. ഇത് കൂടാതെ നഗരത്തിലെ പതിനായിരത്തിലധികം കോ-ലിവിംഗ് ഇടങ്ങളിലേക്ക് വൈഫൈ ഡബ്ബ കണക്റ്റിവിറ്റി നൽകുന്നു.

1 ജിബിപിഎസ്

ഈ വർഷം 1 ജിബിപിഎസ് വരെ വേഗതയിൽ 1 ജിബി ഇന്റർനെറ്റ് നൽകാനുള്ള പുതിയ പദ്ധതിയാണ് വൈഫൈ ഡബ്ബയ്ക്ക് ഉള്ളത്. ഇത് വികസിപ്പിച്ചെടുത്ത സൂപ്പർനോഡ്സ് സാങ്കേതികവിദ്യയിലൂടെ ഈ സേവനം ലഭ്യമാകും. വൈ-ഫൈ ഡബ്ബ ഉടൻ തന്നെ 1 ജിബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ബെംഗളൂരുവിൽ അവതരിപ്പിക്കും.

കൂടുതൽ വായിക്കുക: ഫോണിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർക്ക് റെക്കോഡ്

വൈഫൈ ഹോട്ട്‌സ്‌പോട്ട്

വൈഫൈ ഡബ്ബയുടെ സേവനം മറ്റേതൊരു പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടിനെയും പോലെ പ്രവർത്തിക്കുന്നു. ഏതെങ്കിലും പ്രാദേശിക വൈ-ഫൈ ഡബ്ബ സ്റ്റോറിൽ നിന്ന് പായ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്ത് ഉയർന്ന വേഗതയുള്ളതും കുറഞ്ഞ ചെലവിലുള്ളതുമായ ഇന്റർനെറ്റ് ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന രീതിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

എന്താണ് സൂപ്പർനോഡുകൾ

എന്താണ് സൂപ്പർനോഡുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ 2017 മുതൽ ഏകദേശം 1.7 ദശലക്ഷം ഡോളർ മുതൽമുടക്കി സൂപ്പർനോഡുകൾ എന്ന പുതിയ സാങ്കേതികവിദ്യ വൈ-ഫൈ ഡബ്ബ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സൂപ്പർനോഡുകൾ ഒരു പുതിയ തരം സാങ്കേതികവിദ്യയാണെന്നും ഇത് ഐ-സേഫ് ലേസറുകളെ ബാൻഡ്‌വിഡ്ത്ത് ദൂരത്തേക്ക് കൈമാറാൻ യാതൊരു വിധ ഫൈബർ കേബിളുകളും ഇല്ലാതെ സഹായിക്കുന്നുവെന്നും വൈ-ഫൈ ഡബ്ബ വ്യക്തമാക്കി.

നെറ്റ്വർക്ക് കവറേജ്

തങ്ങളുടെ നെറ്റ്വർക്ക് കവറേജ് വർദ്ധിപ്പിക്കുന്നതിനായി 2020 ൽ ബെംഗളൂരുവിൽ നൂറോളം സൂപ്പർനോഡുകൾ വിന്യസിക്കാൻ വൈ-ഫൈ ഡബ്ബ ലക്ഷ്യമിടുന്നു. സൂപ്പർനോഡുകൾ എവിടെ ഇൻസ്റ്റാൾ ചെയ്യണമെന്ന് തീരുമാനിക്കാൻ കമ്പനി നഗരത്തിന്റെ ഒരു വെർച്വൽ ടോപ്പോളജി മാപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. എന്തായാലും വൈഫൈ ഡബ്ബ വ്യാപകമായാൽ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗം, ടെലിക്കോം വിപണി എന്നിവയെല്ലാം മാറി മറിയുമെന്ന കാര്യത്തിൽ തർക്കമില്ല.

കൂടുതൽ വായിക്കുക: 6G: ഇന്ത്യ 5ജിയെ കാത്തിരിക്കുമ്പോൾ ജപ്പാൻ 6ജിയിലേക്ക്

Most Read Articles
Best Mobiles in India

Read more about:
English summary
emember Wi-Fi Dabba, which was founded in 2017 aiming at providing paid public Wi-Fi hotspot service? Well, the same company is now aiming at providing 1 Gbps internet connectivity across individuals and corporate parks for as low as Re 1 per GB. Wi-Fi Dabba now says that it invested around $1.7 million over the last three years to come up with Supernodes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X