ഇന്ത്യയിലെ വിമാനങ്ങളിൽ ഇനി വൈഫൈ സേവനം; സർക്കാർ അനുമതി ലഭിച്ചു

|

ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനങ്ങളിൽ യാത്രക്കാർക്ക് ഇനി വൈ-ഫൈ ഉപയോഗിക്കാം. ഇക്കാര്യത്തിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രധാന ക്യാപ്റ്റന്റെ അനുമതിക്ക് വിധേയമായി എല്ലാ വിമാനങ്ങളിലും യാത്രക്കാരുടെ ആവശ്യത്തിനായി ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സ്വിച്ച് ചെയ്യാമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. വിമാനങ്ങളിലെ വൈഫൈ സേവനം നേരത്തെ നിയമവിരുദ്ധമായിരുന്നു.

വിമാനക്കമ്പനികൾ
 

ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് അവരുടെ യാത്രക്കാർക്കായി സൌജന്യ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാനുള്ള അനുമതി സർക്കാർ തിങ്കളാഴ്ചയാണ് നൽകിയത്. യാത്രക്കാർക്ക് ഇനിമുതൽ വിമാനങ്ങളിൽ വൈ-ഫൈ ലഭ്യമാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. എന്നാൽ വിമാനം പറക്കുന്ന സമയത്ത് വൈഫൈ ലഭ്യത രണ്ട് നിബന്ധനകൾക്ക് വിധേയമായിരിക്കും.

ഫ്ലൈറ്റുകളിലെ വൈഫൈ

നിബന്ധനകളിൽ ആദ്യത്തേത് ഫ്ലൈറ്റുകളിലെ വൈഫൈ ഓണാക്കാനോ ഓഫാക്കാനോ പ്രധാന ക്യാപ്റ്റന് അധികാരമുണ്ടായിരിക്കും എന്നതാണ്. ഈ വിഷയത്തിൽ ക്യാപ്റ്റൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, വിമാനം ക്രൂയിസിംഗ് വേഗതയിലായിരിക്കുമ്പോൾ മാത്രമേ വൈഫൈ ഓണാക്കൂ. ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വൈഫൈ ലഭ്യമാകില്ല. കൂടാതെ കാലാവസ്ഥ പ്രശ്നങ്ങളുണ്ടെങ്കിൽ ക്യാപ്റ്റൻ വൈഫൈ ഓഫ് ചെയ്യണം.

കൂടുതൽ വായിക്കുക: അടിമുടി മാറ്റങ്ങളോടെ ഫേസ്ബുക്ക് മെസഞ്ജറിന്റെ പുതിയ അപ്ഡേറ്റ്കൂടുതൽ വായിക്കുക: അടിമുടി മാറ്റങ്ങളോടെ ഫേസ്ബുക്ക് മെസഞ്ജറിന്റെ പുതിയ അപ്ഡേറ്റ്

വൈഫൈ സേവനം

രണ്ടാമത്തെ നിബന്ധന വൈഫൈ സേവനം ലഭ്യമാക്കുന്ന വിമാനങ്ങളെ സംബന്ധിച്ചുള്ളതാണ്. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ വാഗ്ദാനം ചെയ്യുന്ന ഓരോ വിമാനത്തിനും ഡി‌ജി‌സി‌എ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ സർട്ടിഫിക്കേഷൻ ലഭിച്ചതിന് ശേഷം മാത്രമേ വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിക്കുകയുള്ളു. അനുമതി ലഭിച്ചുകഴിഞ്ഞാൽ ആ വിമാനത്തിൽ യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് വൈഫൈ ലഭ്യമാകും.

ഇന്റർനെറ്റ്
 

ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, സ്മാർട്ട് വാച്ച്, ഇ-റീഡർ അല്ലെങ്കിൽ ഒരു പോയിന്റ് എന്നിവയിലേക്ക് വിമാനത്തിലുള്ള വൈ-ഫൈ വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ പൈലറ്റ് ഇൻ കമാൻഡ് അനുവാദം നൽകും. പക്ഷേ ഇതിനായി ഡിവൈസ് ഫ്ലൈറ്റ് മോഡിൽ ഇടണം. ഇതിനായി വ്യക്തമാക്കിയ നടപടിക്രമങ്ങൾക്ക് വിധേയമായി മാത്രമേ ഡയറക്ടർ ജനറൽ വിമാനത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് അനുവാദം നൽകുകയുള്ളുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

ഫ്ലൈറ്റ് മോഡ്

ഫ്ലൈറ്റ് മോഡിൽ പല ഫോണുകളിലും വൈഫൈ ഉപയോഗിക്കാൻ സാധിക്കിച്ച എന്നതുകൊണ്ട് തന്നെ യാത്രക്കാർക്ക് അവരുടെ ഫോണുകൾ ഒഴികെയുള്ള ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. വിമാനത്തിന്റെ എല്ലാ എക്സിറ്റ് ഡോറുകളും അടച്ച് കഴിഞ്ഞ് പിന്നീട് അത് തുറക്കുന്നതുവരെയായിരിക്കും വൈഫൈ സേവനം ലഭ്യമാക്കുക. നേരത്തെ പറഞ്ഞ പ്രത്യേക അവസരങ്ങളിൽ വൈഫൈ സേവനം ക്യാപ്റ്റൻ വിശ്ചേദിക്കും.

കൂടുതൽ വായിക്കുക: ഹുവാവേ എൻ‌ജോയ് 10 ഇ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹുവാവേ എൻ‌ജോയ് 10 ഇ പുറത്തിറങ്ങി; വിലയും സവിശേഷതകളും

സെല്ലുലാർ കമ്മ്യൂണിക്കേഷൻ

ഫ്ലൈറ്റ് സമയത്ത് സർക്കാർ സെല്ലുലാർ കമ്മ്യൂണിക്കേഷൻ അനുവദിച്ചിരുന്നു. പക്ഷേ നിലവിലെ അറിയിപ്പിൽ ഫോൺ ആശയവിനിമയത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ല. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായി മാറുമെന്ന് ഇതിനകം തന്നെ വിസ്താര എന്ന കമ്പനിയുടെ സിഇഒ ലെസ്ലി റ്റ്ംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

Most Read Articles
Best Mobiles in India

Read more about:
English summary
It took a while but finally it's here. Passengers will be now allowed to use Wi-Fi during flights in the Indian airspace as government has issued notification in this regard. The government notification says that subject to permission by the main captain, all flights will be able to switch on in-flight Wi-Fi for the benefit of fliers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X