കിടിലൻ സവിശേഷതകളുമായി വിൻഡോസ് 11 എത്തിക്കഴിഞ്ഞു

|

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വിൻഡോസിന്റെ പുതിയ പതിപ്പായ വിൻഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിൻഡോസ് 10 ഒഎസിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് നിലവിൽ വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകൾക്കും കമ്പ്യൂട്ടറുകൾക്കും ലഭ്യമാണ്.

 

വിൻഡോസ്

വിൻഡോസ് 10 ഒഎസുമായി താരതമ്യപ്പെടുത്തുമ്പോൾ വിൻഡോസ് 11 ഒരു പ്രധാന യുഐ ഓവർഹോൾ നൽകുന്നുണ്ട്. പുതുതായി ഡിസൈൻ ചെയ്ത ഐക്കണുകളും റീ ഡിസൈൻ ചെയ്ത സ്റ്റാർട്ട് മെനുവുമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങൾ. വിൻഡോസ് 11ലെ മറ്റൊരു പ്രധാന സവിശേഷത ഇത് മധ്യഭാഗത്ത് ഐക്കണുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതാണ്. എന്നതാണ്. ആപ്പിളിന്റെ മാക്ഒഎസിന് സമാനമായ ഹോം സ്ക്രീനാണ് ഇതിലൂടെ ലഭിക്കുന്നത്.

റിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾറിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾ

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് വിഡ്ജറ്റുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിൻഡോസ് 11ൽവാർത്തകൾ, സ്റ്റാറ്റസ്, അപ്ഡേറ്റുകൾ, കാലാവസ്ഥ, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ കാണിക്കുന്ന പുതിയ വിഡ്ജറ്റ്സ് ആണ് നൽകിയിട്ടുള്ളത്. ആപ്പ് സ്റ്റോറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിൻഡോസ് 11 ഒഎസ് ഇപ്പോൾ ആൻഡ്രോയിഡ് ആപ്പുകളെ സപ്പോർട്ട് ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. ഇത് ആമസോണിന്റെ ആപ്പ് സ്റ്റോർ ഉപയോഗിച്ച് ഡൗൺലോഡുചെയ്യാൻ സാധിക്കും. വിൻഡോസ് 11ൽ ആൻഡ്രോയിഡ് ആപ്പുകൾ ആക്‌സസ് ചെയ്യുമ്പോൾ അവ ഒരു പോപ്പ്-അപ്പ് വിൻഡോയിലാണ് ഓപ്പൺ ആവുന്നത്. ഇതിന്റെ വലിപ്പം മാറ്റാനുള്ള സംവിധാനവും ഉണ്ട്.

ബിസിനസ്സ് സവിശേഷതകൾ
 

ബിസിനസ്സ് സവിശേഷതകൾ

ബിസിനസ്സ് ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന നിരവധി സവിശേഷതകളും മൈക്രോസോഫ്റ്റ് ഒഎസ് അപ്ഡേറ്റിലൂടെ ചേർത്തിട്ടുണ്ട്. ലാപ്ടോപ്പ് മറ്റൊരു സ്ക്രീനിലേക്ക് എക്സ്റ്റേണൽ ഡിസ്പ്ലെ ഉപയോഗിച്ച് കണക്റ്റുചെയ്യുമ്പോൾ വിൻഡോസ് 11 ഓട്ടോമാറ്റിക്കായി ആപ്പ് വലുപ്പം ക്രമീകരിക്കുന്നു. ഇത് എക്സ്റ്റേണൽ ഡിസ്പ്ലെ ഡിസ്കണക്ട് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി സാധാരണ മോഡിലേക്ക് മടങ്ങുകയും ചെയ്യും. ഇത് ആകർഷകമായ സവിശേഷതയാണ്.

ഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തുഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തു

മൈക്രോസോഫ്റ്റ് ടീംസ് വിൻഡോസ് 11 ഒഎസിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് ആപ്പ് ഡോക്കിൽ നിന്ന് നേരിട്ട് ആക്സസ് ചെയ്യാനും കഴിയും. വിൻഡോസ് 11 ഒരു ടച്ച് ഫ്രണ്ട്‌ലി ഒഎസ് കൂടിയാണ്. ഇതിലൂടെ ഒന്നിലധികം ആപ്പുകൾ/ സോഫ്റ്റ്വെയറുകൾ തുറക്കുമ്പോൾ വ്യത്യസ്ത ലേൌട്ടുകൾ സപ്പോർട്ട് ചെയ്യുന്നു.

പുതിയ ഗെയിമിംഗ് ഫീച്ചറുകൾ

പുതിയ ഗെയിമിംഗ് ഫീച്ചറുകൾ

വിൻഡോസ് 11 ഗെയിമിംഗിനായി ഒപ്റ്റിമൈസ് ചെയ്ത ഒഎസ് ആണ്. ഈ ഒഎസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഓട്ടോ എച്ച്ഡിആർ സപ്പോർട്ട് ചെയ്യുന്നു. 1000ൽ അധികം ഗെയിമുകളിൽ ഈ ഫീച്ചർ സപ്പോർട്ട് ചെയ്യുന്നു. വിൻഡോസ് 11 എക്സ്ബോക്സ് ആപ്പിൽ നേറ്റീവ് ആയി ഇന്റഗ്രേറ്റ് ചെയ്ത എക്സ്ബോക്സ് ഗെയിം പാസും നൽകുന്നുണ്ട്. ഇത് എക്സ്ബോക്സ് ആപ്പിൽ നിന്നും കൂടുതൽ കാര്യക്ഷമമായ ഗെയിമിംഗ് അനുഭവം നൽകുന്നു.

കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട് ടിവിയും ഇയർബഡ്സും ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട് ടിവിയും ഇയർബഡ്സും ഇന്ത്യയിലെത്തി

വിൻഡോസ് 11 വിലയും ലഭ്യതയും

വിൻഡോസ് 11 വിലയും ലഭ്യതയും

2021 അവസാനത്തോടെ വിൻഡോസ് 11 ഡൌൺ‌ലോഡിനായി ലഭ്യമാകും, ഇത് വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾക്ക് സൌജന്യമായി ലഭിക്കും. ഡെൽ‌ ഡോട്ട് കോം വഴി നിലവിൽ വിൽ‌പ്പന നടത്തുന്ന എല്ലാ ഡെൽ‌ പി‌സികളും വിൻഡോസ് 11 ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ഡെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Microsoft has released the latest version of Windows, Windows 11. The new OS comes with many changes from the current Windows 10 OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X