ആഴ്ച്ചയിൽ നാല് ദിവസം ജോലി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്

|

ലോകമെമ്പാടുമുള്ള മിക്ക കമ്പനികളും ആഴ്ചയിൽ 5 ദിവസം ജോലി എന്ന രീതിയാണ് പിന്തുടരുന്നത്. ചില കമ്പനികളിൽ ആഴ്ചയിൽ 6 ദിവസം ജോലി എന്ന രീതിയും നിലവിലുണ്ട്. ആഴ്ച്ചയിൽ 4 ദിവസം ജോലി എന്നത് നമ്മൾ പൊതുവേ കേൾക്കാറില്ല. എന്നാൽ ആഴ്ച്ചയിൽ ദിവസം മാത്രം ജോലി ചെയ്താൽ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിൽ നിന്നുള്ള ഏറ്റവും പുതിയ പഠനം ആഴ്ചയിൽ 4 ദിവസം മാത്രം ജോലി എന്ന രീതി 40 ശതമാനം വരെ മൊത്തത്തിലുള്ള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് തെളിയിക്കുന്നു.

 

വർക്ക് ലൈഫ് ചോയ്സ് ചലഞ്ച് 2019 സമ്മർ

മൈക്രോസോഫ്റ്റ് ജപ്പാനിൽ "വർക്ക് ലൈഫ് ചോയ്സ് ചലഞ്ച് 2019 സമ്മർ" എന്ന പേരിൽ ഒരു പരീക്ഷണം നടത്തി 2018 ഓഗസ്റ്റിൽ ജപ്പാനിലെ തങ്ങളുടെ ഓഫീസ് എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും അടച്ചിരുന്നു. ആഴ്ച്ചയിൽ തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം എന്നീ നാല് ദിവസങ്ങളിൽ മാത്രമായിരുന്നു ഇവിടെ ജോലി നടന്നിരുന്നത്. സാധാരണ നിലയിൽ അഞ്ച് ദിവസം പ്രവർത്തി ദിവസമായിരിക്കുമ്പോൾ ഉണ്ടാകുന്ന ഉത്പാദനക്ഷമതയെക്കാൾ ഓഗസ്റ്റ് മാസത്തിലെ ഉത്പാദനം വളരെ കൂടുതലാണെന്ന് കമ്പനി വ്യക്തമാക്കി. ഈ വലിയ കുതിച്ച് ചാട്ടം അതിശയിപ്പിക്കുന്നതാണ്.

ജപ്പാനിൽ നടത്തിയ പരീക്ഷണം

മൂന്ന് ദിവസം വീക്കെൻറ് എന്ന ആശയം ഉപയോഗിച്ച് ജീവനക്കാർ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ജപ്പാനിൽ നടത്തിയ പരീക്ഷണത്തിൻറെ അടിസ്ഥാനത്തിലുണ്ടായ പഠനം അവകാശപ്പെടുന്നത്. പ്രവർത്തി ദിവസങ്ങൾ വെട്ടി കുറയ്ക്കുന്നതിനൊപ്പം ഓഫീസിലെ മീറ്റിംഗ് സമയം 30 മിനിറ്റായി കമ്പനി കുറയ്ക്കുകയും ചെയ്തു. ഇത് കൂടാതെ റിമോട്ട് കമ്മ്യൂണിക്കേഷൻ സർവ്വീസുകൾ ഉപയോഗിക്കാൻ ജീവനക്കാരെ കമ്പനി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക: ഗർഭാശയ അർബുദം അനായാസമായി നിർണ്ണയിക്കാൻ ഈ മൈക്രോസോഫ്റ്റ് എ.ഐ ഉപകരണം സഹായിക്കുംകൂടുതൽ വായിക്കുക: ഗർഭാശയ അർബുദം അനായാസമായി നിർണ്ണയിക്കാൻ ഈ മൈക്രോസോഫ്റ്റ് എ.ഐ ഉപകരണം സഹായിക്കും

റിപ്പോർട്ട്
 

റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് മാസത്തിൽ പ്രവൃത്തി ദിവസങ്ങൾ -25.4 ശതമാനം കുറഞ്ഞു, അച്ചടിച്ച പേജുകളുടെ എണ്ണവും -58.7 ശതമാനം കുറഞ്ഞു, ഇതിലെല്ലാം ഉപരിയായി ഏറ്റവും ശ്രദ്ധേയമായ കാര്യം ഉർജ്ജ ഉപഭോഗം -23.1 ശതമാനം കുറഞ്ഞു എന്നതാണ്. ഇതിൻറെ മറുവശം പരിശോധിച്ചാൽ 30 മിനിറ്റ് മീറ്റിംഗ് നിയമത്തിലൂടെ 46 ശതമാനം പുരോഗതി ഉണ്ടായി. റിമോട്ട് കോൺഫറൻസ് നടപ്പാക്കലും 21 ശതമാനം വർദ്ധിച്ചു. കൂടാതെ, പ്രതിദിനം നെറ്റ്‌വർക്കുകളുടെ എണ്ണവും 10 ശതമാനം വർദ്ധിച്ചു.

ജീവനക്കാരുടെ സംതൃപ്തി

ജീവനക്കാരുടെ സംതൃപ്തിയെ കുറിച്ചുള്ള കാര്യങ്ങളിലേക്ക് കടന്നാൽ 94 ശതമാനം ജീവനക്കാരും നാല് ദിവസം എന്ന വർക്ക് പോളിസിയിൽ സന്തുഷ്ടരാണ്. മൈക്രോസോഫ്റ്റ് വർക്ക് ലൈഫ് ചോയ്സ് ചലഞ്ച് 2019 സമ്മർ പരീക്ഷണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റിമോട്ട് കൊളാബ്രേഷൻ ( വിദൂര സഹകരണം) വർദ്ധിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റ് ടീം, ഓഫീസ് 365 പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ കമ്പനി ജീവനക്കാരോട് ശുപാർശ ചെയ്തു.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഴ്ചയിൽ നാല് ദിവസത്തെ വർക്ക് പോളിസി നടപ്പിലാക്കുന്നത് ജീവനക്കാർക്കും തൊഴിലുടമകൾക്കും വളരെയധികം ഗുണങ്ങൾ ഉണ്ടാക്കുന്ന ഒന്നായിരിക്കും. ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ‌ കൂടുതൽ‌ ബ്രാൻ‌ഡുകൾ‌ ഈ രീതിയിലുള്ള തൊഴിൽ സമ്പ്രദായത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും തൊഴിൽ മേഖലയിൽ സമഗ്രമായ മാറ്റത്തിന് കാരണമായേക്കാവുന്ന ഒരു പഠനമാണ് മൈക്രോസോഫ്റ്റ് നടത്തിയത് എന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ വായിക്കുക: 90കളിൽ ജനിച്ചവരെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോവാൻ 7 ഗെയിമുകൾകൂടുതൽ വായിക്കുക: 90കളിൽ ജനിച്ചവരെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോവാൻ 7 ഗെയിമുകൾ

Best Mobiles in India

Read more about:
English summary
Work for Four Days A Week Will Improve Productivity: Microsoft Study ReportMost of the companies around the world follow 5 days-a-week work culture. However, some companies even have 6 days-a-week work culture. Now, the latest study from Microsoft has proved that a 4 days-a-week work culture will improve the overall productivity with up to 40 percent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X