ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡ്

|

റിലയൻസ് ജിയോ ടെലികോം വ്യവസായത്തെ മുഴുവനായി മാറ്റി മറിച്ചിരിക്കുകയാണ്. മൊത്തത്തിലുള്ള ഇൻറർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ 12 ശതമാനം വിപണി വിഹിതം നേടാൻ കമ്പനി ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. മൊത്തം വയർലെസ് ഡാറ്റ ഉപയോഗം 2018 ൽ 828 ദശലക്ഷം ജിബിയിൽ നിന്ന് ഈ വർഷം 46, 404 ദശലക്ഷം ജിബിയിലെത്തിയതായാണ് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബറിൽ ഇത് 54 ദശലക്ഷം ജിബിയിലെത്തിയതിനാൽ വർഷം അവസാനത്തോടെ ഈ മാർക്ക് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയർലെസ്

മൊത്തം വയർലെസ് ഉപയോക്താക്കളുടെ എണ്ണം 281.58 ദശലക്ഷത്തിൽ നിന്ന് 664.80 ദശലക്ഷമായി ഉയർത്തിയിട്ടുണ്ടെന്ന് ട്രായ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമക്കുന്നു. അതായത് 2017 ൽ നിന്ന് 2018 ൽ 36.6 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ നേടിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: എജിആർ കുടിശ്ശികയിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ, 4ജി വിപുലീകരണം നിർത്തിവച്ചുകൂടുതൽ വായിക്കുക: എജിആർ കുടിശ്ശികയിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ, 4ജി വിപുലീകരണം നിർത്തിവച്ചു

ട്രായ്

മൊത്തം വയർലെസ് ഡാറ്റ ഉപയോഗത്തിന്റെ അളവ് 2014 ൽ 828 ദശലക്ഷം ജിബിയിൽ നിന്ന് 2018-19 ൽ 46,404 ദശലക്ഷം ജിബിയായി ഉയർന്നു. 2019 സെപ്റ്റംബർ വരെ 54,917 ദശലക്ഷം ജിബി ഉപയോഗിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ 2019 ലെ വയർലെസ് ഡാറ്റ ഉപയോഗം മുൻ വർഷത്തെ ഉപയോഗത്തിന്റെ മാർജിൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം
 

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഉപയോക്താക്കൾ 46,406 ദശലക്ഷം ജിബി ഡാറ്റ ഉപയോഗിച്ചതായും ട്രായ് വെളിപ്പെടുത്തുന്നു. ഇത് 2017 ൽ 20,092 ദശലക്ഷം ജിബി ഡാറ്റയായിരുന്നു. 2016 ന് മുമ്പ് 4,642 ദശലക്ഷം ജിബി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, ഇത്തരത്തിൽ ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ റിലയൻസ് ജിയോ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ടിവി സബ്ക്രിപ്ഷൻ സ്വന്തമാക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ടിവി സബ്ക്രിപ്ഷൻ സ്വന്തമാക്കാം; അറിയേണ്ടതെല്ലാം

വയർലെസ് ഡാറ്റാ

ആശയവിനിമയത്തിനും വിനോദത്തിനുമായുള്ള വയർലെസ് ഡാറ്റാ ഉപയോഗത്തിൽ കഴിഞ്ഞ നാല് വർഷമായി അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ലോംഗ് ടേം എവല്യൂഷൻ (എൽടിഇ) / 4 ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജിയോയുടെ കടന്ന് വരവും തുടർന്ന് ഈ സാങ്കേതികവിദ്യ ക്രമാനുഗതമായി വികസിച്ചതും മുൻ‌ നിര ടെലിക്കോം ഉപയോക്താക്കൾ സേവനങ്ങൾ വികസിപ്പിച്ചതും ഭാവിയിലും ഡാറ്റ ഉപഭോഗം വർദ്ധിപ്പിക്കുമെന്നാണ് കാണിക്കുന്നത് എന്ന് ട്രായ് വ്യക്തമാക്കി.

Best Mobiles in India

Read more about:
English summary
Reliance Jio has disrupted the entire telecom industry. The company has helped India to achieve a 12 percent market share in the overall internet subscriber base. Now, it has been reported that the total wireless data usage has reached 46, 404 million GB from 828 million GB in 2018. However, it is expected to cross this mark in 2019, as it has touched 54 million GB mark in September this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X